Authored by റ്റീന മാത്യു | Samayam Malayalam | Updated: 21 Aug 2023, 1:15 pm
കൊതുകിലൂടെ ആണ് ചിക്കുൻഗുനിയ പടരുന്നത്. മഴക്കാലത്ത് പടർന്ന് പിടിക്കുന്ന ഈ രോഗത്തെ തടയേണ്ടത് ഏറെ പ്രധാനമാണ്. സന്ധി വേദനയാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണം. ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്ന ഈ രോഗത്തെ കൃത്യ സമയത്ത് ചികിത്സിക്കേണ്ടത് ഏറെ പ്രധാനമാണ്.
-
എന്താണ് ചിക്കൻഗുനിയ?
ഈഡിസ് ഈജിപ്തി, ഈഡിസ് ആൽബോ പിക്കുസ് എന്നീ കൊതുകുകളാണ് പ്രധാനമായും ഈ രോഗം പടർത്തുന്നത്. പൊതുവെ മഴക്കാലത്ത് ഈ രോഗം അധികമാകാറുണ്ട്. കറുത്ത നിറമുള്ള കൊതുകുകളുടെ കാലുകളിൽ കാലുകളിലും മുതുകിലും വെള്ള വരകൾ കാണാറുണ്ട്.
-
ചിക്കൻഗുനിയ വൈറസ്
ആൽഫ വിഭാഗത്തിൽപ്പെട്ട വൈറസുകളാണ് ചിക്കൻഗുനിയ രോഗാണുക്കൾ. സസ്തിനകളാണ് രോഗാണുക്കളുടെ സംഭരണ ശാലയായി പ്രവർത്തിക്കുന്നത്. കൊതുക് കടിക്കുന്നത് മൂലം ശരീരത്തിലുണ്ടാകുന്ന വൈറ് 1 മുതൽ 12 ദിവസത്തിനകത്താണ് രോഗമുണ്ടാക്കുന്നത്.
-
പ്രധാന ലക്ഷണങ്ങൾ
സന്ധി വേദനയാണ് പ്രധാന ലക്ഷണങ്ങളിലൊന്ന്. വിറയലോട് കൂടിയ പനി, കണ്ണിനു ചുവപ്പ് നിറവും, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, കടുത്ത പനിക്കുശേഷം പോളം പോലെയൊ കുരുക്കൾ പ്രത്യക്ഷപ്പെടുക, ചെറിയ തോതിൽ രക്തസ്രാവം എന്നീ ലക്ഷണങ്ങൾ ആണ് പ്രധാനമായും കാണുന്നത്. ഇതു കൂടാതെ വയിലും അന്നനാളത്തിലും പരുപരുപ്പും, ഇടക്കിടെ ഛർദ്ദിയോ ഓക്കാനമോ ഉണ്ടാവും.
-
രോഗം പടരുന്നത്
രോഗമുള്ള കൊതുക് കടിക്കുന്നതിലൂടെ ആണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന് തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
-
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊതുക് കടിയിൽ നിന്ന് പരമാവധി രക്ഷ നേടാൻ ശ്രമിക്കുക. മാത്രമല്ല, മഴക്കാലത്ത് വീടും പരിസരവുമൊക്കെ വ്യത്തിയായി സൂക്ഷിക്കുക. കൈകളും കാലുകളും മൂടുന്ന വസ്ത്രങ്ങൾ ധരിക്കണം. മഴക്കാലത്താണ് കൊതുകിൻ്റെ പ്രജനനം വർധിക്കുന്നതും രോഗ സാധ്യത കൂടുന്നതും.