മക്കയിൽ കനത്ത മഴ; കനത്ത കാറ്റും മഴയും, മക്ക ക്ലോക്ക് ടവറിന് മിന്നലേറ്റു
ശക്തമായ കാറ്റിൽ മക്ക പള്ളിയിൽ വെച്ചിരുന്ന ബാരിക്കേഡുകൾ മറിഞ്ഞുവീണു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഹൈലൈറ്റ്:
- ഉംറക്കെത്തിയ പല തീർഥാടകരും കാലിടറി വീണു.
- താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
- ചില സ്ഥലങ്ങളിൽ ആലിപ്പഴം വീണു.
കഅ്ബ പ്രദക്ഷിണം കനത്ത മഴയിൽ മന്ദഗതിയിലായി. ഡിസ്പ്ലേ ബോഡുകളും പലരും നിലംപതിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ പല സ്ഥലത്തും വെള്ളം കയറി. മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്താണ് വെള്ളം നീക്കിയത്. ജിദ്ദ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയായതിനാൽ ഇന്നലെ സ്കൂളുകൾക്ക് അവധി നൽകി. ചൊവ്വാഴ്ച രാത്രിയും മക്കയിലും പരിസര പ്രദേശങ്ങളിലും മിന്നലോടുകൂടി കനത്ത മഴ മഴ ഉണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ ആലിപ്പഴം വീണു. ചില സ്ഥലങ്ങളിൽ മഴയും പൊടിക്കാറ്റും ശക്തമായതോടെ ദൂരക്കാഴ്ച കുറഞ്ഞു. ഗതാഗതത്തെ സാരമായി ബാധിച്ചു. പല സ്ഥലങ്ങളിലും നാശനഷ്ടം സംഭവിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി.
KSRTC Salary: കെഎസ്ആര്‍ടിസിയിൽ ശമ്പളം എല്ലാ മാസവും പത്തിനകം നൽകണം
Also Read: ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു; ചന്ദ്രയാന്‍-3 വിജയത്തില്‍ അഭിനന്ദനവുമായി ദുബായ് ഭരണാധികാരി
സ്കൂളുകൾക്ക് മുന്നിൽ ഹോൺ മുഴക്കരുത്; നിർദേശവുമായി സൗദി
സ്കൂളുകൾക്ക് മുന്നിൽ ഹോണുകൾ മുഴക്കരുതെന്ന നിർദ്ദേശവുമായി സൗദി. വാഹനങ്ങൾക്ക് കർശന നിർദേശം ആണ് ഇതുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതുമായി ബന്ധപ്പെടുത്തി നിർദേശം നൽകി. ഹോണടിക്കുകയോ വാഹനത്തിലെ ഉപകരണങ്ങൾ ഉപയോഗിച്ച് ശബ്ദമുണഅടാക്കുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടി ചില കാര്യങ്ങൾ ഉണ്ട്. അതിൽ എന്തെങ്കിലും നിയമലംഘനങ്ങൾ നടത്തിയാൽ കർശനമായ നിയമ നടപടി സ്വീകരിക്കും. ട്രാഫിക് വകുപ്പാണ് ഇതുമായി ബന്ധപ്പെടുത്തി മുന്നറിയിപ്പ് നൽകിയത്. 300 മുതൽ 500 വരെ റിയാൽ പിഴ ചുമത്തുന്ന ട്രാഫിക് നിയമ ലംഘനങ്ങളുടെ പരിതിയിൽ ആണ് ഇത് വരുന്നത്. വിദ്യാഭ്യാസ കെട്ടിടങ്ങൾക്കു സമീപം ആരും അനാവശ്യ ശബ്ദം പുറത്തുവിടരുത്. വിദ്യാർഥികൾക്ക് ശ്രദ്ധകുറവുണ്ടാകാൻ ഇത് കാരണമാകും. സൗദി ട്രാഫിക് വിഭാഗം ആണ് ‘എക്സ്’ അക്കൗണ്ടിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കെെമാറിയത്.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക