വരും മണിക്കൂറിൽ ശക്തമായ കാറ്റിനൊപ്പം ഈ ജില്ലകളിലേക്ക് മഴയെത്തും; ഉയർന്ന തിരമാല ജാഗ്രത നിർദേശം
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 22 Aug 2023, 6:20 pm
സംസ്ഥാനത്ത് ശക്തമായ വിട്ടുനിൽക്കുകയാണെങ്കിലും വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ നേരിയ തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി
ഹൈലൈറ്റ്:
- വിവിധ ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത.
- ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
- ഒരു ജില്ലകളിലും അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല.
പത്തുകോടി വാങ്ങാൻ ലീലയും സുഹൃത്തുക്കളും നേരിട്ടെത്തി; തുക കൈമാറിയത് ധനമന്ത്രി, മൺസൂൾ ബമ്പറിൻ്റെ ഒന്നാം സമ്മാനം എറ്റുവാങ്ങി ഹരിത കര്‍മ്മ സേനാംഗങ്ങള്‍
മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒരു ജില്ലകളിലും അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. ഉയർന്ന തിരമാല ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. അതേസമയം, കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലപ്പുറത്ത് കിണറിനുള്ളിൽ തീപിടിത്തം
തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
പഞ്ചസാര ഉൾപ്പെടെ കിറ്റിൽ എട്ട് ഇനങ്ങൾ, ഈ രണ്ട് ദിവസങ്ങളിൽ വിതരണം; സിക്കിള്‍സെല്‍ രോഗികള്‍ക്ക് ഓണക്കിറ്റ്
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണാം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക