കഴിഞ്ഞ ദിവസം 81 പ്രവാസികള്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. അഹ്മദി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അടുത്തിടെ പരിശോധനകളില്‍ താമസ, തൊഴില്‍ നിയമലംഘകരായ 85 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. അഹ്മദി, ഫര്‍വാനിയ, ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍, മഖ്ബൂല, മംഗഫ് എന്നിവിടങ്ങളിലെല്ലാം അധികൃതര്‍ പരിശോധന നടത്തിയിരുന്നു.
VSC Exam: വിഎസ്എസ്സി റിക്രൂട്ട്മെന്റ് പരീക്ഷ: കോപ്പിയടിക്കാൻ ബട്ടണിൽ ക്യാമറ ഘടിപ്പിച്ചുവെന്ന് പോലീസ്
ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളെ തുടര്‍ന്ന് രണ്ട് മാസത്തിനിടെ കുവൈറ്റില്‍ നൂറോളം പ്രവാസികളെ നാടുകടത്തിയിരുന്നു. ലൈസന്‍സില്ലാതെ വാഹനമോടിക്കുക, അമിതവേഗത, അശ്രദ്ധമായി വാഹനമോടിക്കുക, സ്വകാര്യ വാഹനങ്ങളില്‍ അനധികൃതമായി ടാക്സി സര്‍വീസ് നടത്തുക എന്നീ കുറ്റങ്ങള്‍ ചെയ്തവരെയാണ് നാടുകടത്തിയത്.
കര്‍ശന പരിശോധനയും നടപടികളും തുടരുകയാണ്. റോഡ് സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന് സമഗ്രമായ പദ്ധതിക്ക് തുടക്കമിട്ടതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിരുന്നു. പ്രവാസി താമസക്കാരോ തൊഴിലാളികളോ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക പരിശോധന നടത്താനാണ് തീരുമാനം. റോഡപകടങ്ങള്‍ കുറയ്ക്കുക, സുരക്ഷിതമായ ട്രാഫിക് സംസ്കാരം വളര്‍ത്തുക, ഗതാഗത സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.
വരുന്നു ട്രോജെന; തബൂക്കിലെ ഹിമമലകള്‍ക്കു മുകളിലെ മഹാവിസ്മയം
സ്വദേശികളും വിദേശികളും നടത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനായി ശക്തമായ പരിശോധനാ കാംപയിന് നടത്താന്‍ കഴിഞ്ഞ ശനിയാഴ്ച അധികൃതര്‍ തീരുമാനിച്ചിരുന്നു. കുവൈറ്റ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒറ്റ ദിവസത്തിനിടെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് 66,000 ദിനാര്‍ കഴിഞ്ഞ ദിവസം പിഴ ചുമത്തി. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ പിഴയടച്ച് പരിഹരിക്കാനാകാത്ത വന്‍ ട്രാഫിക് ലംഘനങ്ങള്‍ കാരണം 70ഓളം വ്യക്തികളുടെ വാഹനങ്ങളാണ് പിടിച്ചെടുത്തത്.
യുഎഇയില്‍ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഒക്ടോബര്‍ മുതല്‍ പിഴ
ചില കേസുകള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ മറ്റ് ഔദ്യോഗിക ചാനലുകള്‍ വഴിയോ പിഴയടച്ച് തീര്‍പ്പാക്കാനാകില്ലെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. വേഗപരിധി ലംഘിക്കുക, വികലാംഗര്‍ക്കായി നിശ്ചയിച്ച സ്ഥലങ്ങളിലും മറ്റും തെറ്റായി പാര്‍ക്ക് ചെയ്യുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിയമലംഘകര്‍ ഓഫിസുകളില്‍ നേരിട്ട് ഹാജരായി നിശ്ചിത തീയതിക്കകം നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടിവരും. അപകടങ്ങള്‍ തടയാന്‍ മറ്റ് വാഹനങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.