ദുബായ് > സവാള ഉൾപ്പെടെ പച്ചക്കറികൾക്ക് 40 ശതമാനം കയറ്റുമതി തീരുവ ഉയർത്താനുള്ള ഇന്ത്യയുടെ നടപടി യുഎഇ വിപണിയിൽ ബാധിക്കില്ലെന്ന് വ്യാപാരികൾ.
ഇന്ത്യയിൽനിന്ന് സവാള ഇറക്കുമതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വിപണികളിൽ ഒന്നാണ് യുഎഇ. എന്നാൽ നിലവിൽ ഇന്ത്യയുടെ നടപടി യുഎഇ വിപണികളിൽ സവാളയുടെ വിലയെയും ലഭ്യതയെയും കാര്യമായി ബാധിക്കില്ല. ഇന്ത്യ കൂടാതെ തുർക്കിയ, ഈജിപ്ത്, ഗ്രീസ്, യുഎസ്, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നും യുഎഇ സവാള ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇന്ത്യ കയറ്റുമതി നിയന്ത്രിച്ചാലും മറ്റ് രാജ്യങ്ങളിൽനിന്നുള്ള വരവിൽ മാറ്റമില്ലാത്തതിനാൽ സവാളക്ക് വിപണിയിൽ ക്ഷാമം അനുഭവപ്പെടില്ലെന്ന് വ്യാപാരികൾ സൂചിപ്പിച്ചു. നേരത്തെ ഇന്ത്യ ബസുമതിയല്ലാത്ത അരിക്കും കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് മറ്റ് രാജ്യങ്ങളിൽനിന്നുള്ള അരിയുടെ ഇറക്കുമതി കൂട്ടിയതിനാൽ വിപണിയിൽ പ്രതിഫലിച്ചിരുന്നില്ല. കഴിഞ്ഞ വർഷവും ഇതേ സമയത്ത് ഇന്ത്യ സവാള കയറ്റുമതി നിയന്ത്രിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..