ലൂസ് ഷര്‍ട്ട്
നല്ല ലൂസ് ഷര്‍ട്ട് കയ്യില്‍ ഉണ്ടെങ്കില്‍ അത് വെട്ടി ഷേയ്പ്പ് ആക്കാന്‍ വരട്ടെ. ഈ ലൂസ് ഷര്‍ട്ട് വെച്ച് നിങ്ങള്‍ക്ക് നല്ല സ്റ്റൈല്‍ ക്രിയേറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്. നല്ല ഷോര്‍ട് ട്രൗസറിന്റെ കൂടെ ഷര്‍ട്ടിന്റെ ഒരു പാളി മാത്രം ഇന്‍ ചെയ്ത് മറ്റേത് പുറത്തേയ്ക്ക് ഇട്ട് നിങ്ങള്‍ക്ക് സ്റ്റൈല്‍ ചെയ്യാം. അതുപോലെ തന്നെ, സ്കിന്‍ ഫിറ്റ് ജീന്‍സ്, പാന്റ് എന്നിവയുടെ കൂടെ ലൂസ് ഷര്‍ട്ട് ഇടാവുന്നതാണ്.
അതുപോലെ, സ്കിന്‍ ഫിറ്റ് പാന്റിന്റെ കൂടെ അതിന് ചേരുന്ന വിധത്തില്‍ ഇന്നര്‍ ബനിയന് ഇട്ട് ഈ ഷര്‍ട്ട് അതിന്റെ മുകളില്‍ ഓപ്പണ്‍ ചെയ്ത് ഇടുന്നതും സ്റ്റൈല്‍ ആക്കാവുന്നതാണ്. ഇതുമല്ലെങ്കില്‍ മിനി സ്കേര്‍ട്ടിന്റെ കൂടെ ഈ ഷര്‍ട്ട് ഇട്ട് വീതി കൂടിയ ബെല്‍റ്റ് കെട്ടി, ബൂട്ട്സ് ധരിച്ചാല്‍ അത് വേറെ ലെവല്‍ ലുക്ക് നല്‍കും. ഇത് ജീന്‍സിന്റെ കൂടേയും ചെയ്യാവുന്നതാണ്.
ശരീരം മെലിഞ്ഞത് പോലെ തോന്നാന്‍ വസ്ത്രങ്ങള്‍ ഇങ്ങനെ ധരിക്കാം
വസ്ത്രം ധരിക്കുമ്പോൾ ശ്രദ്ധിക്കാം ചില കാര്യങ്ങൾ
ലൂസ് ടീഷര്‍ട്ട്
ലൂസ് ടീഷര്‍ട്ട് സത്യത്തില്‍ ട്രൗസറിന്റെ കൂടെ ചേരുന്നതാണ്. പ്രത്യേകിച്ച് ഷോര്‍ട് ട്രൗസര്‍ ഉപയോഗിക്കുമ്പോള്‍ ലൂസ് ടീഷര്‍ട് ഇടുന്നത് ഒരു കാഷ്യല്‍ ലുക്ക് നല്‍കും. അതുപോലെ, ബാഗി പാന്റ്സിന്റെ കൂടേയും ലൂസ് ടീഷര്‍ട്ട് ചേരുന്നതാണ്. ഇത്തരം പാന്റ് ധരിക്കുമ്പോള്‍ ടീ ഷര്്ട് ഇന്‍ ചെയ്യാതെ ഇടുന്നതാണ് രസം. അതുപോലെ കാര്‍ഗോ പാന്റിന്റെ കൂടെ ഇന്‍ ചെയ്ത് ഇത്തരം ടീ ഷര്‍ട്ട് ലൂ സാക്കി ഇടുന്നതും വ്യത്യസ്ത ലുക്ക് നല്കാന് സഹായിക്കും.
