C-saritha Pv | Samayam Malayalam | Updated: 22 Aug 2023, 3:21 pm
നല്ല നഖമെന്നത് പലപ്പോഴും പലര്‍ക്കും അപ്രാപ്യമാണ്. നഖം ഒടിഞ്ഞ് പോകുക, നഖത്തിന് നിറവ്യത്യാസമുണ്ടാകുക തുടങ്ങിയ പ്രശ്നങ്ങളാണ് പലര്‍ക്കുമുള്ളത്. നല്ല ഉറപ്പുള്ള, ഭംഗിയുളള നഖം ലഭിയ്ക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
-
ആരോഗ്യമുള്ള ഡയറ്റെന്നത്
ആരോഗ്യമുള്ള ഡയറ്റെന്നത് ഏറെ പ്രധാനമാണ്. വൈററമിനുകളും ധാതുക്കളും ന്യൂട്രിയന്റുകളും അടങ്ങിയ ഡയറ്റ് ശീലമാക്കുക.
-
വെളളം
ധാരാളം വെളളം കുടിയ്ക്കുക. ഇത് നഖങ്ങള്‍ വരണ്ടു പോകുന്നതും മുരടിയ്ക്കുന്നതും പൊട്ടുന്നതുമെല്ലാം ഒഴിവാക്കും.
-
ബയോട്ടിന്‍
ബയോട്ടിന്‍ അടങ്ങിയ മുട്ട, നട്സ്, മുഴുവന്‍ ധാന്യങ്ങള്‍, വൈറ്റമിന്‍, ഇ, ഒമേഗ ത്രീഫാറ്റി ആസിഡുകള്‍ എന്നിവ കഴിയ്ക്കാം.
-
വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ട് നഖങ്ങളില്‍ മസാജ് ചെയ്യുന്നത് ഗുണം നല്‍കും. കിടക്കും മുന്‍പ് നഖവും നഖത്തിന് ചുറ്റുമുള്ള ക്യൂട്ടിക്കിളും ഇതേ രീതിയില്‍ മസാജ് ചെയ്യാം.
-
നാരങ്ങാനീര്
നാരങ്ങാനീര് നല്ലൊരു പരിഹാരമാണ്. ഇത് തുല്യ അളവില്‍ ഒലീവ് ഓയിലുമായി ചേര്‍ത്ത് ഇതില്‍ അല്പനേരം കൈവിരല്‍ മുക്കി വയ്ക്കാം. ഇത് നഖം കരുത്തുള്ളതാക്കാനും നഖത്തിന് തിളക്കവും ഭംഗിയും നല്‍കാനും നല്ലതാണ്.
-
ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ ആന്റിഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണ്. നഖത്തിനുണ്ടാകുന്ന ഫംഗല്‍ ബാധ തടയാന്‍ ഇതേറെ നല്ലതാണ്. ഇതും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി നഖത്തില്‍ മസാജ് ചെയ്യാം.
-
വെളുത്തുള്ളി
വെളുത്തുള്ളി നല്ലതാണ്. ഇതില്‍ സെലേനിയം അടങ്ങിയിട്ടുണ്ട്. ഇത് നഖത്തിന് നല്ലതാണ്. വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയോ ഒലീവ് ഓയിലുമായോ ചേര്‍ത്തിളക്കി നഖത്തില്‍ പുരട്ടാം.
-
വൈറ്റമിന്‍ കെ
വൈറ്റമിന്‍ കെ പോലുള്ള സപ്ലിമെന്റുകള്‍ ഡോക്ടറോട് നിര്‍ദേശം തേടിയ ശേഷം കഴിയ്ക്കാം. കാരണം കണ്ടെത്തിയ ശേഷം പരിഹാരം തേടുക.