പുറകോട്ട് നടക്കുന്നത് ഇരട്ടി ഗുണം നല്‍കും
Authored by സരിത പിവി | Samayam Malayalam | Updated: 21 Aug 2023, 3:09 pm
നടക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. പുറകോട്ട് നടക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇതെക്കുറിച്ചറിയൂ.
മൂഡ് നന്നാകാന്‍
പുറകോട്ട് നടക്കുന്നത് നമ്മുടെ മൂഡ് നന്നാകാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് നല്ല മൂഡ് നല്‍കും, മൂഡോഫ് ഒഴിവാക്കും. കാലിലെ മസിലുകള്‍, പ്രത്യേകിച്ചും ലോവര്‍ മസിലുകള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിയ്ക്കുന്ന ഒരു വഴിയാണ് ഇത്. ഇത് പോലെ പുറകോട്ട് നടക്കുന്നത് ശരീരത്തിന് കൂടുതല്‍ ബാലന്‍സ് നല്‍കാന്‍ സഹായിക്കുന്നു.
എനര്‍ജി
ഇത് രീതിയില്‍ നാം നടക്കുമ്പോള്‍, അതായത് നാം പുറകോട്ട് നടക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ നിന്നും കൂടുതല്‍ എനര്‍ജി ഉപയോഗപ്പെടുത്തുന്നു. ഇത് വ്യായാമ ഗുണം ഇരട്ടിയാക്കുന്നു. മുന്നോട്ട് നടക്കുന്നതിനേക്കാള്‍ പുറകോട്ടു നടക്കുമ്പോള്‍ 40 ശതമാനം കൂടുതല്‍ എനര്‍ജി ഉപയോഗിയ്ക്കുന്നുവെന്നാണ് വാസ്തവം. കൂടുതല്‍ എനര്‍ജി ശരീരം ഉപയോഗപ്പെടുത്തുമ്പോള്‍ ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. ശരീരത്തിലും പ്രത്യേകിച്ച് വയറ്റിലുമെല്ലാം ശേഖരിച്ച് വച്ചിരിയ്ക്കുന്ന കൊഴുപ്പ് ഈ കാര്യത്തിനായി ഉപയോഗിയ്ക്കപ്പെടുന്നു.
പ്രമേഹത്തിന്റെ കാരണങ്ങളും ലക്ഷങ്ങളും ഇവയാണ്
പ്രമേഹത്തിന്റെ കാരണങ്ങളും ലക്ഷങ്ങളും ഇവയാണ്
ശരീരത്തിന്റെ അപചയ പ്രക്രിയ
ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് പുറകോട്ട് നടക്കുകയെന്നത്. ഇത് കലോറി കത്തിച്ച് കളയുന്നു. കൂടുതല്‍ എനര്‍ജി ശരീരത്തിന് ആവശ്യമായി വരുന്നതു കൊണ്ടാണ് ഇത് കൂടുതല്‍ കലോറി, അതായത് കൊഴുപ്പ് എരിയിച്ച് കളയുന്നത്. ഇത് കൂടുതല്‍ വേഗം തടി കുറയ്ക്കാനും സഹായിക്കുന്നു. തടി കുറയ്ക്കാന്‍ വേണ്ടി നടക്കുന്നവര്‍ ഇതേ രീതിയില്‍ നടക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.
ബ്രെയിന്‍ സൂക്ഷ്മത
പുറകോട്ട് നടക്കുന്നത് നമ്മുടെ ബ്രെയിന്‍ സൂക്ഷ്മത, ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്ന് കൂടിയാണ്. ഇതുപോലെ നടക്കുമ്പോള്‍ നാം കൂടുതല്‍ ജാഗരൂകരാകും. കാരണം പുറകോട്ട് നടക്കുമ്പോള്‍ ശ്രദ്ധ മുന്നോട്ട് നടക്കുന്നതിനേക്കാള്‍ കൂടുതല്‍ വേണം. ഇത് നാം ചെയ്യുന്ന പ്രവൃത്തിയില്‍ നമ്മുടെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ബ്രെയിന്‍ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി നടക്കാന്‍ സഹായിക്കുന്നു. ഇതേ രീതിയില്‍ നടക്കുമ്പോള്‍ ശ്രദ്ധയും കൂടുതല്‍ വേണം. ഇതിന് സഹായിക്കുന്ന ഷൂസും ധരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക