MB 200261 എന്ന നമ്പറിനായിരുന്നു ഇത്തവണത്തെ മൺസൂൺ ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. 25 രൂപ വീതം ഒമ്പത് വനിതകളും ബാക്കി രണ്ട് പേര് ബാക്കി തുകയും കൊടുത്താണ് ടിക്കറ്റ് വാങ്ങിയത്. കൈയിൽ കിട്ടുന്ന തുക എത്രയായാലും അത് തുല്യമായി വീതിക്കുമെന്ന് 11 പേരും സമ്മാനം ലഭിച്ചതിന് പിന്നാലെ തന്നെ വ്യക്തമാക്കിയിരുന്നു.
ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്; ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമോ?
KCVenugopal about RameshChennithala: രമേശ് ചെന്നിത്തല അതൃപ്തനെന്ന വാർത്തയിൽ പ്രതികരിച്ച് കെസി വേണുഗോപാൽ
സമ്മാനത്തുകയുടെ നികുതിയും ഏജന്റ് കമ്മീഷനും കുറച്ച് ഏകദേശം 6 കോടി 16 ലക്ഷം രൂപയാകും ഇവർക്ക് ലഭിക്കുക. പാലക്കട്ടെ ഏജന്‍സിയില്‍നിന്ന് ലോട്ടറി വില്പനക്കാരാനായ മണികണ്ഠന് വാങ്ങിയ ടിക്കറ്റാണ് കുടുംബശ്രീ അംഗങ്ങള്‍ എടുത്തത്. പത്ത് ശതമാനമാണ് ഏജന്‍സി കമ്മിഷന്.
തുക കൈവശം ലഭിച്ചാലും ഹരിത കർമ്മ സേനയിലെ ജോലി വേണ്ടെന്ന് വയ്ക്കില്ലെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. മുങ്ങത്തുതറ കൊഴുകുമ്മൽ ബിന്ദു, ചെട്ടിപ്പടി കാരംകുളങ്ങര മാഞ്ചേരി ഷീജ, സദ്ദാം ബീച്ച് കുരിളിൽ ലീല, തുടിശേരി ചന്ദ്രിക, പട്ടണത്ത് കാർത്യായനി, പുത്തരിക്കൽ മുണ്ടുപാലത്തിൽ രാധ, ചെറുമണ്ണിൽ ബേബി, ചെറുകുറ്റിയിൽ കുട്ടിമാളു, ചിറമംഗലം പുല്ലാഞ്ചേരി ലക്ഷ്മി, പരപ്പനങ്ങാടി കുറുപ്പംകണ്ടി പാർവതി, കെട്ടുങ്ങൽ ശോഭ കൂരിയിൽ എന്നിവർ പങ്കിട്ടെടുത്ത ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം.
തുവ്വൂർ കൊലപാതകം: സുജിതയെ കൊന്നത് സ്വര്‍ണം മോഷ്ടിക്കുന്നതിനിടെ; പ്രതി വിഷ്ണുവും സഹായികളും പോലീസ് കസ്റ്റഡിയില്ഗോര്ഖി ഭവനില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായിരിക്കും. പരപ്പനങ്ങാടി നഗരസഭ കെട്ടിടത്തിന് പിന്നിൽ മാലിന്യങ്ങൾ തരം തിരിക്കുന്ന പണിയിലേർപ്പെട്ടിരുന്നവർ ജോലിക്കിടയിലെ ഇടവേളയിലാണ് ഭാഗ്യം കൊണ്ടുവന്ന ലോട്ടറി സ്വന്തമാക്കിയത്.