ക്യാപ്‌സൂള്‍ രൂപത്തില്‍
ക്യാപ്‌സൂള്‍ രൂപത്തില്‍ വാങ്ങാന്‍ ലഭിയ്ക്കുന്ന ഈ ഗുളിക കഴിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ മാത്രം നല്‍കുന്ന ഒന്നാണ്. മീന്‍ ഓയിലാണ് ഇതില്‍ നിറച്ചിരിയ്ക്കുന്നത്. ഇതിനാല്‍ തന്നെ മത്സ്യത്തിന്റെ ഗുണങ്ങള്‍ ഏറെ ലഭിയ്ക്കുന്നു. ഒമേഗ ത്രീ അടക്കമുള്ള പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ദിവസവും ഇത് പ്രായഭേദമില്ലാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണ്. ദിവസവും ഇത് കഴിയ്ക്കുന്നത് കൊണ്ട് ആരോഗ്യത്തിനും ഒപ്പം ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഗുണങ്ങള്‍ മാത്രമാണ് ഉണ്ടാകുക.
പ്രമേഹത്തിന്റെ കാരണങ്ങളും ലക്ഷങ്ങളും ഇവയാണ്
പ്രമേഹത്തിന്റെ കാരണങ്ങളും ലക്ഷങ്ങളും ഇവയാണ്
കണ്ണിന്റെ ആരോഗ്യത്തിന്
കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണിത്. ഇതിലെ വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.നിങ്ങൾ മീനെണ്ണ കഴിക്കുമ്പോൾ ഇതിലെ ഗുണങ്ങൾ ഇത് നിങ്ങളുടെ കണ്ണുകളുടെ ഉപരിതലത്തിൽ ഒരു സംരക്ഷണ വലയം സൃഷ്ടിക്കുന്നു. ബാക്ടീരിയകളെ അകത്തേക്ക് പ്രവേശിക്കുന്നത് തടയുന്ന ഇവ കണ്ണിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഇതു കൂടാതെ, ഇതിലെവിറ്റാമിൻ എ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയുടെ സാന്നിധ്യം കണ്ണിലെ വീക്കവും മർദ്ദവും കുറയ്ക്കുകയും, നാഡികൾക്ക് ക്ഷതം സംഭവിക്കാതെ കാത്തുരക്ഷിക്കുകയും ചെയ്തുകൊണ്ട് കണ്ണുകളെ എപ്പോഴും ആരോഗ്യകരമായി നിലനിർത്തുന്നു.
ഹൃദയാരോഗ്യത്തെ
അവ ശരീരത്തിന് നൽകുന്നത് ഏറ്റവും ആരോഗ്യകരമായ കൊഴുപ്പുകൾ മാത്രമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ മീനെണ്ണ ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മോശം കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കുന്നതു വഴി ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുന്നു. ഹാര്‍ട്ട് സംബന്ധമായ രോഗങ്ങളെ ഒരു പരിധി വരെ തടഞ്ഞ് നിര്‍ത്താന്‍ സാധിയ്ക്കുന്ന ഒന്നാണ് ഇത്. ധാരാളം അണ്‍സാച്വറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.
ചർമ്മത്തെ
ചർമ്മത്തെ ഫ്രീ റാഡിക്കൽ നാശനഷ്ടത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നതിനുള്ള ഒരു പ്രതിവിധി കൂടിയാണിത്. ഇത് നിങ്ങളുടെ ചർമ്മത്തിന് അവശ്യ പോഷകങ്ങൾ, ഈർപ്പം, എന്നിവ നൽകുന്നു. കൊളാജന്‍ ഉല്‍പാദനത്തിന് ഇത് സഹായിക്കുന്നു. ഇതിനാല്‍ തന്നെ ചുളിവുകള്‍ വീഴുന്നത് തടയുന്നു. ചര്‍മം അയഞ്ഞ് തൂങ്ങുന്നതും തടയുന്നു. ഇതിനാല്‍ പ്രായക്കുറവ് തോന്നിപ്പിയ്ക്കും.
എല്ലിന്റെ ആരോഗ്യത്തിന്
ഇതില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ എല്ലിന്റെ ആരോഗ്യത്തിന് ഇതേറെ മികച്ചതാണ്. വൈറ്റമിന്‍ ഡി കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ഒന്നാണ്. കുട്ടികളിലെ എഡിഎച്ച്ഡി പോലുള്ള പ്രശ്‌നങ്ങള്‍ക്കും ബ്രെയിന്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഇതേറെ നല്ലതാണ്. ആരോഗ്യകരമായ ഈ കൊഴുപ്പ് തടി കുറയ്ക്കാനും സഹായകമാണ്. മീന്‍ കഴിയ്ക്കാത്തവര്‍ക്ക് മീന്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്.