കുവൈത്ത് സിറ്റി> രാജ്യത്തുനിന്ന് പ്രവാസികളെ നാടുകടത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. താമസ നിയമം ലംഘിക്കുന്ന പ്രവാസികള്‍, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍, പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് അഡ്മിനിസ്ട്രേറ്റീവ് തിരുമാനപ്രകാരം നാടുകടത്തപ്പെട്ടവര്‍ എന്നിവരെ നാടുകടത്താനുള്ള നടപടികള്‍ക്ക് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍-ഖാലിദിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനം വേഗത്തിലാക്കി. സുരക്ഷ ഏകീകരിക്കുകയും നിയമം ലംഘിക്കാന്‍ ശ്രമിക്കുന്ന ആരില്‍ നിന്നും രാജ്യത്തെ ശുദ്ധീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, അതിവേഗമാണ് കര്‍ശന നടപടികള്‍ തുടരുന്നത്
ജനുവരി ആദ്യം മുതല്‍ ഓഗസ്റ്റ് 19 വരെ 25,000 പ്രവാസികളെ നാടുകടത്തി, അതായത് പ്രതിദിനം ശരാശരി 108 പ്രവാസികള്‍ നാടുകടത്തപ്പെടുന്നുണ്ടാണ് കണക്കുകള്‍ . പ്രത്യേകിച്ച് താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു മയക്കുമരുന്ന് ദുരുപയോഗം, കച്ചവടം, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഹാനികരമായ പ്രവൃത്തികള്‍ എന്നിവയില്‍ പങ്കാളികളായവരാണ് ഇതില്‍ കുടുതലും . പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി അഡ്മിനിസ്ട്രേറ്റീവ് തീരമാനപ്രകാരം നാടുകടത്തപ്പെട്ടവരില്‍ 10,000 സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട് .
ഒളിവില്‍ കഴിയുന്ന 100,000 നിയമലംഘകരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ നിയമലംഘകരില്‍ നിന്നും രാജ്യത്തെ ശുദ്ധീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്
ആറ് മാസം മുമ്പ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ തയ്യാറാക്കിയ പദ്ധതി ഫലം കാണുകയും ചെയ്തു .2023 അവസാനത്തോടെ നാടുകടത്തപ്പെട്ടവരുടെ എണ്ണം 35,000 കടക്കാനാണ് സാധ്യത.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡസന്‍ കണക്കിന് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും പ്രൊമോട്ടര്‍മാരെയും അറസ്റ്റ് ചെയ്യുകയും നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.
സുരക്ഷ ശക്തമാക്കുന്നതിനും ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകള്‍ ക്രമീകരിക്കുന്നതിനും ക്രമരഹിതമായ ജോലിയില്‍ നിന്ന് രാജ്യത്തെ ശുദ്ധീകരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിന് ഷെയ്ഖ് തലാല്‍ അല്‍-ഖാലിദ് പുറപ്പെടുവിച്ച കര്‍ശന നിര്‍ദ്ദേശങ്ങള്‍ എടുത്തുകാണിക്കുന്നു. നിയമലംഘകരെ മറയ്ക്കുന്ന ഏതൊരു കമ്പനിക്കും സ്പോണ്സറിനും പിഴ ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..