പ്രവാസികൾക്ക് ആശ്വാസം; ലൈസൻസിലെ നെഗറ്റീവ് പോയിന്റ് കുറക്കാൻ അവസരം ഒരുക്കി യുഎഇ ആഭ്യന്തര മന്ത്രാലയം, അറിയേണ്ടതെല്ലാം
സ്കൂളുകൾ തുറക്കുന്ന ഓഗസ്ത് 28ന് സുരക്ഷിതമായി വാഹനമോടിച്ചാൽ നെഗറ്റീവ് പോയിന്റുകൾ കുറക്കാം എന്നാണ് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഹൈലൈറ്റ്:
- ആഗസ്റ്റ് 28ന് സീറോ ആക്സിഡന്റ് ഡേ ക്യാംപയിൻ എന്ന പദ്ധതി
- നെഗറ്റീവ് പോയിന്റുകൾ 24 വരെയായാൽ ലൈസൻസ് തന്നെ റദ്ദാകും.
- ഗതാഗതം ഏറ്റവും സുഗമമായ ലോകനഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി ദുബായ്
ഈ മാസം 28ന് സീറോ ആക്സിഡന്റ് ഡേ ക്യാംപയിൻ എന്ന പദ്ധതി യുഎഇ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇത് വിജയിപ്പിക്കാൻ വേണ്ടിയാണ് പുതിയ പ്രഖ്യാപനം നടത്തുന്നത്.
യുഎഇയിൽ വാഹനമോടിക്കുന്ന പ്രവാസികളടെ എപ്പോഴും വട്ടം കറക്കുന്ന ഒന്നാണ് ഈ നെഗറ്റീവ് പോയിന്റ്. രേഖകൾ ഇല്ലാത വാഹനം ഓടിക്കുക, നിയമം ലംഘിച്ച് വാഹനമോടിക്കുക, അപകടകരമായ ഡ്രൈവിങ്, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, തുടങ്ങിയവയെല്ലാം നെഗറ്റീവ് പോയിന്റ് ലഭിക്കാൻ കാരണമാകും. ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തുന്ന നെഗറ്റീവ് പോയിന്റുകൾ 24 എണ്ണത്തിൽ എത്തിയാൽ ലെെസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങും.
KCVenugopal about RameshChennithala: രമേശ് ചെന്നിത്തല അതൃപ്തനെന്ന വാർത്തയിൽ പ്രതികരിച്ച് കെസി വേണുഗോപാൽ
സ്കൂളുകൾ തുറക്കുന്ന ആഗസ്ത് 28ന് സുരക്ഷിതമായി വാഹനമോടിക്കണം. ഇതിനായി പ്രത്യേകം പ്രതിജ്ഞയെടുക്കണം. ആഭ്യന്തര മന്ത്രാലയം ആണ് ഇതിന് വേണ്ട മുൻകരുതൽ എടുക്കുന്നത്. സ്കൂളുകൾ തുറക്കുന്ന ദിവസമായ ആഗസ്ത് 28 രാജ്യത്ത് സീറോ ആക്സിഡന്റ് ഡേ അഥവാ വാഹനാപകടങ്ങളില്ലാത്ത ദിനമായി ആചരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് വിജയിപ്പിക്കാൻ വേണ്ടിയാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങളില്‍ റോഡ് സുരക്ഷാ അവബോധം വർധിപ്പിക്കുന്നതിന് വേണ്ടിയുളള ക്യാമ്പയിന് സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്മാന് ജനറല്‍ ഹുസൈന് അഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.
അതേസമയം, ഗതാഗതം ഏറ്റവും സുഗമമായ ലോകനഗരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ദുബായ്. ടോംടോം നടത്തിയ 2022 ഗതാഗാത സൂചിക റിപ്പോര്‍ട്ടിലാണ് ദുബായ് ഇത്തരത്തിലൊരു നേട്ടം കെെവരിച്ചതായി പറയുന്നത്. 10 കിലോമീറ്റര്‍ ദൂരം നഗരത്തിന്റെ ഹൃദയ ഭാഗത്ത് സഞ്ചരിക്കാൻ വേണ്ടി ദുബായിൽ 12 മിനിറ്റ് മതിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മറ്റു പല നഗരങ്ങളിലും 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി വേഗം 21 മിനിറ്റ് വേണം എന്നിരിക്കെയാണ് ദുബായ് ഈ നേട്ടം കെെവരിച്ചിരിക്കുന്നത്.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക