Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 23 Aug 2023, 2:45 pm
സംസ്ഥാനത്ത് മഴ വിട്ടുനിൽക്കുന്നതോടെ വിവിധ ജില്ലകളിൽ ചൂട് ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്ത് ചൂട് ഉയർന്ന തോതിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി
ഹൈലൈറ്റ്:
- കേരളത്തിൽ ചൂട് കനക്കുന്നു.
- ഇന്നും നാളെയും ചൂട് ഉയർന്ന തോതിലാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
- തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ താപനില ഉയരും.
90,000 രൂപവരെ; ഞെട്ടിച്ച് ബിവറേജസ് ജീവനക്കാരുടെ ഓണം ബോണസ്, ഉത്തരവ് പുറത്തിറക്കി
ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രിവരെയും (സാധാരണയെക്കാൾ 3 °C – 5 °C വരെ കൂടുതൽ) എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡിഗ്രിവരെയും (സാധാരണയെക്കാൾ 3 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ വിട്ടു നിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് കൂടാനുള്ള സാധ്യത കൂടുതലാണ്.
Marigold farming: അത്തപൂക്കളം ഒരുക്കാനുള്ള ചെണ്ടുമല്ലി കൃഷിയുമായി വനിത കൂട്ടായ്മ
വിവിധ ജില്ലകളിൽ നേരിയ മഴയ്ക്കുള്ള സാധ്യതകളുണ്ടെങ്കിലും മഴ ശക്തമാകാത്തതാണ് തിരിച്ചടിയാകുന്നത്. വരും ദിവസങ്ങളിൽ മഴയ്ക്കുള്ള സാധ്യത കുറവാണെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് മഴ വിട്ടു നിൽക്കുന്നതിനാൽ കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
60 കഴിഞ്ഞവർക്ക് 1000 രൂപ മുഖ്യമന്ത്രിയുടെ ഓണസമ്മാനം; ലഭ്യമാകുന്നത് പട്ടികവർഗ വിഭാഗത്തിലെ 55,781 പേർക്ക്
ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്ത് ഇന്ന് രാത്രി 11.30വരെ 0.4 മുതൽ 1.5 മീറ്റർവരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.6 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക