മനാമ > ബഹറിനിലെ ഇടതുപക്ഷ കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരള”ത്തിന്റെ നേതൃത്വത്തിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കേരളത്തിലെ ഇടതു പക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെപ്പറ്റിയും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെപ്പറ്റിയും കൺവെൻഷനിൽ പങ്കെടുത്തവർ സംസാരിച്ചു.
ലോക കേരളസഭാംഗം സുബൈർ കണ്ണൂർ അധ്യക്ഷനായ കൺവെൻഷനിൽ ബഹറിൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതമാശംസിച്ചു. പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്ത്, ബഹറിൻ നവകേരള കോഡിനേഷൻ സെക്രട്ടറി ഷാജി മുതല, ഐഎൻ എൽ പ്രതിനിധി മൊയ്തിൻ പുളിക്കൽ, ജനതാകൾച്ചറൽ സെൻറർ പ്രതിനിധി മനോജ് വടകര, കെ ടി സലിം, പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..