35 ദിർഹം മാത്രം മുടക്കി മഹ്സൂസ് വാട്ടർബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. ഷാർജയിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി രതീഷിനാണ് കോടികളുടെ ഭാഗ്യം എത്തിയിരിക്കുന്നത്.
ഹൈലൈറ്റ്:
- സെപ്റ്റംബർ രണ്ട് വരെ മഹ്സൂസിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ഗോൾഡൻ ഡ്രോയുടെ ഭാഗമാകാനാകും.
- എല്ലാ ശനിയാഴ്ച്ചകളിലും നടക്കുന്ന നറുക്കെടുപ്പിൽ 50000 ദിർഹത്തിന്റെ സ്വർണ്ണനാണയങ്ങൾ
- ഫിലിപ്പെെൻ യുവതിക്ക് 50 000 ദിർഹം വിലമതിക്കുന്ന സ്വർണനാണയങ്ങൾ സമ്മാനം ലഭിച്ചു
പുതിയ ഗ്യാരണ്ടീഡ് മില്യണയർ ആയി തെരഞ്ഞെടുത്തിരിക്കുന്നത് ഷാർജയിൽ താമസിക്കുന്ന മലയാളിയായ രതീഷ് എന്ന യുവാവാണ്. രണ്ടു വർഷത്തിലധികമായി രതീഷ് നറുക്കെടുപ്പിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. പത്തനംതിട്ട സ്വദേശിയാണ് രതീഷ്. 14 വർഷമായി അദ്ദേഹം യുഎഇയിൽ താമസക്കാരനാണ്. സ്വന്തമായി യുഎഇയിൽ ബസിനസ് നടത്തുകയാണ് രതീഷ്. തനിക്ക് ലഭിച്ച സമ്മാനം കൊണ്ട് നാട്ടിൽ ഒരു സ്വപ്നഭവനം പണിയുകയാണ് ഇദ്ദേഹം ലക്ഷ്യം വെക്കുന്നത്. രണ്ടു കുട്ടികളുടെ പിതാവാണ് രതീഷ്. യുഎഇയിലെ തന്റെ വ്യാപാരം വ്യാപിപ്പിക്കാനും കുറച്ചു പണം ഉപയോഗിക്കും എന്ന് അദ്ദേഹം പറയുന്നു.
Riyas Khan about Badri movie: വിജയ് കയ്യിലൂടെ കാറ് കയറ്റിയ ടെക്നിക്
Also Read: പിതാവ് മരിച്ചതോടെ പഠനം മുടങ്ങി പ്രവാസി പെൺകുട്ടി; കെെത്താങ്ങായി യുഎഇ സ്വദേശി, നന്ദി പറഞ്ഞ് സറീൻസ്വർണ്ണനാണയങ്ങൾ നേടിയത് ഫിലിപ്പീൻസിൽ നിന്നുള്ള 47 കാരിയായ ജോസെലിൻ ആണ്. ദുബായിലെ ഒരു സ്വകാര്യകമ്പനിയിലാണ് ഇവർ ജോലി ചെയ്യുന്നത്. മഹ്സൂസ് ഗോൾഡൻ സമ്മർ ഡ്രോ നറുക്കെടുപ്പിലാണ് ഇവർക്ക് സ്വർണ്ണനാണയം സമ്മാനമായി ലഭിച്ചിരിക്കുന്നത്. സ്വർണ്ണനാണയങ്ങൾ വിൽക്കില്ലെന്നും ഓർമ്മക്കായി സൂക്ഷിക്കുമെന്നും ഇവർപറയുന്നു. മഹ്സൂസ് 137-ാമത് ഡ്രോയിലും ജോസെലിന് സമ്മാനം ലഭിച്ചിരുന്നു.
35 ദിർഹം മാത്രം മുടക്കി മഹ്സൂസ് വാട്ടർബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. കൂടാതെ ശനിയാഴ്ച്ചകളിൽ വീക്കിലി ഡ്രോയിലും ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാൻ സാധിക്കും. AED 20,000,000 ആണ് ഏറ്റവും ഉയർന്ന സമ്മാനം. ഓരോ ആഴ്ച്ചയും 1,000,000 ദിർഹത്തിന്റെ സമ്മാനങ്ങളും സ്വന്തമാക്കാൻ സാധിക്കും. സെപ്റ്റംബർ രണ്ട് വരെ മഹ്സൂസിൽ പങ്കെടുക്കുന്നവർക്ക് വലിയൊരു ഓഫർ ആണ് ലഭിക്കുന്നത്. പ്രത്യേക ഗോൾഡൻ ഡ്രോയുടെ ഭാഗമാകാൻ ഇവർക്ക് സാധിക്കും. എല്ലാ ശനിയാഴ്ച്ചകളിലും നടക്കുന്ന നറുക്കെടുപ്പിൽ 50000 ദിർഹത്തി സ്വർണ്ണ നാണയങ്ങൾ വാങ്ങാൻ അവസരം ലഭിക്കും. ഓഗസ്റ്റ് അഞ്ച് മുതൽ അഞ്ച് ആഴ്ച്ചകളിലാണ് ഈ ഡ്രോ നടക്കുക.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക