യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പുമായി ദുബായ് വിമാനത്താവളം
2023ലെ ആദ്യ ആറു മാസത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 60 ലക്ഷം പേർ ദുബായിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്
ഹൈലൈറ്റ്:
- 2022നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഈ വർഷം.
- ഇതുവരെ 201,800 വിമാനങ്ങൾ ആണ് ദുബായ് വിമാനത്താവളത്തിലേക്ക് സർവീസ് നടത്തിയത്.
- ബാഗേജ് ലഭിക്കാൻ ശരാശരി 45 മിനിറ്റിനുള്ളിൽ സാധിക്കും
2023 പകുതിയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 4.16 കോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി മറ്റു രാജ്യങ്ങളിലേക്ക് പോയത്. 2022നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ ഈ വർഷം വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. 49.1% ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2019ന്റെ ആദ്യ പകുതിയിൽ 4.13 കോടി യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഒരോ വർഷവും യാത്രക്കാരുടെ എണ്ണം കൂടിവരുകയാണ് ചെയ്യുന്നത്.
Fact check on Sathiyamma Oommen Chandi issue: സതിയമ്മയെ പിരിച്ചു വിട്ടത് എന്തിന്?
Also Read: ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോർഡിൽ
31 ലക്ഷം യാത്രക്കാർ സൗദിയിൽ എത്തിയെന്നാണ് കണക്കുകൾ അതിനാൽ സൗദി രണ്ടാം സ്ഥാനത്ത് എത്തി. യുകെ (28 ലക്ഷം), പാക്കിസ്ഥാൻ (20 ലക്ഷം) എന്നിങ്ങനെയാണ് മൂന്ന്, നാല് സ്ഥനങ്ങൾ. ദുബായിൽ എത്തിവരിൽ കൂടുതലും ലണ്ടനിൽ നിന്നാണ്. 17 ലക്ഷം യാത്രക്കാർ ആണ് ഇവിടെ എത്തിയത്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് മുംബൈയിൽ നിന്നും റിയാദിലേക്കുള്ള യാത്രക്കാർ ആണ്. 12 ലക്ഷം യാത്രക്കാർ ആണ് ഇവിടെ സഞ്ചരിച്ചത്. ദുബായിൽ നിന്നും 104 രാജ്യങ്ങളിലേക്ക് വിമാന സർവീസ് ഉണ്ട്. 257 നഗരങ്ങളിലേക്ക് ഈ വർഷം ദുബായിൽ നിന്നും വിമാനങ്ങൾ പോയി. 201,800 വിമാനങ്ങൾ ആണ് സർവീസ് ഇതുവരെ നടത്തിയത്. 20219നെ അപേക്ഷിച്ച് വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 13 ശതമാനത്തിൽറെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
യാത്രക്കാർക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കാൻ സാധിച്ചതിൽ തനിക്ക് വളരെ അധിക അധികം സന്തോഷമുണ്ടെന്ന് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്സ് പറഞ്ഞു. വരും നാളുകളിലും ദുബായ് നഗരത്തിൽ യാത്രക്കാരുടെ സാന്നിധ്യം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബാഗേജ് ശരാശരി 45 മിനിറ്റിനകം യാത്രക്കാർക്ക് എത്തിക്കാൻ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക