ജിദ്ദ > ജംഇയ്യത്തുൽ ഉലമയുടെ പ്രവാസി സംഘടനയായ ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റി ഓഫ് ഇന്ത്യ ( ICS) സൗദി നാഷണൽ കമ്മിറ്റി “ബഹുസ്വര ഇന്ത്യ” എന്ന പേരിൽ പ്രവാസി സംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച ജിദ്ദയിലെ ഷറഫീയ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി മമ്പാട് മുഖ്യപ്രഭാഷണം നടത്തി.
ICF സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി സക്കീർ ഹുസൈൻ വണ്ടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കമ്മിറ്റി പ്രസിഡന്റ് ഒ കെ ഉമ്മർ അദ്ധ്യക്ഷനായി. സംഗമം ജി എം ഇബ്രാഹീം ഫുർഖാനി ഉദ്ഘാടനം ചെയ്തു.
മുസ്തഫ ബാഖവി ഊരകം(ചെയർമാൻ സമസ്ത ഇസ്ലാമിക് സെന്റർ, ജിദ്ദ ), അബൂബക്കർ അരിമ്പ്ര (KMCC സെന്റട്രൽ കമ്മിറ്റി സെക്രട്ടറി ), ഹകീം പാറക്കൽ (OICC മലപ്പുറം ജില്ല പ്രസിഡന്റ്), റഫീക്ക് പത്തനാപുരം ( നവോദയ ജോയിന്റ്സെക്രട്ടറി ), ബഷീറലി പരുത്തികുന്നൻ, ഫഹദ് നീലാമ്പ്ര , ഷറഫുദ്ദീൻ ബാകവി ചുങ്കപ്പാറ, അബ്ദുൽ ഹമീദ് സഖാഫി, നൗഷാദ് അലി ആക്കപ്പറമ്പിൽ,റഷീദ് ഓയൂർ , അബ്ദുറഹ്മാൻ മൗലവി നാലകത്ത്, സെയ്ദ് മുഹമ്മദ് മുസ്ലിയാർ കാഞ്ഞിരപ്പള്ളി എന്നിവർ സംസാരിച്ചു. ICF മീഡിയ കൺവീനർ എ പി അൻവർ വണ്ടൂർ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..