ദോഹ > സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി യുവജന സംഘടനയായ ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജ്യൻ “വി ദ പീപ്പിൾ” എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ കൾച്ചറൽ സെൻ്റർ (ഐ സി സി) പ്രസിഡണ്ട് എ പി മണികണ്ഠൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഐ സി സി മുംബൈ ഹാളിൽ വെച്ച് നടത്തിയ സൗഹൃദ സദസ്സിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് സലീം നാലകത്ത് (കെ എം സി സി), ഇ എം സുധീർ (സംസ്കൃതി ഖത്തർ), ഡോ. താജ് ആലുവ (കൾച്ചറൽ ഫോറം), കെ എൻ സുലൈമാൻ മദനി (ഖത്തർ ഇന്ത്യൻ ഇസ്്ലാഹീ സെൻ്റർ), അഷ്റഫ് നന്നമുക്ക് (ഇൻകാസ് ഖത്തർ) തുടങ്ങിയവർ സംസാരിച്ചു.
ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജ്യൻ സി എഫ് ഒ സഫീറുസ്സലാം അധ്യക്ഷത വഹിച്ച പരിപാടിയിൽ മൊയ്ദീൻ ഷാ വിഷയമവതരിപ്പിച്ചു. രാഷ്ട്രീയ ബോധമുള്ള പുതുതലമുറയെ വളർത്തിയെടുക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള യുവജന സംഘടനകൾ ശ്രമിക്കേണ്ടതുണ്ടെന്ന് സൗഹൃദ സദസ് അഭിപ്രായപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..