അവിയലിന്
അവിയലിന് ബാക്കി കറികള്‍ വച്ച് മിച്ചം വന്ന പച്ചക്കറിക്കൂട്ടുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന കറിയെന്നതാണ് വയ്പ്. പലതരം പച്ചക്കറികള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന ഇത് ആരോഗ്യത്തിന് ഏറെ ഗുണം നല്കുന്ന ഒന്നാണ്. ഇതില്‍ ചേന, കായ, ക്യാരറ്റ്, അച്ചിങ്ങ, പടവലങ്ങ, മുരിങ്ങാക്കായ, വെള്ളരിക്ക, മാങ്ങ തുടങ്ങിയ പലതരം പച്ചക്കറികള്‍ ചേര്‍ക്കാം.
എളുപ്പത്തിൽ തയ്യാറാക്കാം പപ്പടം തോരൻ
എളുപ്പത്തിൽ തയ്യാറാക്കാം പപ്പടം തോരൻ
അവിയല്‍
സദ്യയ്ക്ക് തയ്യാറാക്കുന്ന അവിയല്‍ കുക്കറില്‍ നാം വേവിയ്ക്കാറില്ല. ഇതുണ്ടാക്കാന്‍ ഉരുളിയാണ് നല്ലത്. ഇതല്ലെങ്കില്‍ ചുവട് കട്ടിയുള്ള ഏതെങ്കിലും പാത്രമോ മണ്‍ചട്ടിയോ ആകാം. കഷ്ണങ്ങള്‍ നീളത്തില്‍ കനം കുറച്ചാണ് അരിയുക. ഉരുളി തീയില്‍ വച്ച് ഇത് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിയ്ക്കണം. സദ്യ അവിയലില്‍ വെളളം ചേര്‍ത്ത് കഷ്ണം വേവിയ്ക്കാറില്ല.
പച്ചക്കറി
ഈ വെളിച്ചെണ്ണയിലേയ്ക്ക് കഷ്ണങ്ങള്‍ ഇടാം. ഇതില്‍ ആവശ്യത്തിന് മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളക് പൊടി എന്നിവ ചേര്‍ക്കാം. ഇത് കുറവ് തീയില്‍ അടച്ച് വച്ച് വേവിയ്ക്കാം. ഇടയ്ക്കിടെ അടിയില്‍ പിടിയ്ക്കാതെ ഇളക്കാം. കഷ്ണങ്ങളില്‍ നിന്നും തന്നെ പച്ചക്കറി വേവാനുള്ള വെളളം ഉണ്ടാകും. കഷ്ണങ്ങള്‍ വല്ലാതെ വെന്തു പോകരുത്. മാങ്ങ ചേര്‍ത്താണ് അവിയലുണ്ടാക്കുന്നതെങ്കില് മാങ്ങ അവസാനം ചേര്‍ത്താല്‍ മതിയാകും. ഇത് പെട്ടെന്ന് തന്നെ വേവുന്നത് കൊണ്ടാണിത്.
തേങ്ങ
ഇതില്‍ ചേര്‍ക്കേണ്ടത് തേങ്ങയാണ്. തേങ്ങാ ചിരകിയെടുക്കണം. 500 വെളളരിയ്ക്ക, 500 ഗ്രാം തേങ്ങ, ഇതിന്റെ പകുതി, അതായത് 250 ഗ്രാം പടവലങ്ങ, മുരിങ്ങക്കാ ഒഴികെ ബാക്കിയുള്ള കഷ്ണങ്ങള്‍ 125 ഗ്രാം വീതം എന്നതാണ് കണക്ക്. ബാക്കിയുള്ള കഷ്ണങ്ങളുടെ പകുതിയാണ് മുരിങ്ങക്കാ എന്നതാണ് കണക്ക്. ഇത് അവിയല്‍ തയ്യാറാക്കാനുള്ള ഏകദേശം കഷ്ണത്തിന്റെ കണക്കാണ്. ഇത്ര കഷ്ണങ്ങള്‍ക്ക് ഏകദേശം 3050 ഗ്രാം തേങ്ങ എന്നതാണ് കണക്ക്. തേങ്ങാ വല്ലാതെ കൂടരുത്. അല്പം കുറഞ്ഞാലും സാരമില്ല.
പച്ചവെളിച്ചെണ്ണ
തേങ്ങയില്‍ അല്പം ജീരകം, പച്ചമുളക് ചേര്‍ത്ത് നല്ലതുപോലെ ചതച്ച് ഇതിലേയ്ക്ക് ചേര്‍ത്തിളക്കണം. കറിവേപ്പിലയും മുറിച്ച് ഇതിലേയ്ക്കിട്ട് ഇളക്കണം. ഇത് നല്ലത് പോലെ ഇളക്കിച്ചേര്‍ക്കണം. തീ വളരെക്കുറിച്ച് വയ്ക്കുകയും വേണം. പിന്നീട് ഇതിലേയ്ക്ക് പച്ചവെളിച്ചെണ്ണ ഒഴിയ്ക്കാം. ഉടന്‍ തന്നെ തീ കെടുത്തണം. ഇത് നല്ലത് പോലെ ഇളക്കിച്ചേര്‍ത്ത് അടച്ച് വയ്ക്കാം. സദ്യയുടെ അവിയലില്‍ സാധാരണ ചെറിയ ഉള്ളി ചേര്‍ക്കാറില്ല. ഇത് അവിയല്‍ പെട്ടെന്ന് കേടാകാന്‍ ഇട വരുത്തുമെന്നത് കൊണ്ടാണിത്.