‘എനിക്ക് എന്തോ രോഗമുണ്ടെന്ന ആവലാതി നിങ്ങൾക്കുണ്ടോ’? എന്നാൽ സൂക്ഷിക്കണം
Authored by റ്റീന മാത്യു | Samayam Malayalam | Updated: 20 Aug 2023, 11:16 pm
ആവശ്യമില്ലാത്ത സമ്മർദ്ദവും ഉത്കണ്ഠയും മാറ്റാൻ ശ്രമിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ശരീരത്തിൽ ലക്ഷണങ്ങൾ തേടുന്നത് മുതൽ ഇത്തരം പ്രശ്നങ്ങളുടെ ആരംഭമാണ്.
ഹൈലൈറ്റ്:
- ലക്ഷണങ്ങൾ വച്ച് ഇൻ്റർനെറ്റിൽ സെർച്ച് ചെയ്യാതിരിക്കുക
- അമിതമായ ഉത്കണ്ഠ ഒഴിവാക്കാൻ ശ്രമിക്കുക
Anxiety: സാമൂഹിക സാഹചര്യത്തില്‍ ഉണ്ടാകുന്ന ഉത്കണ്ഠ രോഗം ; ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം
ഇത്തരം ഹെൽത്ത് ആൻസൈറ്റി ഒരു വ്യക്തിയെ വിചാരിക്കുന്നതിലും കൂടുതൽ പരിമിതപ്പെടുത്തുകയും അതുപോലെ വ്യാകുലരാക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യ വിദഗ്ധ കൂടിയായ റെബേക്ക് ബല്ലാഗ് പറയുന്നു. അമിതമായ ആരോഗ്യ ഉത്കണ്ഠയ്ക്ക് ചില ലക്ഷണങ്ങളുണ്ട്. എപ്പോഴും ഡോക്ടറുടെ അടുത്ത് പോയി ചെക്കപ്പ് നടത്തുക, എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഗൂഗിൾ ചെയ്യുക, എപ്പോഴും ശരീരത്തിൽ എന്തെങ്കിലും ലക്ഷണങ്ങളുണ്ടോയെന്ന് തിരഞ്ഞ് കൊണ്ടിരിക്കുന്നതൊക്കെ ഇത്തരം പ്രശ്നങ്ങളുടെ പ്രധാന ലക്ഷണമാണ്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
- എന്ത് കണ്ടാലും അല്ലെങ്കിൽ സംശയും തോന്നിയാലും ഉടനെ ഗൂഗിൾ ചെയ്ത് നോക്കുക. എന്നിട്ട് സ്വയം ആ രോഗമാണെന്ന് വിചാരിക്കുക.
- ശരീരത്തിൽവേദനകൾ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും ലക്ഷണങ്ങളെയും എപ്പോഴും തിരഞ്ഞ് കൊണ്ടിരിക്കുക.
- സ്ഥിരമായി ഡോക്ടറെ കാണുകയും സ്വയം എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞ് ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുക.
- എന്തോ പ്രശ്നമുണ്ടെന്ന് സ്വന്തമായി മനസിനെ പറഞ്ഞ് പഠിപ്പിക്കുക.
- ശരീരത്തെ പേടിച്ച് ആഗ്രഹങ്ങൾ എല്ലാം മാറ്റി വയ്ക്കുക.
സ്കാൻ ചെയ്യുക – എപ്പോഴും സ്വന്തം ശരീരം സ്കാൻ ചെയ്ത് എന്തെങ്കിലും ലക്ഷണങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നത് ഇത്തരക്കാരുടെ പ്രധാന ശീലമാണ്. മറ്റെല്ലാ തവണയും ശരീരം സ്കാൻ ചെയ്യുമ്പോൾ എന്തെങ്കിലും കണ്ടെത്തിയതിനാലാണ് ഇത് സംഭവിക്കുന്നത് – ഇത് സ്കാനിംഗ് അപകടമാണെന്ന് തലച്ചോറിനെ സൂചിപ്പിക്കുന്നു. ഈ അപകട സൂചന ശരീരത്തിൽ വേദനയും സംവേദനവും ഉണ്ടാക്കുന്നു.
തിരച്ചിൽ – എന്തെങ്കിലും ലക്ഷണങ്ങളോ അല്ലെങ്കിൽ ബുദ്ധിമുട്ടോ കണ്ടാൽ ഉടൻ തന്നെ ഗൂഗിൾ ചെയ്യുന്ന സ്വാഭാവമുള്ളവരാണോ നിങ്ങൾ? എന്നാൽ സൂക്ഷിച്ചോ, കാരണം ഇത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. ഇൻ്റർനെറ്റിൽ പരതുമ്പോൾ ഉത്തരം ലഭിക്കുമെങ്കിലും ചില സമയത്ത് ഇത് അമിതമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ആവശ്യമില്ലാതെ രോഗമുണ്ടെന്ന് തെറ്റിദ്ധരിക്കപ്പെടാനും ഇത് കാരണമാകാറുണ്ട്.
ആശങ്ക സൃഷ്ടിക്കുന്നു – ഇത്തരത്തിലെ തിരച്ചിൽ പലപ്പോഴും അമിതമായി വിഷമവും അതുപോലെ സമ്മർദ്ദവും ചെലുത്തുന്ന അവസ്ഥയിലേക്ക് നയിക്കാൻ കാരണമാകാറുണ്ട്. യുക്തിപരമല്ലാത്ത രീതിയിൽ ചിന്തിക്കാനും അത് പലപ്പോഴും അമിതമായ ഉത്കണ്ഠയിലേക്ക് തള്ളി വിടാനും കാരണമാകും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക