ദുബായ് > ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാന സമ്മേളനമായ COP28 ന്റെ 100 ദിവസത്തെ കൗണ്ട്ഡൗണിന് ചൊവ്വാഴ്ച തുടക്കമായി. 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ എക്സ്പോ സിറ്റി ദുബായിൽ നടക്കുന്ന പരിപാടിയിൽ ലോക നേതാക്കൾ, എൻജിഒകൾ, സ്വകാര്യ മേഖലാ പ്രതിനിധികൾ തുടങ്ങിയവരുൾപ്പെടെ 70,000 പേർ പങ്കെടുക്കും.
പാരീസ് കാലാവസ്ഥാ ഉടമ്പടിക്ക് എട്ട് വർഷത്തിന് ശേഷം ഐക്യത്തിലൂടെയും പ്രവർത്തനത്തിലൂടെയും പ്രതീക്ഷകൾ പുനരുജ്ജീവിപ്പിക്കാനുള്ള സമയമാണിതെന്ന് വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയും COP 28 നിയുക്ത പ്രസിഡന്റുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ പറഞ്ഞു. COP28 കൂട്ടായ പ്രവർത്തനത്തെ ഉൾക്കൊള്ളുന്നു. സുസ്ഥിരമായ ഒരു പാത രൂപപ്പെടുത്തുന്നതിന് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള നേതാക്കളും പൗരന്മാരും ഒന്നിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..