അബുദാബി> ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ച് മെയ്ക്ക് എ വിഷ് ഫൗണ്ടേഷന് – യുഎഇ, അടുത്തിടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായി സുഖം പ്രാപിച്ച രണ്ട് കുട്ടികള്‍ക്ക് ഐഫോണ്‍ 14 ലും രണ്ട് സീറ്റുള്ള ഇലക്ട്രിക് കാറും സമ്മാനമായി നല്കി.തലസീമിയ ബാധിച്ച ഏഴുവയസ്സുകാരി സുലൈഖ റസൂലിനും അയണ്‍ കുറവുള്ള അനീമിയ ബാധിച്ച ഏഴുവയസ്സുകാരന് മുഹമ്മദ് ഹാഷിറിനുമാണ് യഥാക്രമം ഐഫോണ്‍ 14, രണ്ട് സീറ്റുള്ള ഇലക്ട്രിക് കാര്‍ എന്നിവ സമ്മാനമായി നല്‍കിയത്.
അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ആസ്ഥാനത്ത് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികളുടെ കുടുംബാംഗങ്ങളുടെയും ആശുപത്രിയിലെ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടെയും സാന്നിധ്യത്തില്‍ സമ്മാനങ്ങള്‍ നല്‍കുകയും കേക്കുകള്‍ വിതരണം ചെയ്യുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തു.
ചികിത്സ പൂര്‍ത്തിയാക്കിയ കുട്ടികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫൗണ്ടേഷന്റെ സിഇഒ ഹാനി അല്‍സുബൈദി പറഞ്ഞു. അത് അവര്‍ക്കും അവരുടെ കുടുംബത്തിനും മറക്കാനാവാത്ത നിമിഷങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രോഗികള്‍ക്കുള്ള അസാധാരണമായ പരിചരണത്തിന് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ മാനേജ്മെന്റിനോട് അല്‍ അല്‍സുബൈദി നന്ദി രേഖപ്പെടുത്തി.
”കുട്ടികളായ ഈ രോഗികളുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് മേക്ക് എ വിഷ് ഫൗണ്ടേഷനുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ എപ്പോഴും സന്തുഷ്ടരാണ്. ഈ മാനുഷിക സമീപനം കുട്ടികളില്‍ അഗാധമായ സ്വാധീനം ചെലുത്തുന്നു, അവരുടെ ജീവിതത്തില്‍ പ്രതീക്ഷയും സന്തോഷവും ഉളവാക്കുകയും അവരുടെ രോഗശാന്തി യാത്രയിലുടനീളം ധാര്‍മ്മിക പിന്തുണ നല്‍കുകയും ചെയ്യുന്നു,’ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ നാസര്‍ അല്‍ റിയാമി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..