പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണങ്ങൾ ഇതാ
ഉപ്പേരി, ഓലൻ, പപ്പടം, പഴം പായസം തുടങ്ങി നിരവധി വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. നാട്ടിൻ പുറത്തെ വീടുകളിൽ അടുക്കളയിൽ അമ്മമാർ തന്നെ സദ്യ തയാറാക്കാറാണ് പതിവ്. എന്നാൽ ഇപ്പോൾ കാലം മാറിയതോടെ റെഡി മെയ്ഡ് സദ്യ വീട്ടിൽ എത്തുന്ന രീതിയാണ് കൂടുതലായി കാണുന്നത്. സദ്യ എങ്ങനെ വന്നാലും സദ്യയിലെ വിഭവങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഏറെ പ്രധാനമാണ്. തുമ്പ് മുറിക്കാത്ത വാഴയിലയിലാണ് സദ്യ വിളമ്പേണ്ടത്. പണ്ട് കാലത്ത് 26 അധികം വിഭവങ്ങളായിരുന്നു സദ്യയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്നൊക്കെ 12 തരം വിഭവങ്ങളായിരിക്കും സദ്യയിൽ കാണുന്നത്. സദ്യ വിളമ്പുമ്പോൾ ഉള്ള പ്രധാനപ്പെട്ട ചില വിഭവങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം.
ചോറ് – പൊതുവെ ഓണസദ്യയ്ക്ക് വിളമ്പുന്നത് കുത്തരി ചോറാണ്. ചുവന്ന അരിയിലെ ചോറെന്നും ഇതിനെ പറയാറുണ്ട്. മലയാളികൾക്ക് പൊതുവെ താത്പര്യം ഈ ചോറിനോടാണ്. ഏത് നാട്ടിലാണെങ്കിലും കുത്തരി ചോറ് കിട്ടുമ്പോൾ ഉള്ള മലയാളികളുടെ സന്തോഷം പറഞ്ഞ് അറിയിക്കാൻ കഴിയില്ല.
പപ്പടം – പപ്പടമില്ലാതെ മലയാളികൾക്ക് ഒരു ആഘോഷവുമില്ല. സദ്യയിലെ പ്രധാനിയമാണ് പപ്പടം.
ഉപ്പേരിയും ശർക്കരവരട്ടിയും – സദ്യ തുടങ്ങുന്നതിന് മുൻപ് ഉപ്പേരിയും ശർക്കരവരട്ടിയും കൊറിക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ട കാര്യമാണ്.
പച്ചടി – സദ്യയിലെ പ്രധാനിയും അതുപോലെ ആദ്യം വിളമ്പുന്നതുമാണ് പച്ചടി. പല തരത്തിലുള്ള പച്ചടികൾ സദ്യയിൽ തയാറാക്കാറുണ്ട്. ബീറ്റ്റൂട്ട്, വെള്ളരിക്ക, കുമ്പളങ്ങ, പൈനാപ്പിൾ തുടങ്ങി പല പച്ചടികളും സദ്യയിൽ തയാറാക്കാറുണ്ട്.
ഇഞ്ചിക്കറി – ഇഞ്ചിക്കറി അഥവ പുളിയിഞ്ചി എന്നും അറിയപ്പെടാറുണ്ട്. ഓണസദ്യയിലെ പ്രധാന വിഭവമാണ് പുളിയിഞ്ചി. ഇഞ്ചിയാണ് ഇതിൻ്റെ പ്രധാന ചേരുവ. സ്വാദിലും അതുപോലെ ആരോഗ്യ ഗുണത്തിലും പ്രധാനി കൂടിയാണ്.
ഓലൻ – കുമ്പളങ്ങ ഉപയോഗിച്ചാണ് ഓലൻ തയാറാക്കുന്നത്. ഓരോ സ്ഥലങ്ങളിൽ ഓരോ രീതിയിലാണ് ഓലൻ വയ്ക്കുന്നത്. തേങ്ങ വറുത്തരച്ചും അല്ലാതെയും ഓലൻ തയാറാക്കാറുണ്ട്.
കൂട്ടുകറി – പയറോ കടലയോ ചേർത്ത് മത്തങ്ങയ്ക്കും കായ്ക്കുമൊപ്പം തയാറാക്കുന്നതാണ് കൂട്ടുകറി.
തോരൻ- കാബേജാണ് പൊതുവെ സദ്യയിൽ കാണുന്ന തോരൻ വിഭവം
അവിയൽ – സദ്യയിലെ പ്രധാനിയും എല്ലാവരുടെയും പ്രിയങ്കരനുമാണ് അവിയൽ. ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ള പച്ചക്കറികളെല്ലാം ചേർത്ത് അവിയൽ തയാറാക്കാറുണ്ട്.
പരിപ്പ് കറി – ഒഴിച്ച് കറികളിൽ പ്രധാനിയാണ് പരിപ്പ് കറി. സദ്യ തുടങ്ങുന്നത് ചോറിൽ പരിപ്പും നെയ്യുമൊഴിച്ചാണ്.
സാമ്പാർ – പരിപ്പ് കഴിഞ്ഞാൽ രണ്ടാമനായി സാമ്പാർ എത്തും. പല തരത്തിലുള്ള പച്ചക്കറികൾ വച്ചാണ് സാമ്പാറും തയാറാക്കുന്നത്.
പായസം – പല തരത്തിലുള്ള പായസങ്ങൾ വിളമ്പാറുണ്ട്. അട പായസം, സേമിയ, പരിപ്പ്, കടല, അരിപ്പായസം തുടങ്ങി പലതും സദ്യയയിലെ പ്രധാനികളാണ്.
മോര് – എല്ലാ വിഭവങ്ങളും കൂടി കഴിച്ച ശേഷം അവസാനം ദഹനം സുഗമമാക്കാനാണ് മോര് വിളമ്പുന്നത്. കാച്ചിയ മോര് അല്ലെങ്കിൽ പച്ച മോര് വിളമ്പിയാണ് സദ്യ അവസാനിപ്പിക്കുന്നത്.
രസം – സദ്യ പൂർണമാകണമെങ്കിൽ രസം നിർബന്ധമാണ്.