എഐ ഫോക്കസ്ഡ് ആയ പരിശീലനങ്ങളില്‍ ശ്രദ്ധയൂന്നിയും കഴിവുകള്‍ മിനുക്കിയും റിക്രൂട്ട്മെന്റ് വ്യവസായം അതിന്റെ അല്‍ഗോരിതം അതിവേഗം മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് പശ്ചിമേഷ്യയില്‍ നിന്ന് വരുന്ന പഠനങ്ങളും നിരീക്ഷണങ്ങളും വ്യക്തമാക്കുന്നു. റിക്രൂട്ട്മെന്റില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കുന്നത് ആഗോളതലത്തില്‍ വര്‍ധിച്ചു. എഐ വൈദഗ്ധ്യം പരാമര്‍ശിക്കുന്ന ജോലി ഒഴിവുകള്‍ സമീപ മാസങ്ങളില്‍ ഉയര്‍ന്നുവന്നതായി ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു.
VSC Exam: വിഎസ്എസ്സി റിക്രൂട്ട്മെന്റ് പരീക്ഷ: കോപ്പിയടിക്കാൻ ബട്ടണിൽ ക്യാമറ ഘടിപ്പിച്ചുവെന്ന് പോലീസ്
2022 നവംബര്‍ മുതല്‍ കരിയര്‍ പ്ലാറ്റ്ഫോമില്‍ ജിപിടി അല്ലെങ്കില്‍ ചാറ്റ്ജിപിടി പരാമര്‍ശിക്കുന്ന ഇംഗ്ലീഷ് ഭാഷാ ജോലി ഒഴിവുകള്‍ 21 മടങ്ങ് വര്‍ധിച്ചതായി ഫ്യൂച്ചര്‍ ഓഫ് വര്‍ക്ക് റിപോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നു. 2015 മുതല്‍ വിവിധ ജോലികള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം 25% മാറിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. എഐ പോലുള്ള പുതിയ സാങ്കേതികവിദ്യകളുടെ ദ്രുതഗതിയിലുള്ള വികസനം കാരണം 2030ഓടെ ഈ മാറ്റം കുറഞ്ഞത് 65% ആകുമെന്നും പ്രതീക്ഷിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ വിപണിയും പുതിയ എഐ സാങ്കേതികവിദ്യകളുടെ മുന്നേറ്റത്തോട് മുഖംതിരിഞ്ഞുനില്ക്കില്ലെന്ന് സമീപകാലത്തെ റിക്രൂട്ട്മെന്റ് ഡാറ്റ അവലോകനം ചെയ്തുകൊണ്ട് കരിയര്‍ വിദഗ്ധര്‍ വിശദീകരിക്കുന്നു.
വരുന്നു ട്രോജെന; തബൂക്കിലെ ഹിമമലകള്‍ക്കു മുകളിലെ മഹാവിസ്മയം
2015നും 2019നും ഇടയില്‍ മികച്ച സാങ്കേതിക പ്രതിഭകളുടെ ആവശ്യം ഇരട്ടിയിലേറെ വര്‍ധിച്ചിരുന്നതായും എന്നാല്‍ ഇന്ന് തൊഴിലുകളുടെ സ്വഭാവം മാറിയതോടെ അന്നത്തെ ഏറ്റവും ഡിമാന്‍ഡ് ജോലികളില്‍ 40% പോലും നിലവിലില്ലാതായെന്നും ഗ്ലോബല്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ ബെയ്ന്‍ ആന്‍ഡ് കമ്പനിയുടെ സമീപകാല ഗവേഷണ പ്രബന്ധം വെളിപ്പെടുത്തുന്നു.
2023ല്‍ പിഡബ്ല്യുസിയുടെ മിഡില്‍ ഈസ്റ്റ് വര്‍ക്ക്ഫോഴ്സ് ഹോപ്സ് ആന്‍ഡ് ഫിയേഴ്സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 52% വ്യക്തികളും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ ജോലിയില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുന്നവരാണ്. എഐ സാക്ഷരത നേടി കഴിവുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ഇവര്‍ കരുതുന്നു.
എഐ, ഡാറ്റ വിശകലനം എന്നിവയുമായി ബന്ധപ്പെട്ട വൈദഗ്ധ്യമുള്ളവര്‍ക്ക് ആവശ്യക്കാരേറെയാണ്. മെഷീന് ലേണിങ്, ഡാറ്റാ സയന്‍സ്, എഐ എന്നിവയില്‍ വൈദഗ്ധ്യമുള്ളവരെ വന്‍തോതില്‍ കമ്പനികള്‍ ആവശ്യപ്പെടുന്നു. മാത്രമല്ല, പല ബിസിനസ് സ്ഥാപനങ്ങളും ഉദ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും എഐ ഉപകരണങ്ങള്‍ വിന്യസിച്ചുവരികയാണ്. ജീവനക്കാരുടെ ദൈനംദിന ജോലികളില്‍ മാറ്റംവരുത്താന്‍ ഇത് കാരണനാവുന്നുണ്ട്.
യുഎഇയില്‍ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഒക്ടോബര്‍ മുതല്‍ പിഴ
മാനേജര്‍മാരെ പോലുള്ള നിര്‍ണായക പോസ്റ്റുകളിലേക്ക് ഏറ്റവും ഉചിതമായ ആളുകളെ കണ്ടെത്താന്‍ എഐ ടൂളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. കാന്‍ഡിഡേറ്റ് സ്ക്രീനിങ്, നൈപുണ്യ വിലയിരുത്തല്‍, ഉദ്യോഗാര്‍ത്ഥികളെ ഉചിതമായ റോളുകളിലേക്ക് നിശ്ചയിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് റിക്രൂട്ട്മെന്റ് മേഖല എഐ ഉപയോഗപ്പെടുത്തുന്നത് വരുംനാളുകളില്‍ വര്‍ധിക്കും. ലോകത്തെ പ്രമുഖ റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമുകള് അഡ്വാന്‍സ്ഡ് എഐ, മെഷീന് ലേണിങ് അല്‍ഗോരിതം എന്നിവ ഉപയോഗിച്ച് വിവിധ തസ്തികകളില്‍ ഏറ്റവും ഉചിതരായവരെ തിരഞ്ഞെടുക്കുന്നത് വര്‍ധിച്ചുവരികയാണ്.
ടെക്നോളജി, ഇന്‍ഫര്‍മേഷന്‍, മീഡിയ എന്നിവയാണ് നിലവില്‍ എഐ വൈദഗ്ധ്യമുള്ളവരിലേക്ക് കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ലിന്ഡ്കെഡ്ഇന് ചൂണ്ടിക്കാട്ടുന്നു. റീട്ടെയില്‍, ഫിനാന്‍സ്, വിദ്യാഭ്യാസം, പ്രൊഫഷണല്‍ സേവനങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍ എന്നിവയിലും മാറ്റങ്ങള്‍ കണ്ടുവരുന്നു. മനുഷ്യന്റെ സര്‍ഗാത്മകത ആവശ്യമുള്ള തൊഴിലുകലിലേക്ക് വരെ കടന്നുചെല്ലാന്‍ കഴിയുന്ന നൂതന കണ്ടെത്തലുകള്‍ എഐയുടെ ചുവടുപിടിച്ച് ഉണ്ടാവുമെന്നാണ് അനുമാനം.