-
ടോയ്‌ലറ്റ് സീറ്റ്
ടോയ്‌ലറ്റ് സീറ്റ് വൃത്തിയുള്ളതാണോ എന്ന് പരിശോധിക്കണം. വൃത്തിയില്ലാത്ത ടോയ്‌ലറ്റ് സീറ്റില്‍ ഇരിക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ മുതല്‍, യോനീഭാഗത്ത് അലര്‍ജി വരുന്നതിനും അതുപോലെ അണുബാധയ്ക്കും കാരണമാകാം.
-
വൃത്തി
ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ മറക്കരുത്. അത് എന്നും വൃത്തിയാക്കി വെക്കേണ്ട സ്ഥലമാണ് ടോയ്‌ലറ്റ്. ഏറ്റവും കൂടുതല്‍ അണുക്കള്‍ അടങ്ങിയിരിക്കുന്ന സ്ഥലം കൂടിയായതിനാല്‍, വേഗത്തില്‍ തന്നെ അണുബാധ വരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍, ദിവസേന നല്ലപോലെ വൃത്തിയാക്കി വെക്കാന്‍ ശ്രദ്ധിക്കണം.
-
കഴുകുക
ടോയ്‌ലറ്റില്‍ പോയി വന്നാല്‍ സ്വകാര്യ ഭാഗം ചെറുചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്. ചൂടുവെള്ളം ഇല്ലെങ്കിലും സാധാ വെള്ളത്തില്‍ നല്ലപോലെ കഴുകി വൃത്തിയാക്കി വെക്കണം. ഇല്ലെങ്കില്‍ ഇതില്‍ മൂത്രത്തിന്റെ അംശം ഇരുന്ന് അണുബാധ വരാം.
-
വെള്ളം തുടയ്ക്കാം
ടോയ്‌ലറ്റില്‍ പോയി വന്നാല്‍ സ്വകാര്യഭാകം കഴുകിയാല്‍ മാത്രം പോര, അവിടെ നല്ലപോലെ തുടച്ച് വൃത്തിയാക്കണം. വെള്ളത്തിന്റെ അംശം നിലനില്‍ക്കുന്നത് സത്യത്തില്‍ യീസ്റ്റ് ഇന്‍ഫക്ഷന്‍ വരുന്നതിന് കാരണമാണ്. ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാം. പ്രത്യേകിച്ച്, ചൊറിച്ചില്‍, സ്വകാര്യഭാഗത്ത് കുരുക്കള്‍ പൊന്തുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്.
-
യാത്ര ചെയ്യുമ്പോള്‍
യാത്ര ചെയ്യുമ്പോള്‍ പരമാവധി മൂത്രം അടക്കി പിടിക്കാതിരിക്കാം. അതുപോലെ, പൊതു ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ യുറോപ്യന്‍ ക്ലോസറ്റ് ഉപയോഗിക്കാതിരിക്കുക. നിലത്ത് ഇരുന്ന് പോകാവുന്നതാണ്. അതുപോലെ കഴുകാന്‍ മറക്കരുത്. കയ്യില്‍ ഒരു തുണി അല്ലെങ്കില്‍ ടിഷ്യൂ എന്നിവ കരുതണം. ഇതുകൊണ്ട് കഴുകിയതിന് ശേഷം തുടയ്ക്കണം.
-
ധരിച്ചിരിക്കുന്ന വസ്ത്രം
പലരും ചെയ്യുന്ന ഒരു കാര്യമാണ്. കഴുകി കഴിഞ്ഞാല്‍ ഇട്ട വസ്ത്രം കൊണ്ട് തന്നെ സ്വകാര്യഭാഗത്തെ വെള്ളം തുടച്ച് നീക്കുന്നത്. സത്യത്തില്‍ ഇത് വൃത്തികുറവിന്റെ ലക്ഷണമാണ്. ഇത് മാത്രമല്ല, മൂത്രത്തില്‍ നിന്നുള്ളതും ബാത്ത്‌റൂമിലേയും അണുക്കള്‍ ശരീരത്തിന്റെ മറ്റ് ഭാഗത്തേയ്ക്ക് എത്തുന്നതിന് കാരണമാണ്.
-
സാനിറ്റൈസര്‍
വീട്ടില്‍ ആയാലും അതുപോലെ തന്നെ പുറത്ത് ടോയ്‌ലറ്റ് ഉപയോഗിച്ച് കഴിഞ്ഞാലും കൈകള്‍ നല്ലപോലെ കഴുകി വൃത്തിയാക്കാന്‍ മറക്കരുത്. സോപ്പിട്ട് കഴുകാവുന്നതാണ്. ഇല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിക്കാവുന്നതാണ്. ഇല്ലെങ്കില്‍ ഇത് അണുബാധയ്ക്ക് കാരണമാകും