Samayam Malayalam | Updated: 23 Aug 2023, 10:19 am
വരുന്ന ഏപ്രില്‍, മെയ് മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എല്‍ദോ എം പോള്‍. 40 ശതമാനത്തോളം പണി പൂര്‍ത്തിയായിട്ടുണ്ട്. ജാതി, മത, വര്‍ഗ വ്യത്യാസമില്ലാതെ മറ്റുള്ളവരെ സഹായിക്കുന്നയാളാണ് യൂസഫലിയെന്നും മറ്റുള്ളവരില്‍ നിന്നും സംഭാവന പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹൈലൈറ്റ്:
- ചര്‍ച്ച് സ്ഥാപിതമായത് യുഎഇ രൂപീകൃതമാകുന്നതിനും മുമ്പ്
- കത്തീഡ്രലായി ഉയര്‍ത്തപ്പെട്ടത് 2004ല്‍
- 40 ശതമാനം നിര്‍മാണജോലികള്‍ പൂര്‍ത്തിയായി
വരുന്ന ഏപ്രില്‍, മെയ് മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എല്‍ദോ എം പോള്‍ അറിയിച്ചു. അടുത്ത മാസം അവസാനത്തോടെ കെട്ടിടത്തിന്റെ അടിസ്ഥാന ഘടന പൂര്‍ത്തിയാക്കും. യൂസഫലിയോട് അഗാധമായ നന്ദി രേഖപ്പെടുത്തുന്നതായും പുതിയ കെട്ടിടം പണിയാനുള്ള ശ്രമത്തില്‍ ദൈവത്തിന്റെ അനുഗ്രഹമാണ് യൂസഫലി നല്കിയ 10 ലക്ഷം ദിര്‍ഹമെന്നും ഫാദര്‍ പോള്‍ പറഞ്ഞു. ജാതി, മത, വര്‍ഗ വ്യത്യാസമില്ലാതെ മറ്റുള്ളവരെ സഹായിക്കുന്നയാളാണ് യൂസഫലിയെന്നും മറ്റുള്ളവരില്‍ നിന്നും സംഭാവന പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
VSC Exam: വിഎസ്എസ്സി റിക്രൂട്ട്മെന്റ് പരീക്ഷ: കോപ്പിയടിക്കാൻ ബട്ടണിൽ ക്യാമറ ഘടിപ്പിച്ചുവെന്ന് പോലീസ്
യുഎഇ രൂപീകൃതമാകുന്നതിനും മുമ്പേ സ്ഥാപിതമായ പള്ളിയാണിത്. 1970ല്‍ യുഎഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനാണ് ഖാലിദിയയില്‍ ചര്‍ച്ചിന് തറക്കല്ലിട്ടത്. 1983ല്‍ ചര്‍ച്ച് മുഷ്രിഫ് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. 2004ല്‍ കത്തീഡ്രലായി ഉയര്‍ത്തപ്പെട്ടു. കഴിഞ്ഞ സെപ്തംബറിലാണ് 39 വര്‍ഷം പഴക്കമുള്ള പള്ളി കെട്ടിടം പൊളിച്ചുനീക്കി ഡിസംബറോടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്.
വരുന്നു ട്രോജെന; തബൂക്കിലെ ഹിമമലകള്‍ക്കു മുകളിലെ മഹാവിസ്മയം
പഴയ കെട്ടിടം പൊളിച്ചെങ്കിലും പരിസരത്ത് പുതുതായി നിര്‍മിച്ച ഹാളില്‍ പതിവ് ആരാധനകള്‍ മുടക്കമില്ലാതെ തുടരുന്നുണ്ട്. 25 ദശലക്ഷം ദിര്‍ഹം ചെലവില്‍ രണ്ട് ഘട്ടങ്ങളായാണ് നവീകരണ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. 10 ദശലക്ഷം ദിര്‍ഹം ചെലവഴിച്ച് പുതിയ ഹാള്‍ നിര്‍മിക്കുന്നത്. രണ്ടാം ഘട്ടത്തില്‍, കത്തീഡ്രലിന്റെ പുതിയ കെട്ടിടത്തിന് 15 ദശലക്ഷം ദിര്‍ഹം ആവശ്യമാണ്. ഇതിനായി കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പള്ളി അധികാരികള്‍.
