അബുദാബി > പൊതുപാർക്കിംഗ് സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടരീതിയിൽ വൃത്തിഹീനമായി ദീർഘകാലം പാർക്ക് ചെയ്ത വാഹനങ്ങൾക്ക് പിഴ ചുമത്തി അധികൃതർ. കഴിഞ്ഞ ദിവസങ്ങളിൽ അബുദാബിയിലെ പല മേഖലകളിലും പരിശോധനകൾ ശക്തമാക്കിയിരുന്നു. കാറുകൾ ഉപേക്ഷിക്കുന്നതും വൃത്തിഹീനമായി പാർക്ക് ചെയ്യുന്നതും അബുദാബിയിൽ ശിക്ഷാർഹമായ കുറ്റമാണ്.
ഉപേക്ഷിക്കപ്പെട്ട വാഹനതിന്റെ വിൻഡ്ഷീൽഡിൽ മുന്നറിയിപ്പ് നോട്ടീസ് പതിപ്പിക്കുകയും ഉടമകൾക്ക് 15 ദിവസത്തെ ഗ്രേസ് പിരീഡ് നൽകുകയും ചെയ്യും. പിഴ അടയ്ക്കാൻ വാഹന ഉടമ നിശ്ചിത സമയത്തിനിള്ളിൽ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ടില്ലെങ്കിൽ ദുബായ് മുനിസിപ്പാലി നിയമനുസരിച്ച് കാർ ലേലത്തിൽ വിൽക്കുമെന്നും അധികാരികൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..