ചെന്നൈ > കെ ടി കുഞ്ഞുമോൻ നിർമിക്കുന്ന ‘ജെന്റിൽമാൻ 2’ എന്ന ചിത്രത്തിന് തുടക്കമായി. ചെന്നൈ രാജാ മുത്തയ്യ ഹാളിൽ ശനി രാവിലെ ചിത്രത്തിന്റെ ലോഞ്ചിങ്ങും പൂജയും നടന്നു. ഓസ്കർ ജേതാവായ സംഗീതസംവിധായകൻ എം എം കീരവാണിയെ ചടങ്ങിൽ ആദരിച്ചു.
വിഷ്ണുവർധന്റെ മുൻ അസോസിയറ്റ് ഡയറക്ടറായ എ ഗോകുൽ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് ചിത്രമായ ‘നാൻ സിഗപ്പു മനിതൻ’ എന്ന തമിഴ് സിനിമയിലെ നടൻ ചേതൻ ചീനുവിനൊപ്പം നയൻതാര ചക്രവർത്തി, പ്രിയ ലാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുമൻ, ദതോ രാധാരവി, ശ്രീരഞ്ജനി, സിതാര, കാളി വെങ്കട്, മുനീഷ് രാജ, ബദവ ഗോപി, പ്രാചി തെഹ്ലാൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈരമുത്തുവിന്റെ ആറു ഗാനങ്ങൾക്ക് എം എം കീരവാണി സംഗീതം ഒരുക്കുന്നു. മൂന്നു ഗാനങ്ങളുടെ കമ്പോസിങ് പൂർത്തിയായി. മൂന്നു ഗാനങ്ങൾ സെപ്തംബറിൽ പൂർത്തിയാകും.
1993ൽ ഷങ്കർ സംവിധാനം ചെയ്ത ‘ജെന്റിൽമാൻ’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായാണ് ചിത്രം ഒരുങ്ങുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നട ഭാഷകളിലാണ് ചിത്രം 2024ൽ റിലീസാവുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..