വിലയിലല്ല വൃത്തിയിലാണ് കാര്യം
നമ്മള്‍ ഒരു പുതിയ വീട് പണിയുമ്പോള്‍ ഇന്റീരിയറിനോട് ചേരുന്ന വിധത്തിലുള്ള ഫാന്‍ നോക്കി വാങ്ങും. ചിലര്‍ നല്ല പൈസയും അതിന്റെ ക്വാളിറ്റിയും നോക്കി തന്നെ വാങ്ങും. പുത്തന്‍ വീടായതിനാല്‍ കുറച്ച് നാള്‍ ചിലര്‍ എല്ലാ സാധനങ്ങളും പുതുപുത്തനായി തന്നെ സൂക്ഷിക്കും. എന്നാല്‍, കുറച്ച് നാള്‍ കഴിയുമ്പോള്‍ ഫാനില്‍ പൊടിപിടിച്ച് നിറം മങ്ങിയിരിക്കുന്നത് കാണാം.
നമ്മള്‍ വീടിന്റെ നിലം ദിവസേന അടിച്ച് വാരാറുണ്ട്. അതുപോലെ തന്നെ ചിലപ്പോള്‍ മാസത്തില്‍ അല്ലെങ്കില്‍ ആഴ്ച്ചയില്‍ രണ്ട് മൂന്ന് തവണയെങ്കിലും തുടച്ചിടുന്നവരായിരിക്കും. പക്ഷേ, ഫാന്‍ മാത്രം അധികം ആരും ശ്രദ്ധിക്കാതെ പോകുന്നു. നമ്മള്‍ വിരിയും പുതപ്പുമെല്ലാം മാസത്തില്‍ ക്ലീന്‍ ആക്കുന്നത് പോലെ തന്നെ ഫാനും ക്ലീന്‍ ആക്കണം.
വാഷിംഗ് മെഷീനില്‍ ഇടാന്‍ പാടില്ലാത്തവ
ഈ തുണികൾ വാഷിംഗ് മെഷീനിൽ കഴുകാൻ പാടില്ലാത്തവയാണ്
പൊടി തട്ടാം
നമ്മളുടെ വീട്ടില്‍ ഉള്ള പൊടിയാണ് ഫാനില്‍ അധികവും കടന്ന് കൂടുന്നത്. അതിനാല്‍ ദിവസേന വീട് അടിച്ച് വാരി വൃത്തിയാക്കി വെക്കാന്‍ ആരും മറക്കരുത്. അതുപോലെ തന്നെ ദിവസേന നിലം അടിച്ചു വാരുന്നതിന്റെ കൂടെ തന്നെ ഫാന്‍ ഒന്ന് തട്ടി പൊടി കളഞ്ഞാല്‍ ഫാനില്‍ പൊടി കട്ടപിടിച്ച് അഴുക്ക് പോലെ കിടക്കുന്നത് തടയാന്‍ സാധിക്കുന്നതാണ്.
ദിവസേന പൊടി തട്ടിയില്ലെങ്കിലും ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും പൊടി തട്ടുന്നത് ഫാന്‍ എന്നും പുതുപുത്തനായി സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍, എല്ലാ റൂമിലും ഹാളിലും വീട് അടിച്ച് വാരുന്നതിന്റെ കൂടെ തന്നെ ഫാന്‍ ഒന്ന് ചൂല് കൊണ്ട് ഒന്ന് തട്ടി പൊടി കളഞ്ഞ് വെക്കാം.
തുടയ്ക്കണം
ഫാന്‍ എന്നും കൃത്യമായി പൊടി തട്ടുന്നുണ്ടെങ്കിലും മാസത്തില്‍ ഒരിക്കലെങ്കിലും തുടച്ച് വൃത്തിയാക്കാന്‍ മറക്കരുത്. ഇത് ഫാനിന്റെ ഉള്ളില്‍ പൊടി കയറുന്നത് തടയാന്‍ സഹായിക്കുന്നതാണ്. പ്രത്യേകിച്ച് ഫാനിന്റെ ലീഫില്‍ നിന്നും പൊടിയെല്ലാം നല്ലപോലെ തുടച്ച് എടുത്ത് വൃത്തിയാക്കി സൂക്ഷിച്ചാല്‍ ഫാന്‍ നല്ലപോലെ പുതുപുത്തനായി തന്നെ നിങ്ങള്‍ക്ക് സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്.
