സഹായിക്കുക
അര്‍ഹരായവരെ സഹായിക്കുക. ഇത്തരം അവസരങ്ങള്‍ നാം പാഴാക്കിക്കളയരുത്. ഇതുപോലെ ഭക്ഷണം ചോദിച്ച് വരുന്നവരെ നല്‍കാതെ കഴിവതും ഒഴിവാക്കരുത്. സ്ത്രീകളേയും മുതിര്‍ന്നവരേയും ബഹുമാനിയ്ക്കുക. ഇവരുടെ മനസ് വേദനിപ്പിയ്ക്കാന്‍ അവസരം നല്കാതിരിയ്ക്കുക. മൃഗങ്ങളെ, പക്ഷികളെ, നമ്മെ ഉപദ്രവിയ്ക്കാന്‍ വരാത്ത പക്ഷം ഉപദ്രവിയ്ക്കരുത്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് നല്ലതാണ്.
അവിയൽ ഉണ്ടാക്കാം..
വൃത്തിയായി സൂക്ഷിയ്ക്കണം
വീടും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കണം. രാവിലെ തന്നെ വീടും പരിസരവും അടിച്ച് തുടച്ച്, മുറ്റവും ചുറ്റുപാടുകളും തളിച്ചിടുന്നത് നല്ലതാണ്. ലക്ഷ്മീദേവിയുടെ കടാക്ഷമുണ്ടാകാനും പൊസറ്റീവ് ഊര്‍ജം വരാനും ഇത് സഹായിക്കും. കേടായ ചെടികള്‍, നശിച്ച് പോയ, ഉണങ്ങിപ്പോയ ചെടികള്‍ നീക്കുക. ചെടികള്‍ കരിഞ്ഞുണങ്ങിപ്പോകുന്നത് ഐശ്വര്യക്കേടായാണ് കരുതുന്നു. പ്രത്യേകിച്ചും ഓണദിവസങ്ങളില്‍.
ശരീരശുദ്ധി
ശരീരശുദ്ധിയ്ക്കും ഏറെ പ്രാധാന്യം നല്‍കുക. ദിവസവും രാവിലെ കുളിയ്ക്കുക. ശരീരശുദ്ധി വരുത്താന്‍ വീട്ടിലെ എല്ലാവരും ശ്രദ്ധിയ്ക്കുക. വീടുകളില്‍ ഈ പത്ത് ദിവസവം രണ്ടുനേരവും വിളക്ക് വയ്ക്കുക. ദിവസവും രണ്ട് നേരവും വിളക്കു വയ്ക്കുന്നത് നല്ലതാണ്. അടുക്കള ദിവസവും രാത്രി വൃത്തിയാക്കിയ ശേഷം മാത്രം കിടക്കുക. എച്ചില്പാത്രങ്ങള് ഇട്ടേക്കരുത്. രാത്രി തന്നെ ഇത് വൃത്തിയാക്കി വച്ച ശേഷം കിടക്കുക.
അരി, മഞ്ഞള്‍പ്പൊടി, മുളക്, പഞ്ചസാര, ഉപ്പ്, കടുക്, പണം
വീട്ടില്‍ അരി, മഞ്ഞള്‍പ്പൊടി, മുളക്, പഞ്ചസാര, ഉപ്പ്, കടുക്, പണം എന്നിവ കഴിയാതെ സൂക്ഷിയ്ക്കുക. ഇവ ലക്ഷ്മീദേവിയുടെ ഐശ്വര്യന്റെ സൂചകങ്ങളാണ് എന്നതാണ് വിശ്വാസം. ഇത് പൂര്‍ണമായും ഇല്ലാതാകരുത്. ഇവ തീരുന്നതിന് മുന്‍പ് തന്നെ വാങ്ങി സൂക്ഷിയ്ക്കണം. പഴയ ആഹാരം കഴിയ്ക്കരുത്. പാകത്തിന് വയ്ക്കുക. ഭക്ഷണം പാഴാക്കിക്കളയാതിരിയ്ക്കാനും ശ്രദ്ധ വേണം.