സ്വപ്‌ന സുന്ദര ദാമ്പത്യത്തിന് വേണ്ട ചേരുവകള്‍
മുന്‍ഗണന
പലപ്പോഴും ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ തങ്ങള്‍ക്ക് പരസ്പരം മുന്‍ഗണന നല്‍ക്കാത്തത് പലപ്പോഴും ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. തങ്ങളെ ഒരു വിലയും ഇല്ല എന്ന ചിന്ത, ദമ്പതികള്‍ക്കിടയില്‍ കടന്ന് കൂടി കഴിഞ്ഞാല്‍, അത് മനസ്സില്‍ നിന്നും മായ്ക്കാന്‍ കുറച്ചധികം പാടാണ്. പലപ്പോഴും ഇത് കുടുംബ വഴക്കിലേയ്ക്ക് വരെ ത്തെിച്ചെന്ന് വരാം. എന്തെങ്കിലും കാര്യത്തിന് പരസ്പരം അഭിപ്രായം ചോദിക്കാത്തതും മറ്റുള്ളവരെ, അല്ലെങ്കില്‍ സ്വന്തം വീട്ടുകാരോട് മാത്രം എല്ലാ കാര്യങ്ങളും ചോദിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതുമെല്ലാം ദാമ്പത്യ ജീവിതത്തെ കാര്യമായി ബാധിക്കുന്നു.
ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് സാവധാനത്തില്‍ ദാമ്പത്യത്തിനോടുള്ള ഇഷ്ടം നശിക്കാനും പങ്കാളിയെ പതിയെ വെറുക്കുന്നതിലേയ്ക്കും മൊത്തത്തില്‍ മടുപ്പ് അനുഭവപ്പെടുന്നതിലേയ്ക്കുമെല്ലാം ഇത് നയിച്ചെന്ന് വരാം. അതിനാല്‍, ദാമ്പത്യത്തില്‍ മുന്‍ഗണനകള്‍ ഒരു പ്രധാനപ്പെട്ട ഘടകം തന്നെ.
സ്വഭാവം
പങ്കാളികളുടെ സ്വാഭാവം ദാമ്പത്യത്തിന്റെ ഒരു പ്രധാന ഘടകം തന്നെയാണ്. പരസ്പം കുറ്റപ്പെടുത്തുന്നവരും, എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കുന്നവരും ആണെങ്കില്‍ അത് ദാമ്പത്യത്തെ സന്തോഷം ഇല്ലാതാക്കും. അതുപോലെ, ഏതൊരു കാര്യത്തിനും പിന്തുണ നല്‍കാതെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നതും ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളിലേയ്ക്ക് വഴി തെളിക്കുന്നുണ്ട്.
ഇവ കൂടാതെ, പങ്കാളിയ്ക്ക് മദ്യപാനം, പുകവലി എന്നീ ദുശ്ശീലങ്ങള്‍ ഉണ്ടെങ്കില്‍ അതും ദാമ്പത്യത്തെ കാര്യമായി ബാധിച്ചെന്ന് വരാം. ഇത് വഴക്ക് ഉണ്ടാകുന്നതിലേയ്ക്കും ചിലപ്പോള്‍ ബന്ധങ്ങളില്‍ മടുപ്പും, അതുപോലെ തന്നെ വേര്‍പിരിയാനുള്ള പ്രവണതയും ഇത് കൂട്ടുന്നു.
ആശയവിനിമയം
പങ്കാളികള്‍ക്കിടയില്‍ കൃത്യമായ ആശയവിനിമയം ഇല്ലെങ്കില്‍ അത് സത്യത്തില്‍ കാര്യമായി തന്നെ ദാമ്പത്യത്തെ ബാധിച്ചെന്ന് വരാം. പ്രത്യേകിച്ച് ഒരു വഷയത്തെ കുറിച്ച് രണ്ട് പേര്‍ക്കും രണ്ട് അഭിപ്രായങ്ങളായിരിക്കും. ഇവ പരസ്പരം ചര്‍ച്ച ചെയ്താല്‍ മാത്രമാണ് റണ്ട് പേര്‍ക്കും തങ്ങളുടെ ചിന്താഗതികള്‍ എങ്ങിനെയാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കുക. ഇത്തരത്തില്‍ നല്ല ഹെല്‍ത്തിയായിട്ടുള്ള സംഭാഷണങ്ങള്‍ ദാമ്പത്യത്തില്‍ ഉണ്ടായാല്‍ മാത്രമാണ്, നല്ലൊരു ദാമ്പത്യം മുന്നോട്ട് നയിക്കാന്‍ സാധിക്കുക. ഇചത് പങ്കാളികള്‍ക്ക് പരസ്പരം മനസ്സലാക്കാനുള്ള അവസരം കൂടിയാണ് നല്‍കുന്നത്.
എന്നാല്‍, നിങ്ങള്‍ പരസ്പരം സംസാരിക്കാതെ കാര്യങ്ങള്‍ മനസ്സില്‍ മാത്രം ക1ണ്ട് നടക്കുകയോ, അല്ലെങ്കില്‍ നിങ്ങള്‍ വിചാരിച്ച രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അത് പങ്കാളിയില്‍ വിഷം ഉണ്ടാക്കുന്നതിലേയ്ക്കും അതുപോലെ തന്നെ ദാമ്പുത്യത്തില്‍ വിരസതയും മടുപ്പും അനുഭവപ്പെടാനും ഇത് കാരണമാകുന്നുണ്ട്.
സാമ്പത്തിക പ്രശ്‌നം
ഒരു ദാമ്പത്യത്തെ വളരെ മോശമായി ബാധിക്കുന്ന ഒരു ഘടകം തന്നെയാണ് സാമ്പത്തികം. ഭര്‍ത്താവിന് അല്ലെങ്കില്‍ ഭാര്യയ്ക്ക് കൃത്യമായി ഒരു കുടുംബത്തെ നയിക്കാന്‍ പാകത്തിന് വരുമാനം ഇല്ലെങ്കില്‍ അത് ദാമ്പത്യത്തേയും കാര്യമായി ബാധിക്കും. പ്രത്യേകിച്ച് കുട്ടികള്‍ ഉണ്ടെങ്കില്‍ ചിലവും കൂടുതലായിരിക്കും. കുട്ടികളുടെ കാര്യം മുതല്‍ പല കാര്യങ്ങളും കൃത്യമായി നടക്കാതെ വരുമ്പോള്‍ അത് അവരെ കൂടുതല്‍ അസ്വസ്ഥരാക്കിയെന്ന് വരാം. ഇത് ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കാനും ഇതിലൂടെ സമാധാനം നഷ്ടപ്പെടാനും കാരണമാകാറുണ്ട്.
ലൈംഗിക ജീവിതം
ലൈംഗിക ജീവിത്തിലെ അതൃപ്തി സത്യത്തില്‍ ഒരു ദാമ്പത്യത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. നിങ്ങളുടെ പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നത് പല പ്രശ്‌നങ്ങളിലേയ്ക്കും അതൃപ്തിയിലേയ്ക്കും ചിലപ്പോള്‍ ബന്ധം തകരാന്‍ വരെ ഇത് കാരണമായേക്കാം. അതിനാല്‍, ദമ്പതികള്‍ തമ്മില്‍ ഇതിനെകുറിച്ച് മുന്‍കൂട്ടി സംസാരിച്ച് ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി, കുറച്ചും കൂടെ കാര്യങ്ങള്‍ ഓപ്പണായി സംസാരിച്ച് നല്ല ഹെല്‍ത്തിയായിട്ടുള്ള ഒരു ലൈംഗിക ജീവിതം ആസ്വദിക്കേണ്ടതും ദാമ്പത്യം സന്തോഷകരമായിരിക്കാന്‍ അനിവാര്യമാണ്.