അതുപോലെ വെള്ളം ഉപയോഗിച്ചാണ് തുടച്ച് വൃത്തിയാക്കുന്നതെങ്കില്‍ ഒരു നല്ല കോട്ടന്റെ തുണി എടുത്ത് വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് ഇതുകൊണ്ട് ഫാന്‍ നന്നായി വൃത്തിയാക്കി എടുക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ വൃത്തിയാക്കി കഴിഞ്ഞാല്‍ ഫാനില്‍ വെള്ളം നന്നായി ഉണങ്ങി എന്ന് ഉറപ്പ് വരുത്തേണ്ടതും അനിവാര്യമാണ്.
അതുപോലെ വീട് വൃത്തിയാക്കുമ്പോള്‍ ആദ്യം തന്നെ ഫാന്‍ വൃത്തിയാക്കി, പിന്നെ ജനാലയും വാതിലുമെല്ലാം വൃത്തിയാക്കിയതിന് ശേഷം മാത്രം വീട് മൊത്തത്തില്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഫാനില്‍ നിന്നും പൊടി വീണ് വീട് വൃത്തികേടാകാന്‍ സാധ്യത കൂടുതലാണ്.
പൊടി
വീട്ടിലേയ്ക്ക് അധികം പൊടി കയറാതെ സൂക്ഷിക്കുക എന്നതാണ് മറ്റൊരു കാര്യം. നിങ്ങളുടെ വീട് റോഡിനോട് ചേര്‍ന്നതാണെങ്കില്‍ പൊടി കയറാന്‍സാധ്യത കൂടുതലാണ്. അതിനാല്‍, വീടിന്റെ എല്ലാ ജനാലയും എല്ലാനേരത്തും തുറന്നിടാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇതുമാത്രമല്ല, വീടിന്റെ വാതില്‍, പ്രത്യേകിച്ച് പ്രധാന വാതില്‍ അധികം നേരം തുറന്നിടാതിരിക്കാം. പ്രത്യേകിച്ച് ഉച്ച സമയത്ത് വീടിന്റെ ജനാലയും വാതിലും അമിതമായി തുറന്നിടുന്നത് അന്തരീക്ഷത്തിലെ പൊടി വീട്ടിലേയ്ക്ക് കയറുന്നതിന് കാരണമാണ്.
നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് മലിനീകരണം അധികം ഉണ്ടെങ്കില്‍ അതും നിങ്ങളുടെ വീട്ടില്‍ അമിതമായി പൊടി കയറുന്നതിന് കാരണമാണ്. അതിനാല്‍, പരമാവധി പൊടി കയറാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വീട്ടില്‍ പൊടിയുടെ അംശം ഉണ്ടെങ്കില്‍ അത് വീട്ടിലെ മറ്റ് സാധനങ്ങളിലേയ്ക്കും എത്തും.
വീടിന്റെമേല്‍ക്കൂര
ഇന്ന് പലരും വീടിന്റെ മേല്‍ക്കൂര ഓട് മേഞ്ഞ് ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ചെയ്താലും അതില്‍ വേഗത്തില്‍ മാറാല പിടിക്കാനും അതുപോലെ തന്നെ പൊടി പിടിക്കാനും സാധ്യ കൂടുതലാണ്. അതിനാല്‍, വീടിന്റെ മേല്‍ക്കുരയില്‍ നിന്നും ന്നായി മാറാലയും പൊടിയും തട്ടി കളഞ്ഞ് വൃത്തിയാക്കി വെക്കണം. ഇല്ലെങ്കില്‍ അതും സത്യത്തില്‍ നിങ്ങളുടെ ഫാന്‍ വേഗത്തില്‍ പൊടിപിടിക്കുന്നതിന് കാരണമാണ്.