പിതാവ് മരിച്ചതോടെ പഠനം മുടങ്ങി പ്രവാസി പെൺകുട്ടി; കെെത്താങ്ങായി യുഎഇ സ്വദേശി, നന്ദി പറഞ്ഞ് സറീൻ
Sumayya P | Samayam Malayalam | Updated: 23 Aug 2023, 2:17 pm
പിതാവ് ചികിത്സയിൽ കഴിയുന്ന സമയത്താണ് സറീന്റെ മാതാവിന്റെ ജോലി നഷ്ടമാവുന്നത്. പിന്നീട് പിതാവിന്റെ മരണശേഷം എങ്ങനെ ദുബായിൽ തുടരും എന്ന് ഇവർക്ക് അറിയില്ലായിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങി.
ഹൈലൈറ്റ്:
- പിതാവിന്റെ മരണ ശേഷം ഇന്ത്യയിലേക്ക് മടങ്ങി.
- യുവതിയുടെ പഠനച്ചെലവ് എല്ലാം വഹിച്ചത് ദുബായ് സ്വദേശി.
- ബിരുദപഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് സറീൻ
ആ സമയത്ത് ഗൾഫ് ന്യൂസ് പ്രസിദ്ധീകരിച്ച ഇവരുടെ വാർത്തയാണ് വലിയ വഴിത്തിരിവായത്. വാർത്ത കണ്ട് അജ്ഞാതനായ ഒരു എമിറാത്തി സറീനയെ സഹായിക്കാൻ എത്തി. സറീനയുടെ പിതാവിനെ സഹായിക്കാൻ വേണ്ടി എത്തിയതായിരുന്നു ഇദ്ദേഹം. എന്നാൽ അപ്പോഴേക്കും 71 കാരനായ സറീനയുടെ പിതാവ് മരിച്ചു.
വിക്രത്തിന്റെ വില്ലനാകാൻ വിനായകൻ
Also Read: പ്രതിവർഷം 55 ലക്ഷം; ഗവേഷണത്തിനായി പ്രവാസി മലയാളിയെ തെരഞ്ഞെടുത്ത് യുഎസ് സർവകലാശാല
ദുബായ് ആസ്ഥാനമായുള്ള യൂണിവേഴ്സിറ്റിയിൽ നിയമ പ്രോഗ്രാമിലേക്ക് സറീസ ആ സമയത്ത് പ്രവേശനം ലഭിച്ചിരുന്നു. എന്നാൽ പണമില്ലാത്തതിനാൽ സീറ്റ് ഉപേക്ഷിച്ച് സ്വന്തം നാടായ മുംബൈയിലേക്ക് ഇവർ മടങ്ങി. അപ്പോഴാണ് യുഎഇ സ്വദേശി ഇവർക്ക് സഹായവുമായി എത്തിയത്. മുംബൈയിലെ ഒരു കോളേജിൽ ബാച്ചിലേഴ്സ് ഓഫ് സയൻസ് ആൻഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് പ്രോഗ്രാമിൽ സറിൻ പ്രവേശനം നേടി. പിന്നീട് പഠനച്ചെലവ് എല്ലാം വഹിച്ചത് സഹായവുമായി എത്തിയ യുഎഇ സ്വദേശിയായിരുന്നു. ബിരുദപഠനം പൂർത്തിയാക്കി സറീൻ ഇപ്പോൾ ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്. തന്റെ ജീവിതത്തിൽ സഹായവുമായി എത്തിയ യുഎഇ സ്വദേശിക്ക് നന്ദി പറയുകയാണ് സറീൻ ചൗഗുലേ.
ദുബായ് സെന്റ് മേരീസ് സ്കൂളിലെ മുൻ വിദ്യാർഥിനിയാണ് സറീൻ. ഇപ്പോൾ അമ്മയുമൊത്ത് ഡൽഹിയിലാണ് താമസം. ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഗസ്റ്റ് സർവീസ് അസോസിയേറ്റായി ജോലി ചെയ്യുകയാണ് . ഗൾഫ് ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അജ്ഞാത യുവാവിനെ ഇവർ ബന്ധപ്പെട്ടെങ്കിലും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ലെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സറീൻ ഒരു മിടുക്കിയായ പെൺകുട്ടിയാണ് എന്ന് അദ്ദേഹം പറയുന്നു. പണം എങ്ങനെ ഉപയോഗിക്കണം എന്ന് അവർക്ക് അറിയാം. കോളേജിലെ അവളുടെ പഠനത്തെക്കുറിച്ച് ഞാൻ അന്വേഷിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് സ്വന്തം കാലിൽ നിൽക്കുന്ന സറീൻ സന്തോഷവധിയാണ്. അവൾക്ക് അമ്മയെ സംരക്ഷിക്കാനും സാധിക്കുന്നുണ്ട്. ജീവിതത്തിൽ പല പ്രതിസന്ധികൾ ഉണ്ടെങ്കിൽ ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കും.
