പ്രകൃതിയിൽ നഗ്നരായിരിക്കുന്നത് എന്നത് വളരെ വിശാലവും ആശ്വാസകരവുമായ ഒരു വികാരമാണെന്നാണ് ദി സണ്ണിനോട് ഹെലൻ പറയുന്നത്. ചർമ്മത്തിൽ സൂര്യപ്രകാശവും മുടിയിൽ കാറ്റും നേരിട്ടേൽക്കുന്നത് ഉന്മേഷദായകാണെന്നും ഒരു നാച്ചുറിസ്റ്റ് ഫൗണ്ടേഷനിലെ അംഗം കൂടിയായ യുവതി പറയുന്നു. ലോകത്ത് ആശങ്കപ്പെടാൻ പലകാര്യങ്ങളുള്ളപ്പോൾ പാർക്കിന്റെ ഒരു കോണിൽ തങ്ങൾ നഗ്നരായി സൂര്യനമസ്കാരം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടോയെന്നാണ് ഒരു ഷോയിൽ തങ്ങളുടെ രീതിയെക്കുറിച്ച് ഹെലൻ ചോദിച്ചത്.
ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; 9 സൈനികർ മരിച്ചു
ചില പ്രത്യേക സാഹചര്യങ്ങളിലല്ലാതെ ഇംഗ്ലണ്ടിലും വെയിൽസിലും പൊതുസ്ഥലത്ത് നഗ്നരാകുന്നത് നിയമവിരുദ്ധമല്ലെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. നഗ്നരായി നടക്കുന്നത് മികച്ച അനുഭവം നൽകുന്നതിനാൽ യുകെയിൽ ഇത് നിയമപരമായി തുടരണമെന്നാണ് ഹെലൻ പറയുന്നത്.
Nilambur Nanjangud Railway: നഞ്ചൻകോട് – നിലമ്പൂർ റെയിൽ പാത; പ്രതീക്ഷയോടെ മലപ്പുറം വയനാട് ജില്ലക്കാർ
ഹെലന് അവരുടെ ഭർത്താവും ബാല്യകാല സുഹൃത്തുമായ സൈമണാണ് നഗ്നമായ ജീവിതശൈലി പരിചയപ്പെടുത്തുന്നത്. 2015ൽ ഫേസ്ബുക്കിലൂടെ വീണ്ടും ബന്ധപ്പെട്ടപ്പോഴായിരുന്നു ജീവിതത്തിലെ ഈ വഴിത്തിരിവ്. കൊവിഡ് ലോക്ക്ഡൗണിന് തൊട്ടുപിന്നാലെയാണ് നഗ്നമായ കാൽനടയാത്ര സംഘടിപ്പിക്കുക എന്ന ആശയം സൈമൺ മുന്നോട്ടുവയ്ക്കുന്നത്. രണ്ടാമതൊന്ന് ചിന്തിക്കുന്നതിന് മുമ്പ് അടുത്ത ദിവസം തന്നെ നഗ്ന നടത്തത്തിൽ താൻ പങ്കെടുക്കുകയായിരുന്നെന്നും ഹെലൻ പറയുന്നു.
രണ്ട് വർഷത്തിനുള്ളിൽ നഗ്നതയോടുള്ള സ്നേഹം ഹെലനിൽ വർധിക്കുകയായിരുന്നു. നിലവിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനായി ദമ്പതികൾ ബ്രിട്ടീഷ് ഗ്രാമപ്രദേശങ്ങളിലുടനീളം നഗ്ന നടത്തം സംഘടിപ്പിക്കുകയാണ്. മൂന്ന് വർഷം മുമ്പ് നഗ്നനായി നടക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക് ഭ്രാന്താണെന്ന് ഞാൻ കരുതുമായിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി. താൻ പ്രകൃതിവാദത്തിനൊപ്പമാണെന്നാണ് ഹെലൻ പറയുന്നത്.
മോദിക്കെതിരെ വാരണാസിയിൽ പ്രിയങ്കയോ? മത്സരിച്ചാൽ വിജയം ഉറപ്പെന്ന് ശിവസേന എംപി
കൂടുതൽ സ്ത്രീകളോട് തങ്ങളോടൊപ്പം പങ്കുചേരാൻ ആവശ്യപ്പെടുകയാണ് ഹെലൻ ഇപ്പോൾ. പൊതുസ്ഥലത്ത് നഗ്നയാകുന്നത് ശരീരത്തിന്റെ ആത്മവിശ്വാസം ഉയർത്താൻ സഹായിച്ചു. ആദ്യം ആളുകളെ അഭിമുഖീകരിക്കുന്നതിൽ അൽപ്പം ആശങ്കയുണ്ടായിരുന്നു. എന്നാൽ അതിൽ കാര്യമില്ലെന്ന് മറ്റുള്ളവർ തന്നോട് പറഞ്ഞു. യുകെയിൽ നഗ്നമായി നടക്കുന്നത് തികച്ചും നിയമപരമാണ്. അതുകൊണ്ട് തന്നെ അതിൽ ആശങ്കപ്പെടാനുമില്ല. ഇത് ബോറടിപ്പിക്കുന്ന ഒന്നല്ല, ബുദ്ധിമുട്ടുള്ള കാര്യമല്ല, വിചിത്രവുമല്ല. ഒന്നു ശ്രമിച്ചുനോക്കൂ, നിങ്ങൾക്കും ഇത് ഇഷ്ടപ്പെട്ടേക്കാമെന്നാണ് മറ്റു സ്ത്രീകളോട് ഹെലൻ പറയുന്നത്.