ലൂസ് പാന്റ്
ലൂസ് പാന്റിന്റെ കൂടെ ടൈറ്റ് ടോപ്പ്, അല്ലെങ്കില്‍ ബനിയന് ഇടുന്നതാണ് കുറച്ചും കൂടെ രസം ഉണ്ടായിരിക്കുക. ഇതിന്റെ കൂടെ പാന്റിന് ചേരുന്ന വിധത്തില്‍ ക്രോപ്പ് ടോപ്പ് ധരിക്കുന്നതും രസം തന്നെയാണ്. അതുപോലെ, നല്ല ലൂസ് ഷര്‍ട്ട് ലൂസ് പാന്റി കൂടെ ധരിക്കാവുന്നതാണ്. ലൂസ് പാന്റ് ധരിക്കുമ്പോള്‍ അതിന്റെ കൂടെ ഷൂ ധരിക്കുന്നത് കുറച്ചും കൂടെ ലുക്ക് നല്‍കും.
ബീച്ച് ലുക്ക്
ലൂസ് വസ്ത്രങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് നല്ലൊരു ബീച്ച് ലുക്ക് ക്രിയേറ്റ് ചെയ്തെടുക്കാന്‍ സാധിക്കുന്നതാണ്. ലൂസായി കിടക്കുന്ന മാക്സി മിന ഡ്രസ്സ് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ കൂടെ ബെല്‍റ്റും അതുപോലെ ബുട്സും ധരിച്ചാല്‍ ഒരു പാര്‍ട്ടി ലുക്ക് ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും. അതുപോലെ തന്നെ ഷോര്‍ട് ട്രൗസറും ലൂസ് ടീഷര്‍ട്ട്, മിനി ടോപ്പ്, ഷര്‍ട്ട് എന്നിവയെല്ലാം നിങ്ങള്‍ക്ക് സ്റ്റൈല്‍ ചെയ്ത് എടുക്കാന്‍ സാധിക്കുന്നതാണ്.
കുര്‍ത്തി
ലൂസായിട്ടുള്ള കുര്‍ത്തിയും നിങ്ങള്‍ക്ക് സ്റ്റൈല്‍ ചെയ്യാവുന്നതാണ്. പക്ഷേ, ഇത്തരത്തില്‍ കുര്‍ത്തി സ്റ്റൈല്‍ ആക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ്, ഇത് നിങ്ങള്‍ക്ക് ചേരുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ, ചില മെറ്റീരിയലിലുള്ള കുര്‍ത്തി, പ്രത്യേകിച്ച് കോട്ടന്‍ കുര്‍ത്തികള്‍ അധികവും ലൂസാക്കി ഇട്ടാല്‍ എല്ലാവര്ക്കും ചേരണമെന്നില്ല. അതിനാല്‍, കുര്‍ത്തി തിരഞ്ഞെടുക്കുമ്പോള്‍ കുറച്ച് ശ്രദ്ധ നല്‍കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍
നിങ്ങള്‍ ലൂസ് വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതില്‍ തന്നെ കളര്‍ കോമ്പിനേഷന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തന്നെ, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രത്തിനൊത്തുള്ള ചെരിപ്പും ഓര്‍ണമെന്റ്സും തിരഞ്ഞെടുക്കുന്നത് കുറച്ചും കൂടെ നല്ലതായിരിക്കും. ഇതിനൊപ്പം ചേരാത്ത ഓര്‍ണമെന്റ്സ് എടുത്താല്‍ അത് സ്റ്റൈല്‍ ലുക്ക് നല്‍കുന്നതല്ല. അതുപോലെ, മേയ്ക്കപ്പ് ധരിക്കുമ്പോഴും ഇക്കാര്യങ്ങള്‍ കൃത്യമായി തന്നെ ശ്രദ്ധിക്കാന്‍ നിങ്ങള്‍ മറക്കരുത്.
ലൂസ് വസ്ത്രങ്ങള്‍ ധരിച്ചാലുള്ള ഗുണം
സത്യത്തില്‍ നല്ലപോലെ ഇറുകി കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിനേക്കാള്‍ ലൂസായി കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന് കൃത്യമായി വായു ലഭിക്കുന്നതിനാല്‍, വിയര്‍പ്പ് കെട്ടികിടക്കുന്നത് കുറയും. ഇത് വിയര്‍പ്പ് നാറ്റം കുറയ്ക്കാനും അതുപോലെ, തന്നെ ചര്‍മ്മത്തില്‍ കുരുക്കള്‍ പൊന്തുന്നത് തടയാനും സഹായിക്കുന്നുണ്ട്.