വിസിറ്റ് വിസയില്‍ ജോലി ചെയ്തയാളെ മാത്രമല്ല, ജോലി നല്‍കുന്നയാളെയും നിയമലംഘകനായാണ് കണക്കാക്കുക. ജോലി നല്കിയ വിദേശിയും നാടുകടത്തല്‍ ശിക്ഷയ്ക്ക് വിധേയനാവേണ്ടിവരും. സാധുതയുള്ള വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ഒരു ജീവനക്കാരനെയും നിയമിക്കാന്‍ തൊഴിലുടമയ്ക്ക് അനുവാദമില്ല. സ്പോണ്സര് ചെയ്യുന്ന സ്ഥാപനത്തിന് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയും തൊഴിലാളിക്ക് യുഎഇ റെസിഡന്‍സി വിസ ലഭിക്കുകയും ചെയ്യുന്നതോടെ മാത്രമേ ജോലി നിയമപരനാവുകയുള്ളൂ.
VSC Exam: വിഎസ്എസ്സി റിക്രൂട്ട്മെന്റ് പരീക്ഷ: കോപ്പിയടിക്കാൻ ബട്ടണിൽ ക്യാമറ ഘടിപ്പിച്ചുവെന്ന് പോലീസ്
തൊഴില്‍ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള 2021ലെ ഫെഡറല്‍ നിയമം നമ്പര്‍ 33, 2022ലെ കാബിനറ്റ് പ്രമേയം നമ്പര്‍ 1, വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച 2021ലെ ഫെഡറല്‍ നിയമം നമ്പര്‍ 29 എന്നിവയാണ് ഇവിടെ ബാധകം. തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റ് നേടാതെ ഒരു തൊഴിലുടമയും ഒരു ജീവനക്കാരനെയും റിക്രൂട്ട് ചെയ്യുകയോ നിയമിക്കുകയോ ചെയ്യരുതെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. വര്‍ക്ക് പെര്‍മിറ്റ് നേടാതെ ജോലിചെയ്യാതിരിക്കാന്‍ തൊഴിലാളിയും ബാധ്യസ്ഥനാണ്.
നിയമംലംഘിച്ചാല്‍ തൊഴിലുടമയില്‍ നിന്ന് പിഴ ഈടാക്കുകയും വിദേശിയാണെങ്കില്‍ നാടുകടത്തുകയും ചെയ്യും. തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 (1), ഇമിഗ്രേഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 25 (1) & (7) എന്നിവ അനുസരിച്ചാണിത്. 50,000 ദിര്‍ഹത്തില്‍ കുറയാത്തതും 200,000 ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴയാണ് ശിക്ഷ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 50,000 ദിര്‍ഹം പിഴയ്ക്ക് പുറമേ ജയില്‍ശിക്ഷയും ലഭിക്കും. എല്ലാ കേസുകളിലും ജോലിക്കാരനെ നാടുകടത്താനും ഉത്തരവിടും.
വരുന്നു ട്രോജെന; തബൂക്കിലെ ഹിമമലകള്‍ക്കു മുകളിലെ മഹാവിസ്മയം
വര്‍ക്ക് പെര്‍മിറ്റുകളില്‍ പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ്, താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ്, ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റ് എന്നിവയും ഉള്‍പ്പെടുന്നു. ഇതില്‍ ഏതാണ് ലഭിക്കുന്നതെന്ന് മനസിലാക്കുകയും തൊഴിലാളിയും തൊഴിലുടമയും സാധുവായ തൊഴില്‍ കരാറുണ്ടാക്കി ഒപ്പുവയ്ക്കുകയും വേണം.
കോവിഡ് മഹാമാരി ശക്തമായ സമയത്ത് യുഎഇ മൂന്നുമാസത്തെ സന്ദര്‍ശന വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 2023 മെയ് അവസാനത്തോടെയാണ് പുനരാരംഭിച്ചത്. 90 ദിവസത്തെ വിസിറ്റ് വിസ നിര്‍ത്തലാക്കിയപ്പോള്‍ 60 ദിവസത്തെ വിസ അവതരിപ്പിച്ചിരുന്നു. നിലവില്‍ മൂന്ന് തരം സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകളും അനുവദിക്കുണ്ട്.
യുഎഇയില്‍ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഒക്ടോബര്‍ മുതല്‍ പിഴ
രണ്ട് കാറ്റഗറികളിലായാണ് വിസിറ്റ് അനുവദിക്കുന്നത്. യുഎഇ നിവാസികള്‍ക്ക് 1,000 ദിര്‍ഹം നിക്ഷേപിച്ച് അടുത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്പോണ്സര് ചെയ്യുന്നതാണ് ഇതിലൊന്ന്. ഇതിന് ജീവനക്കാരന്റെ ഏറ്റവും കുറഞ്ഞ ശമ്പളം വിവിധ തൊഴില്‍വിഭാഗങ്ങളിലായി 6,000 ദിര്‍ഹം മുതല്‍ 8,000 ദിര്‍ഹം വരെ ആയിരിക്കണമെന്ന നിബന്ധനയുണ്ട്. 1,000 ദിര്‍ഹം റീഫണ്ടബിള്‍ ഡെപ്പോസിറ്റിനൊപ്പം വിസയുടെ വില ഏകദേശം 800 ദിര്‍ഹമാണ്.
ട്രാവല്‍ ഏജന്റ് വഴി ഏതൊരാള്‍ക്കും വിസിറ്റ് വിസ ലഭിക്കുന്നതാണ് രണ്ടാമത്തെ കാറ്റഗറി. സ്പോണ്സര് ട്രാവല്‍ ഏജന്റ് ആയിരിക്കും സ്പോണ്സര്. പാസ്പോര്‍ട്ട് പകര്‍പ്പും ഫോട്ടോയും മാത്രമാണ് ഇതിന് ആവശ്യമായ രേഖകള്‍. 1,200 ദിര്‍ഹം മുതല്‍ 1,400 ദിര്‍ഹം വരെയാണ് വിസ ചെലവ്.