Authored by സരിത പിവി | Samayam Malayalam | Updated: 21 Aug 2023, 7:18 pm
വരണ്ട ചര്‍മം പലരേയും അലട്ടുന്ന പ്രശ്നമാണ്.ചര്‍മത്തിന് പല അസ്വസ്ഥതകളും വരുത്തുന്ന ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴാനും പ്രായക്കൂടുതല്‍ തോന്നുവാനും ഇടയാക്കുന്ന ഒന്നും കൂടിയാണ്.
-
വരണ്ട ചര്‍മമുള്ളവര്‍ക്ക്
വരണ്ട ചര്‍മമുള്ളവര്‍ക്ക് പരിഹാരമായി ചെയ്യാവുന്ന ചില വഴികളുണ്ട്. അറിയൂ.
-
വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡി ഇതിന് പരിഹാരമായി ചെയ്യാവുന്ന ഒന്നാണ്. ഇതടങ്ങിയ ഭക്ഷണം കഴിയ്ക്കാം. വൈറ്റമിന്‍ ഡി കുറവെങ്കില്‍ ഡോക്ടറുടെ അഭിപ്രായപ്രകാരം മരുന്ന് കഴിയ്ക്കാം. വൈറ്റമിന്‍ ഡി കുറവെങ്കില്‍ ചര്‍മം വരണ്ടു പോകുന്നത് സാധാരണയാണ്.
-
കൊളാജന്‍
കൊളാജന്‍ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ കഴിയ്ക്കാം. കൊളാജന്‍ സപ്ലിമെന്റുകള്‍ വരണ്ട ചര്‍മമുള്ളവര്‍ക്ക് ഗുണം നല്‍കും. ഇവ പരീക്ഷിയ്ക്കാം.
-
വൈറ്റമിന്‍ സി
വൈറ്റമിന്‍ സി നല്ലൊന്നാന്തരം ആന്റി ഓക്സിഡന്റാണ്്. വരണ്ട ചര്‍മമുള്ളവര്‍ക്ക് ഇത് കഴിയ്ക്കാം. സിട്രസ് ഫലങ്ങള്‍ വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. സപ്ലിമെന്റുകള്‍ കഴിയ്ക്കുന്നതും ഗുണം നല്‍കും.
-
ഫിഷ് ഓയില്‍
ഫിഷ് ഓയില്‍ വരണ്ട ചര്‍മമുള്ളവര്‍ക്ക് സഹായകമാണ്. ഇതില്‍ ഡിഎച്ച്എ, ഇപിഎ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വരണ്ട ചര്‍മത്തിന് ഗുണം നല്‍കും.
-
ധാരാളം വെളളം
ധാരാളം വെളളം കുടിയ്ക്കുക. ചര്‍മത്തിന് ഈര്‍പ്പം നല്കാന് ഇതേറെ പ്രധാനമാണ്. ശരീരത്തിന്റെ ജലാംശം കുറയുന്നത് ചര്‍മത്തിന് വരണ്ട സ്വഭാവം വരുത്തും.
-
തൈറോയ്ഡ്
തൈറോയ്ഡ് പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ വരണ്ട ചര്‍മത്തിനുള്ള പ്രധാന കാരണമാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടണം.