Authored by അഞ്ജലി എം സി | Samayam Malayalam | Updated: 21 Aug 2023, 5:47 pm
ഓണം വന്നതോടെ കോളജുകളിലും ക്ലബുകളുടെ വകയായും പൂക്കള മത്സരങ്ങളും അരങ്ങേറിത്തുടങ്ങാറായി. ഇത്തവണ പൂക്കള മത്സരത്തിന് കപ്പടിക്കാന്‍ മോഹിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കണ്ട.
-
റൂള്‍സ്
ഏതൊരു പൂക്കള മത്സരത്തിനും അതിന്റേതായ നിയമങ്ങള്‍ ഉണ്ടായിരിക്കും. വലിപ്പം എത്രവേണം? അതുപോലെ ഏതെല്ലാം പൂക്കളാണ് ഉപയോഗിക്കാന്‍ സാധിക്കുക? എന്നിങ്ങനെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും ഇവ കൃത്യമായി പാലിക്കുക. ഇതിനനുസരിച്ച വേണം ബാക്കി എല്ലാം പ്ലാന്‍ ചെയ്യാന്‍
-
ഷേയ്പ്പ്
നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഷേയ്പ്പില് പൂക്കളം ഒരുകകാമെങ്കിലും അവസാനം വട്ടാകൃതിയില്‍ വരുന്ന ഷേയ്പ്പ് തിരഞ്ഞെടുക്കുന്നതാണ് അളവ് തെറ്റാതെ നല്ല കൃത്യമായ ഒരു പൂക്കളം നിങ്ങള്‍ക്ക് ഒരുക്കാന്‍ സാധിക്കുക.
-
ഡിസൈന്‍
പൂക്കളത്തിനായി ഡിസൈന്‍ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ എന്തെങ്കിലും തീം തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും. അതും നിങ്ങള്‍ക്ക് നല്ല വൃത്തിയില്‍ വരച്ച് വേഗത്തില്‍ ഇടാന്‍ സാധിക്കുന്ന തീം തന്നെ തിരഞ്ഞെടുക്കുക.
-
പൂക്കള്‍
പൂക്കള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ ഡിസൈന്‍ ചേരുന്ന വിധത്തിലുള്ള പൂക്കള്‍ തന്നെ തിരഞ്ഞെടുക്കാന്‍ ശഅരദ്ധിക്കുക. അതുപോലെ, പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ തിരഞ്ഞെടുക്കണം. ഇത് പൂക്കളത്തിന്റെ ഭംഗി കൂട്ടും. പൂക്കള്‍ വാങ്ങുമ്പോള്‍ അത് മുന്‍കൂട്ടി വാങ്ങി വെക്കുന്നതും നല്ലതാണ്.
-
വരയ്ക്കുന്നത്
പൂക്കളം ഡിസൈന്‍ നന്നായി വരയ്ക്കാന്‍ അറിയുന്ന ആളെ തന്നെ ഏല്‍പ്പിക്കുക. അതുപോലെ, ആ ഡിസൈന്റെ ഉള്ളില്‍ ഒതുങ്ങുന്ന രീതിയില്‍ പൂക്കള്‍ അറേയ്ഞ്ച് ചെയ്യണം. വരയ്ക്കാനും പൂക്കളം ഇടാനും സമയം അധികം മാറ്റി വെക്കുക. പൂക്കള്‍ ആവശ്യത്തിന് സ്റ്റോക്ക് ചെയ്ത് വെക്കാന്‍ മറക്കരുത്.
-
വെള്ള പൂക്കള്‍
വെള്ള പൂക്കള്‍ എടുക്കുന്നുണ്ടെങ്കില്‍ അതിന്റെ നിറം മങ്ങാത്ത രീതിയില്‍ തന്നെ സൂക്ഷിക്കണം. ഇല്ലെങ്കില്‍ പൂക്കളത്തിന്റെ ഭംഗി നഷ്ടപ്പെടാം. അതുപോലെ, ഇത്തരം പൂക്കള്‍ തലേ ദിവസം അരിഞ്ഞ് വെക്കരുത്. വേഗത്തില്‍ വാടി പോകും. ഇവ കൂടാതെ, പൂക്കളം ഇടാന്‍ ഏത് സ്ഥലം റെഡിയാക്കണം എന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് അവിടെ ഒതുക്കി വെച്ചാല്‍ കുറച്ചും കൂടെ നിങ്ങള്‍ക്ക് എല്ലാം സെറ്റാകും.