വിദ്യാര്‍ഥികളെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന സമയത്ത് മറ്റു വാഹനങ്ങള്‍ സമീപത്തുകൂടി കടന്നുപോകുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നതിനാലാണ് ഈ നിയന്ത്രണം. വിദ്യാര്‍ഥികളെ സുരക്ഷിതമായി റോഡരികിലേക്ക് മാറ്റുകയോ വാഹനത്തില്‍ കയറ്റുകയോ ചെയ്ത ശേഷം സ്കൂള്‍ ബസ് പുറപ്പെട്ടാല്‍ മാത്രമേ മറ്റ് വാഹനങ്ങള്‍ സ്കൂള്‍ ബസ്സിനെ മറികടക്കാന്‍ പാടുള്ളൂ.
Marigold Flower Harvest: ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവുനേടി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ
സ്കൂള്‍, കോളജുകളില്‍ നിന്നുള്ള ആറ് ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും ജീവനക്കാരുമാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നത്. സര്‍വകലാശാലകള്‍, സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, വിവിധ ഗവര്‍ണറേറ്റുകളിലെ തുടര്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഏകദേശം 1.36 ദശലക്ഷം വിദ്യാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നു.
വരുന്നു ട്രോജെന; തബൂക്കിലെ ഹിമമലകള്‍ക്കു മുകളിലെ മഹാവിസ്മയം
സ്കൂളുകള്‍ തുറന്നതോടെ പ്രധാന പാതകളിലെല്ലാം രാവിലെയും വൈകുന്നേരവും വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ച 51 ദിവസത്തെ വേനല്‍ അവധിക്കാലം അവസാനിച്ചതോടെ 500,000ത്തിലധികം അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും സൂപ്പര്‍വൈസര്‍മാരും സ്കൂളുകളിലേക്ക് എത്തിത്തുടങ്ങിയിരുന്നു. 28,000ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തുടനീളം വീണ്ടും തുറന്നു.
തക്കതായ കാരണമില്ലാതെ 15 ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ ടിസി നല്കുന്ന ശിക്ഷാരീതി ഈ വര്‍ഷം രാജ്യത്ത് നടപ്പാക്കുന്നുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഹാജനില കുറയുന്നത് തടയാനാണിത്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം പ്രവിശ്യ വിദ്യാഭ്യാസ മന്ത്രാലയ കാര്യാലയങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു. സ്വകാര്യ, ഇന്റര്‍നാഷനല്‍ സ്കൂളുകള്‍ക്ക് ഈ നിബന്ധന ബാധകമല്ല. 15 ദിവസം ഹാജരാവാത്ത കുട്ടിയുടെ അവസ്ഥയെ കുറിച്ച് പരിശോധിച്ച ശേഷമാണ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക.
യുഎഇയില്‍ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഒക്ടോബര്‍ മുതല്‍ പിഴ
രാജ്യത്തെ എല്ലാ സ്കൂളുകളുടെയും പ്രവേശന കവാടത്തിനു മുന്നില്‍ ക്ലാസുകള്‍ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയം വ്യക്തമായി രേഖപ്പെടുത്തണമെന്ന് പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു. ഈ സമയക്രമം പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം സ്കൂളുകളുടെ പ്രവര്‍ത്തനം.
അതേസമയം, കനത്ത ചൂടായതിനാല്‍ മധ്യവേനലധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്ന ദിവസത്തില്‍ റിയാദ്, ജിദ്ദ, ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളുകള്‍ മാറ്റംവരുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നിനായിരിക്കും സ്കൂളുകള്‍ തുറക്കുക. അതുവരെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും.