ജിദ്ദ> സൗദി നീതിന്യായ വകുപ്പിന്റെ ഓൺലൈൻ സേവനത്തിനായുള്ള നാജിസ് പോർട്ടലിന്റെ പരിഷ്കരിച്ച പതിപ്പ് സൗദി നീതിന്യായ വകുപ്പ് മന്ത്രി ഡോ.വലീദ് ബിൻ മുഹമ്മദ് അൽ സംആനി ലോഞ്ച് ചെയ്തതു.
ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ടതും സുതാര്യവുമായ സേവനങ്ങൾ നൽകുന്നതിനും ഡിജിറ്റൽ ഗവൺമെന്റ് എന്ന ആശയത്തിലേക്കുള്ള പ്രധാന ചുവടുവെപ്പുമായിരിക്കും ഇതെന്ന് പോർട്ടൽ ലോഞ്ചു ചെയ്തു മന്ത്രി അഭിപ്രായപ്പെട്ടു. കോടതി നടപടികളുമായി ബന്ധപ്പെട്ട 160 ലേറെ വിവിധയിനം സേവനങ്ങളാണ് നിലവിൽ നാജിസ് പോർട്ടൽ വഴി ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഒട്ടുമിക്ക സേവനങ്ങളും നാജിസ് പോർട്ടലിൽ കൊണ്ടുവരിക വഴി നീതി നിർവഹണ രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് സാധ്യമാക്കിയിരിക്കുന്നതെന്നും അൽ സംആനി അഭിപ്രായപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..