യുഎഇയില്‍ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഒക്ടോബര്‍ മുതല്‍ പിഴ
യുഎഇയുടെ പക്വമായ നേതൃത്വത്തിനും പ്രാദേശിക അധികാരികളുടെയും തുടര്‍ച്ചയായ പിന്തുണയ്ക്കും ഫാദര്‍ എല്‍ദോ എം പോള്‍ അഭിനന്ദനവും നന്ദിയും രേഖപ്പെടുത്തി. പ്രവാസി മലയാളിയും ഇന്ത്യയിലെ എണ്ണപ്പെട്ട കോടീശ്വരന്മാരില് ഒരാളുമായ എംഎ യൂസഫലി ഗള്‍ഫ് നാടുകളിലും ഇന്ത്യയിലും നിരവധി സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയും സാമ്പത്തിക സഹായവും നല്കിവരുന്നു. കേരള മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് യൂസഫലി 10 കോടി രൂപ സംഭാവന നല്‍കിയിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- മലപ്പുറംവിവാഹശേഷം നിരന്തര പീഡനം, കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ഒളിവിൽ, 18 വർഷത്തിനുശേഷം പ്രതി പിടിയിൽ
- Adv: വിദഗ്ദർ ശുപാർശ ചെയ്ത ടോപ് റേറ്റഡ് ലാപ്ടോപ്പുകൾ വെറും 28,990 രൂപ മുതൽ!
- Bank Stocks: 3 ഓഹരികൾ 30% കുതിക്കും; ‘ജെഫറീസ്’ ഇപ്പോൾ വാങ്ങാൻ നിർദേശിക്കുന്ന ബാങ്കിംഗ് ഓഹരികൾ
- Liveചരിത്രനേട്ടത്തിന് അരികെ ഇന്ത്യ; ചന്ദ്രയാൻ മൂന്നിന്റെ ഐതിഹാസിക നിമിഷത്തിന് സാക്ഷിയാകാൻ ലക്ഷങ്ങൾ
- കേരളം‘പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ, ഇത് അവസാനിപ്പിക്കണം’; അരിക്കൊമ്പനൊപ്പം മറ്റ് ആനക്കൂട്ടങ്ങളുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
- തിരുവനന്തപുരംകാൻസർ രോഗിയുടെ വീട് നിർമാണം: പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങിയത് 10,000 രൂപ; നടുറോഡിലിട്ട് പിടികൂടി
- പാലക്കാട്പാലക്കാട് കല്ലട ബസ് മറിഞ്ഞ് അപകടം; രണ്ടു മരണം, നിരവധി പേർക്ക് പരിക്ക്
- ബിസിനസ് ന്യൂസ്എന്നും അവിവാഹിതനായി തുടരുന്നത് എന്തുകൊണ്ടാണ്? രത്തൻ ടാറ്റക്കുണ്ട് കൃത്യമായ മറുപടി
- കേരളംവെളിച്ചെണ്ണ മുതൽ ഉപ്പുവരെ, ഇനി ഓണക്കിറ്റ് വാങ്ങാം; വിൽപ്പന റേഷൻ കടകളിലൂടെ, ബുധനാഴ്ച മുതൽ കിറ്റ് വിതരണം
- റിലേഷൻഷിപ്പ്ദാമ്പത്യത്തിലെ ഈ പ്രശ്നങ്ങള്‍ നിങ്ങളെ സന്തോഷം ഇല്ലാത്തവരാക്കാം
- ബൈക്ക്കരുത്ത് മാത്രമല്ല, അഴകും കൂടുതൽ; റോയൽ എൻഫീൽഡ് ഹിമാലയൻ 450ക്ക് കിടിലൻ ഡിസൈൻ
- ബൈക്ക്കരുത്ത് മാത്രമല്ല, അഴകും കൂടുതൽ; റോയൽ എൻഫീൽഡ് ഹിമാലയൻ 450ക്ക് കിടിലൻ ഡിസൈൻ
- ദിവസഫലംHoroscope Today, 23 August 2023:ഈ നാളുകാര്‍ക്ക് പ്രോമോഷനുള്ള സാധ്യത കൂടുതല്‍
- ടെക് വാർത്തകൾ1,799 രൂപയ്ക്ക് കിടിലനൊരു സ്മാർട്ട് വാച്ചുമായി ബോട്ട്, വിൽപ്പന ആരംഭിച്ചു