അബുദാബി> ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ സംവിധാനമായ ഗോ എഎംഎല്‍ രജിസ്റ്റര്‍ ചെയ്യാത്തതിന് 2023 മൂന്നാം പാദത്തില്‍ യുഎഇയിലെ 50 സ്ഥാപനങ്ങളെ മൂന്ന് മാസത്തേക്ക് സാമ്പത്തിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു.കഴിഞ്ഞ ദിവസം പ്രസ്താവനയിലാണ് മന്ത്രാലയം ഈ കാര്യം വ്യക്തമാക്കിയത്. ഇവരില്‍ ചിലര്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരും ബ്രോക്കര്‍മാരും, ജ്വല്ലറികളും ലോഹ വ്യാപാരികളും, ഓഡിറ്റര്‍മാര്‍, കോര്‍പ്പറേറ്റ് സേവന ദാതാക്കള്‍ എന്നിവരും ഉള്‍പ്പെടുന്നു.
സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിലേക്ക് കൈമാറാന്‍ ഗോ എഎംഎല്‍ സംവിധാനം സഹായിക്കുന്നു. എഫ്എടിഎഫ് നിയന്ത്രണങ്ങള്‍ പാലിക്കാത്ത,സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായ പദ്ധതികള്‍ എന്നിവ കണ്ടെത്തുന്നതിനുള്ള ഒരു മാര്‍ഗമായും സാമ്പത്തിക ഇടപാടുകളും പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നു.
ഗോ എഎംഎല്‍ സംവിധാനത്തില്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ഈ ബിസിനസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത് തുടരും. മൂന്ന് മാസത്തിനുള്ളില്‍ നിലവിലെ സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടാല്‍ കഠിന ശിക്ഷയ്ക്ക് വിധേയരാക്കേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..