Also Watch
കുട്ടികൾക്ക് മുന്നിൽ മാതൃകയാകാൻ ഇക്കാര്യങ്ങൾ ചെയ്യാം
എന്താണ് ഡിജിറ്റൽ ഡിറ്റോക്സ്?
ഡിജിറ്റൽ ഡിറ്റോക്സ് പിരീഡ് എന്ന് പറയുന്നത് സ്മാർട്ട് ഫോൺ, ലാപ്പ്ടോപ്പ്, ടിവി തുടങ്ങിയ ഏതെങ്കിലും ഒരു ഉപകരണത്തിൽ നിന്ന് വിട്ട് നിൽക്കുന്ന സമയത്തെയാണ് ഡിജിറ്റൽ ഡിറ്റോക്സ് എന്ന് പറയുന്നത്. യഥാർത്ഥ ജീവിതത്തിലേക്ക് മനുഷ്യരെ തിരിഞ്ഞ് നോക്കാൻ കൂടി പഠിപ്പിക്കുന്നതാണ് ഡിജിറ്റൽ ഡിറ്റോക്സ്. ഫോൺ മൂലമുണ്ടാകുന്ന മാനസിക സമ്മർദ്ദമൊക്കെ കുറയ്ക്കാൻ ഇത് ഏറെ സഹായിക്കും. എപ്പോഴും ഫോണും ലാപ്പ്ടോപ്പും ഒക്കെ ഉപയോഗിക്കുന്നവരാണെങ്കിൽ അത് മാറ്റേണ്ടത് ഏറെ പ്രധാനമാണ്. ഇത് കുറച്ചാൽ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് നോക്കാം.
നല്ല ഉറക്കം കിട്ടും
സൂര്യൻ അസ്തമിച്ച് കഴിഞ്ഞാൽ ശരീരത്തിൽ നിന്ന് മെലാറ്റോനിൻ പുറത്തേക്ക് വിടും. ഇത് ഉറങ്ങാനും അതുപോലെ ശരീരത്തെ വിശ്രമിക്കാനും സഹായിക്കും. സ്ക്രീനിൽ നോക്കി കൊണ്ടിരിക്കുന്നത് പലപ്പോഴും മെലാറ്റോനിൻ്റെ ഉത്പ്പാദനത്തിന് തടസമുണ്ടാക്കുന്നു. മൊബൈൽ ഫോണിൻ്റെ ഉപയോഗം കുറയ്ക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
കൂടുതൽ പ്രോഡക്റ്റീവാകാൻ സഹായിക്കും
സ്ക്രീനുകളുടെ ഉപയോഗം കുറയ്ക്കുന്നത് കൂടുതൽ പ്രോഡക്റ്റീവാകാൻ സഹായിക്കും. എപ്പോഴും ഫോൺ നോക്കി ഇൻ്റർനെറ്റിൽ പരതുന്നവർക്ക് പലപ്പോഴും സ്വന്തം ജോലികൾ ചെയ്ത് തീർക്കാൻ സാധിക്കാതെ വരാറുണ്ട്. ജോലിയിലും പഠിത്തതിലുമൊക്കെ മോശം പ്രകടനം കാഴ്ചവയ്ക്കാൻ ഇത് കാരണമാകും. കൃത്യസമയത്ത് എല്ലാ ജോലികളും ചെയ്ത് തീർക്കാൻ ഫോണിൻ്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ സാധിക്കും.
സമ്മർദ്ദം കുറയ്ക്കും
ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഏറെ സഹായിക്കും. ഇപ്പോൾ നടക്കുന്ന കാര്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ കൊണ്ടുവരാനും അതുപോലെ ചുറ്റുമുള്ള ആളുകളെ മനസിലാക്കാനും ഇത് ഏറെ നല്ലതാണ്. ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് ഏറെ സഹായിക്കാറുണ്ട്.
സ്വയം അൽപ്പം പരിചരണം ലഭിക്കും
എപ്പോഴും സ്ക്രീനുകൾക്ക് മുന്നിൽ ചിലവഴിക്കുന്നവർക്ക് സ്വന്തം കാര്യങ്ങൾക്ക് ഒരിക്കലും സമയം കിട്ടാറില്ല. സോഷ്യൽ മീഡിയ ആപ്പുകളിൽ അധിക സമയം ചിലവഴിക്കുന്നവർ പൊതുവെ എപ്പോഴും മറ്റുള്ളവരുടെ ജീവിതത്തെ വച്ച് സ്വന്തം ജീവിതം താരതമ്യം ചെയ്യാൻ നോക്കും. ഇത് സ്വയം പരാജയപ്പെട്ട് പോയെന്ന തോന്നൽ പലർക്കും ഉണ്ടാക്കിയേക്കാം.