Read Latest Gulf Newsand Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- Liveചരിത്രനേട്ടത്തിന് അരികെ ഇന്ത്യ; ചന്ദ്രയാൻ മൂന്നിന്റെ ഐതിഹാസിക നിമിഷത്തിന് സാക്ഷിയാകാൻ ലക്ഷങ്ങൾ
- Adv: വിദഗ്ദർ ശുപാർശ ചെയ്ത ടോപ് റേറ്റഡ് ലാപ്ടോപ്പുകൾ വെറും 28,990 രൂപ മുതൽ!
- തൃശൂര്എസി മൊയ്തീനെതിരെ കുരുക്കുമുറുക്കി ഇഡി, അക്കൗണ്ട് മരവിപ്പിക്കുമെന്ന് റിപ്പോർട്ട്, ഏത് അന്വേഷണത്തോടും ഇനിയും സഹകരിക്കുമെന്ന് എംഎൽഎ
- ഇന്ത്യഭർത്താവിനൊപ്പം താമസിക്കാൻ അനുവദിക്കണം; യുപി പോലീസിന് പരാതി നൽകി ബംഗ്ലാദേശി യുവതി
- തിരുവനന്തപുരംകാൻസർ രോഗിയുടെ വീട് നിർമാണം: പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങിയത് 10,000 രൂപ; നടുറോഡിലിട്ട് പിടികൂടി
- തിരുവനന്തപുരംക്യാമറ ഘടിപ്പിക്കുന്നതിനായി പ്രത്യേകം തുന്നിയ ഷര്‍ട്ട്, ക്യാമറവെച്ചത് ബട്ടൺ ഹോളുകളിൽ, ഹൈടെക് കോപ്പിയടി ഏറെ നാളത്തെ ആസൂത്രണത്തിന് പിന്നാലെയെന്ന് പോലീസ്
- കോട്ടയംസതിയമ്മയെ കോൺഗ്രസ് കൈവിടില്ല, മാളിൽ ജോലി, ഒപ്പം യാത്രാക്കൂലിയും, വാഗ്ദാനവുമായി നേതാവ്
- ബിസിനസ് ന്യൂസ്എന്നും അവിവാഹിതനായി തുടരുന്നത് എന്തുകൊണ്ടാണ്? രത്തൻ ടാറ്റക്കുണ്ട് കൃത്യമായ മറുപടി
- കോട്ടയംഅരിക്കൊമ്പനുവേണ്ടി പുതുപ്പള്ളിയിൽ സ്ഥാനാർഥി; മത്സരത്തിനിറങ്ങിയത് മൂവാറ്റുപുഴ സ്വദേശി, ചിഹ്നം ചക്ക
- സെലിബ്രിറ്റി ന്യൂസ്മുസ്ലീമിനെ പ്രണയിച്ച അയ്യര്‍ പെൺകുട്ടി! പ്രണയത്തില്‍ മതം തടസമായിരുന്നില്ല! ഞങ്ങളിപ്പോഴും സന്തോഷത്തോടെ കഴിയുന്നുവെന്ന് പ്രിയാമണി
- ജീവിതശൈലിഓണത്തിന്റെ ആവേശം കൂട്ടുന്ന കളികൾ ഏതൊക്കെയെന്ന് അറിയാമോ?
- ബൈക്ക്കൂടുതൽ കരുത്തോടെ കെടിഎം ഡ്യൂക്ക് 390 മോട്ടോർസൈക്കിൾ പുറത്തിറങ്ങി
- ബൈക്ക്കൂടുതൽ കരുത്തോടെ കെടിഎം ഡ്യൂക്ക് 390 മോട്ടോർസൈക്കിൾ പുറത്തിറങ്ങി
- ബ്യൂട്ടി ടിപ്സ്നല്ല സോഫ്റ്റും തിളക്കവുമുള്ള ചർമ്മത്തിന് ചിയ സീഡ്സ് ഉപയോഗിച്ചൊരു വിദ്യ