അരിക്കൊമ്പൻ ഗണപതി ഭഗവാന്റെ രൂപം; ചിന്നക്കനാലിലേക്ക് തിരിച്ചെത്തിക്കാൻ ഏതറ്റം വരെയും പോകും: വാവ സുരേഷ്
Edited by കാർത്തിക് കെ കെ | Samayam Malayalam | Updated: 20 Aug 2023, 2:56 pm
അരിക്കൊമ്പനെ ഗണപതിയുടെ രൂപമായിട്ടാണ് മനസിൽ കാണുന്നതെന്ന് വാവ സുരേഷ്. ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാൻ ഏതറ്റം വരെയും മുന്നോട്ടുപോകുമെന്നും പ്രതികരണം
ഹൈലൈറ്റ്:
അരിക്കൊമ്പൻ ഗണപതിയുടെ രൂപം
ചിന്നക്കനാലിൽ തിരികെയത്തിക്കണം
പ്രതിഷേധ കൂട്ടായ്മ
അരിക്കൊമ്പനുവേണ്ടി ഏതറ്റം വരെയും പോകുമെന്നാണ് വാവ സുരേഷ് പറയുന്നത്. അരിക്കൊമ്പനെ തിരികെയെത്തിക്കുന്നതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പതിനാലായിരത്തോളം ഒപ്പുകൾ ശേഖരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനത്ത് ആദ്യമായി കുട്ടവഞ്ചി തുഴയൽ മത്സരം
പുതുപ്പള്ളിയിലേത് വൈകാരിക തെരഞ്ഞെടുപ്പ്, എന്തും ചർച്ചയാകട്ടെ, നേട്ടം യുഡിഎഫിനെന്ന് അച്ചു ഉമ്മൻ
ഈ കൂട്ടായ്മയിൽ വളരെ സന്തോഷമുണ്ടെന്നാണ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് വാവ സുരേഷ് പറഞ്ഞത്. ‘കുറച്ചുദിവസങ്ങൾക്ക് മുൻപ് സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചിരുന്നു. അരിക്കൊമ്പൻ എന്ന ആനയെ ഗണപതി ഭഗവാന്റെ രൂപമായിട്ടാണ് മനസിൽ കാണുന്നത്. ചിലപ്പോ ആളുകൾക്ക് അന്ധവിശ്വാസമായിട്ട് തോന്നാം. എന്നാൽ ഇത് അന്ധവിശ്വാസമല്ല. നമ്മുടെ ഭഗവാന്റെ പ്രതിരൂപമായ അരിക്കൊമ്പനെ, കേരളത്തിൽനിന്ന് പിടികൂടി മറ്റേതോ കാട്ടിൽകൊണ്ട് ഉപേക്ഷിക്കപ്പെട്ട അരിക്കൊമ്പനെ നമ്മുടെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് വിനായക ചഥുർഥി ദിനത്തിൽ നാളികേരം ഉടച്ച് പ്രതിഷേധിക്കുന്നത്. ഇത് ഇവിടെ അവസാനിക്കുന്നില്ല. വെറുമൊരു തുടക്കം മാത്രമാണ്. വരും ദിവസങ്ങളിൽ ഇതൊരു സാഗരമായി മറ്റെല്ലാ ജില്ലകളിലും പ്രതിഷേധമായി മുന്നോട്ടുപോകും. അരിക്കൊമ്പനുവേണ്ടി ഒറ്റക്കെട്ടായി ഏതറ്റംവരെയും മുന്നോട്ടുപോകും. ‘ വാവ സുരേഷ് പറഞ്ഞു.
‘സേവ് അരിക്കൊമ്പൻ’ എന്ന ബാഡ്ജ് ധരിച്ചാണ് ‘യൂണൈറ്റഡ് ഫോറം ഫോർ ആനിമൽസ്’ എന്ന കൂട്ടായ്മ പഴവങ്ങാടിയിലെത്തിയത്. ‘അരിക്കൊമ്പന്റെ ആയൂരാരോഗ്യത്തിനും നീതിക്കും വേണ്ടി പഴവങ്ങാടി ഗണപതി സന്നിധിയിൽ കൂട്ട പ്രാർഥനയും നാളികേര ഉടക്കലും’ എന്ന ബാനറുമായിട്ടായിരുന്നു സംഘം ക്ഷേത്രപരിസരത്ത് എത്തിയത്. അരിക്കൊമ്പന്റെ ചിത്രവും ബാനറിലുണ്ടായിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക