കുവൈറ്റിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തേക്ക് ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് കുവൈറ്റ്. ഇന്ത്യയും കുവൈറ്റും ചരിത്രപരമായി ഊഷ്മളവും അടുത്തതുമായ ഉഭയകക്ഷി ബന്ധങ്ങള്‍ പങ്കിടുന്നു. സുസ്ഥിരമായ സാംസ്കാരികവും നാഗരികവുമായ ബന്ധങ്ങളാല്‍ ബന്ധം പരിപോഷിപ്പിക്കപ്പെട്ടു.
VSC Exam: വിഎസ്എസ്സി റിക്രൂട്ട്മെന്റ് പരീക്ഷ: കോപ്പിയടിക്കാൻ ബട്ടണിൽ ക്യാമറ ഘടിപ്പിച്ചുവെന്ന് പോലീസ്
കുവൈറ്റില്‍ പത്തുലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഈ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉഭയകക്ഷി വ്യാപാരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 13.8 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കൊവിഡ്-19 കാലത്ത് ഇന്ത്യയിലെ മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തില്‍ കുവൈത്ത് ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു.
വരുന്നു ട്രോജെന; തബൂക്കിലെ ഹിമമലകള്‍ക്കു മുകളിലെ മഹാവിസ്മയം
കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈ്വക കഴിഞ്ഞ മേയില്‍ ജഹ്റ ഗവര്‍ണര്‍ നാസര്‍ അല്‍ ഹജ്റഫിനെ സന്ദര്‍ശിച്ചിരുന്നു. വിദ്യാഭ്യാസം, മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍, പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ് തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തുകയുണ്ടായി.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്രബന്ധം 62ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2021 ജനുവരിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റ് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. കുവൈറ്റ് സന്ദര്‍ശിച്ച ഏക ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. 1981ലായിരുന്നു ഇന്ദിരയുടെ സന്ദര്‍ശനം. 1965ല്‍ രാഷ്ട്രപതി ഡോ.സക്കീര്‍ ഹുസൈനും കുവൈറ്റ് സന്ദര്‍ശിച്ചിരുന്നു.
യുഎഇയില്‍ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഒക്ടോബര്‍ മുതല്‍ പിഴ
2013ല്‍ കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായിരുന്ന ഷെയ്ഖ് സബാഹ് അല്‍ സാലിം അല്‍ സബാഹ് 1964ല്‍ ഇന്ത്യയിലെത്തുകയുണ്ടായി. കുവൈറ്റില്‍ നിന്നു ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച വിശിഷ്ട വ്യക്തിയായിരുന്നു അദ്ദേഹം. 1980ലും 83ലും അമീര്‍ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഇന്ത്യ സന്ദര്‍ശിച്ചു. അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് 2006ല്‍ ഇന്ത്യയില്‍ എത്തി.