മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവ (qiwa) പോര്‍ട്ടലിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ഹ്യൂമന്‍ റിസോഴ്സ്, സോഷ്യല്‍ ഡെവലപ്മെന്റ് സേവനങ്ങളും തൊഴില്‍ മേഖലയ്ക്ക് നല്കുന്ന ഇലക്ട്രോണിക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങളും നല്കുന്ന ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോമാണ് ക്വിവ പ്ലാറ്റ്ഫോം.
Athachamayam: തൃപ്പൂണിത്തുറയിൽ വർണ്ണക്കാഴ്ചയൊരുക്കി അത്തച്ചമയ ഘോഷയാത്ര
പരിശീലനം ലഭിച്ചവരുടെ എണ്ണം, പരിശീലനം നല്കിയ ആകെ മണിക്കൂറുകള്‍, ട്രെയിനി നമ്പറുകള്‍, പരിശീലന പദ്ധതികള്‍ എന്നി ഉള്‍പ്പെട്ട പ്രവര്‍ത്തന റിപ്പോര്‍ട്ടുകളാണ് ഓരോ വര്‍ഷവും അവസാനത്തോടെ സമര്‍പ്പിക്കേണ്ടത്. അടുത്ത വര്‍ഷത്തെ പരിശീലനത്തിനായുള്ള ബജറ്റ് വിഹിതവും പ്രസിദ്ധപ്പെടുത്തണം.
സൗദിവത്കരണം നടപ്പാക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളികളെ വാര്‍ത്തെടുക്കുന്നതിനാണ് പരിശീലന പദ്ധതി നിര്‍ബന്ധമാക്കിയത്. സ്ഥാപനങ്ങള്‍ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ജീവനക്കാര്‍ക്ക് പരിശീലനം നല്കി അവരെ വൈദഗ്ധ്യമുള്ളരായി ഉയര്‍ത്തിക്കൊണ്ടുവരണം. സ്വകാര്യമേഖലയിലെ കമ്പനികളില്‍ പരിശീലനം മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും വികസനവും വളര്‍ച്ചാ അവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് പുതിയ നിയമമെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.
വരുന്നു ട്രോജെന; തബൂക്കിലെ ഹിമമലകള്‍ക്കു മുകളിലെ മഹാവിസ്മയം
തൊഴില്‍ വിപണിയുടെ ആവശ്യകതയ്ക്ക് അനുസരിച്ച് സ്വദേശി തൊഴിലാളികളെ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ നിതാഖാത്ത് നിയമങ്ങള്‍ പ്രകാരം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. തൊഴില്‍ വിപണിക്ക് അനുസൃതമായി ജീവനക്കാരുടെ പ്രകടനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുകയും സ്വകാര്യ മേഖലയിലെ പരിശീലനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ പരിപാടിയെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പോര്‍ട്ടലിലൂടെ വിവരങ്ങള്‍ കൈമാറണമെന്ന നിബന്ധന കൊണ്ടുവരുന്നത്.
തൊഴില്‍ വിപണിയിലെ പരിശീലനം സംബന്ധിച്ച കാര്യങ്ങള്‍ അവലോകനം ചെയ്യാനും ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടികള്‍ മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയ്ക്ക് സഹായങ്ങള്‍ നല്‍കാനും ഈ ഡാറ്റ മന്ത്രാലയത്തിന് ഉപകരിക്കും.
യുഎഇയില്‍ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഒക്ടോബര്‍ മുതല്‍ പിഴ
വിവരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഗൈഡ് മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍, പരിശീലന ആവശ്യകതകള്‍, നിയമംപാലിക്കാത്തതിനുള്ള പിഴകള്‍ എന്നിവയും ഗൈഡില്‍ വിശദമാക്കുന്നു. സ്വദേശികളെ പുതുതായി ജോലിക്ക് നിയമിച്ചാല്‍ നിശ്ചിത മാസം ശമ്പളം നല്‍കുന്നതിന് സാമ്പത്തിക സഹായം നല്കുന്ന പദ്ധതി തൊഴില്‍ മന്ത്രാലയത്തിനു കീഴിലെ ഹദ്ഫ് നടപ്പാക്കിവരുന്നുണ്ട്. ഹദ്ഫ് പദ്ധതി പ്രകാരം സൗദികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയും യോഗ്യരായ തൊഴിലാളികളെ കണ്ടെത്താന്‍ സ്വകാര്യ കമ്പനികളെ സഹായിക്കുന്ന ഡാറ്റാ ബാങ്ക് രൂപവത്കരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. യോഗ്യതയുള്ള സൗദികള്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാനും അവസരം നല്കുന്നു.