ഉപയോഗിക്കാത്ത ലാപ്ടോപ്പ്, മൊബൈൽ ഫോൺ ഉണ്ടോ? പാവപ്പെട്ട വിദ്യാർഥികൾക്കായി സംഭാവന ചെയ്യാം; ദി ഡിജിറ്റൽ സ്കൂൾ പദ്ധതി പ്രഖ്യാപിച്ച് ദുബായ്
ലോകത്തെ പാവപ്പെട്ടവർക്ക് ഡിജിറ്റൽ വിദ്യാഭ്യാസം എത്തിക്കുന്നതിന് വേണ്ടിയാണ് മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനീഷേറ്റീവ് നടപ്പാക്കുന്ന ദി ഡിജിറ്റൽ സ്കൂൾ പദ്ധതി
ഹൈലൈറ്റ്:
- മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനീഷേറ്റീവ് നടപ്പാക്കുന്ന പദ്ധതിയാണ് ദി ഡിജിറ്റൽ സ്കൂൾ
- പ്ലേ സ്റ്റോറിൽനിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാം
- ‘ഡൊണേറ്റ് യുവർ ഓൺ ഡിവൈസ്’ എന്നപേരിലാണ് പദ്ധതി രൂപകരിച്ചിരിക്കുന്നത്.
‘ഡൊണേറ്റ് യുവർ ഓൺ ഡിവൈസ്’ എന്നപേരിലാണ് പദ്ധതി രൂപകരിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബ് അടക്കമുള്ള ഉപകരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. എമിറേറ്റ്സ് റെഡ് ക്രസന്റും, ഇസിക്ലക്സും സംഭാവന ചെയ്യുന്ന ഉപകരങ്ങളും ശേഖരിക്കും.
ഉപയോഗിച്ചതോ, കേട് വന്നതോ ആയ ഉപകരണങ്ങൾ സ്വീകരിക്കും. ഇതെല്ലാം പാവപ്പെട്ട വിദ്യാർഥികൾക്ക് ശരിയാക്കി നൽകും. കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ടാബ്ലറ്റ്, മൊബൈൽ ഫോൺ, റൗട്ടറുകൾ, പ്രിന്ററുകൾ, ഹെഡ്ഫോൺ, പവർ ബാങ്ക് എന്നിവ കെെവശം ഉണ്ടെങ്കിൽ എല്ലാം സംഭാവന നൽകാം.
സീറ്റ് മാറാൻ ആവശ്യപ്പെട്ട ടിടിഇക്ക് നേരെ കത്തിവീശി
Also Read: ബഹ്റൈനിലെ എംബസി ആവശ്യങ്ങൾ ഇനിമുതൽ ‘EoIBh CONNECT’ ആപ്പ് ; അറിയേണ്ടതെല്ലാം
കേട് വന്ന സാധനങ്ങൾ പ്രശ്നങ്ങൾ പരിഹാരിച്ചായിരിക്കും വിദ്യാർഥികൾക്ക് നൽകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പാവപ്പെട്ട വിദ്യാർഥികളിലേക്ക് പിന്നീട് ഇത് എത്തും. പാവപ്പെട്ടവർക്ക് ഡിജിറ്റൽ വിദ്യാഭ്യാസം എത്തിക്കുന്നതിന് മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനീഷേറ്റീവ് നടപ്പാക്കുന്ന പദ്ധതിയാണ് ദി ഡിജിറ്റൽ സ്കൂൾ. https://www.donateyourowndevice.org/ എന്ന വെബ്സൈറ്റിലൂടെ ഉപകരണങ്ങൾ നൽകാം.പദ്ധതിയിലേക്ക് തുക സംഭാവന ചെയ്യാനും സൗകര്യം ഒരുക്കും. ഇ വേസ്റ്റുകൾ പല സ്ഥലങ്ങളിലും കൂടുന്ന സാഹചര്യമാണ് ഉള്ളത്. അപ്പോഴാണ് ഇത്തരം ഉപകരണങ്ങൾ മറ്റു പലർക്കും ഉപയോഗമാകുന്ന രീതിയിൽ മാറ്റാൻ തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക