അബുദാബി> മോട്ടോര്‍ ഇന്‍ഷുറന്‍സ് പുതുക്കുന്നതിനായി യുഎഇ പാസ് ഡിജിറ്റല്‍ വോള്ട്ടുമായി സംയോജിപ്പിച്ച് പുതിയ സേവനത്തിന് തുടക്കമിട്ട് രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് ദാതാക്കളായ അ. ഈ ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ പോളിസികള്‍ സങ്കീര്‍ണതകളില്ലാതെ എളുപ്പത്തില്‍ പുതുക്കാനാകും.
ഇനി മുതല്‍ ഇന്‍ഷുറന്‍സ് പുതുക്കുന്ന സമയത്ത് യുഎഇ പാസുമായി സംയോജിപ്പിച്ചിട്ടുള്ളതിനാല്‍ അഡ്നികിന്റെ ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങള്‍ സ്വയം കൂട്ടിച്ചേര്‍ക്കപ്പെടും. ഇത് ഡാറ്റയുടെ കൃത്യത കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും കേന്ദ്രീകരിച്ചാണ് ഈ സേവനം സൃഷ്ടിച്ചതെന്ന് ഇവിപിയും ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസറുമായ സ്റ്റെഫാനോ നളിന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..