C-saritha Pv | Samayam Malayalam | Updated: 19 Aug 2023, 11:58 pm
മുടി കൊഴിച്ചിന് കാരണങ്ങള്‍ പലതുമുണ്ടാകാം. ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് പലപ്പോഴും ഇതിനുളള ഒരു കാരണം. ഇതിന് പരിഹാരമെന്നത് ഇതിന് ചികിത്സ തന്നെയാണ്.
-
പല കാരണങ്ങളും
ഇതല്ലാതെയുള്ള പല കാരണങ്ങളും മുടി കൊഴിച്ചിലിനുണ്ട്. സ്ട്രെസ്, മുടിയിലെ പരീക്ഷണങ്ങള്‍, കെമിക്കലുകള്‍, വെളളം, പോഷകക്കുറവ് എല്ലാം പെടും.
-
മുടി കൊഴിച്ചിലിന് പരിഹാരമായി
മുടി കൊഴിച്ചിലിന് പരിഹാരമായി ചെയ്യാവുന്ന നാടന്‍ വൈദ്യങ്ങള്‍ പലതുമുണ്ട്. ഇതില്‍ ഒന്നാണ് പേരയില. പേരയ്ക്ക മാത്രമല്ല, പല ഗുണങ്ങളും ഉള്ളതാണ് പേരയിലയും.
-
മുടി കൊഴിച്ചില്‍ നിര്‍ത്താനും
മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടി വളരാനും കറുപ്പിനുമെല്ലാം പേരയിലകള്‍ പല രീതിയിലും ഉപയോഗിയ്ക്കാം.
-
മുടി കൊഴിച്ചിന്
ഇവിടെ മുടി കൊഴിച്ചിന് പരിഹാരമായി ഉപയോഗിയ്ക്കുന്ന മറ്റൊരു ചേരുവ കഞ്ഞിവെള്ളമാണ്. മുടിയ്ക്ക് ഏറെ പോഷകങ്ങള്‍ നല്കുന്ന ഒന്നാണ് കഞ്ഞിവെള്ളം
-
കഞ്ഞിവെള്ളം
ഈ പായ്ക്ക് തയ്യാറാക്കാന്‍ തലേന്നത്തെ കഞ്ഞിവെള്ളം, അതായത് പുളിപ്പിച്ച, ഫെര്‍മെന്റ് ആയ കഞ്ഞിവെള്ളം വേണം, ഉപയോഗിയ്ക്കാന്‍.
-
പേരയില
പേരയില, പ്രത്യേകിച്ചും പേരയുടെ തളിരിലകള്‍ ഉള്‍പ്പെടെ മുടിയ്ക്ക് ആവശ്യമായ പേരയിലകള്‍ എടുക്കുക. ഇത് നല്ലതു പോലെ കഴുകി വൃത്തിയാക്കണം.
-
ഹെയര്‍ പായ്ക്കായി തേച്ചു പിടിപ്പിയ്ക്കാം
പേരയില നല്ലതുപോലെ അരച്ച് കഞ്ഞിവെള്ളവുമായി കലര്‍ത്തി മുടിയില്‍ ഹെയര്‍ പായ്ക്കായി തേച്ചു പിടിപ്പിയ്ക്കാം. ഇത് 1 മണിക്കൂര്‍ കഴിഞ്ഞ് കഴുകാം.
-
മുടി കൊഴിയുന്നത്
ആഴ്ചയില്‍ ഇത് രണ്ടുമൂന്ന് ദിവസം ചെയ്യാവുന്നതാണ്. ഇത് അടുപ്പിച്ച് അല്പകാലം ചെയ്യുന്നത് മുടി കൊഴിയുന്നത് ഒഴിവാക്കും. മുടിയ്ക്ക് ആരോഗ്യവും വളര്‍ച്ചയും നല്‍കും.