Sumayya P | Samayam Malayalam | Updated: 24 Aug 2023, 3:17 pm
യുഎഇയിൽ സ്റ്റോർ സൂപ്പർവൈസറായ നസീം അജാസ് ഷെയ്ഖാണ് 50,000 ദിർഹം സമ്മാനം സ്വന്തമാക്കിയിരിക്കുന്നത്.
ഹൈലൈറ്റ്:
- മുബെെ സ്വദേശിയാണ് നസീം അജാസ് ഷെയ്ഖ്.
- യുഎഇ പൗരനായ മജീദ് സുൽത്താൻ ഇബ്രാഹിമിന് 25,000 ദിർഹം സമ്മാനം ലഭിച്ചു.
- നാട്ടിലേക്ക് മടങ്ങാൻ ആണ് തീരുമാനം
യുഎഇയിൽ സ്റ്റോർ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് നസീം അജാസ് ഷെയ്ഖ്. 54കാരനാണ് ഇദ്ദേഹം. കഴിഞ്ഞ 15 വർഷമായി അദ്ദേഹം യുഎഇയിലാണ് താമസിക്കുന്നത്. യുഎഇയിൽ കുടുംബത്തോടൊപ്പമാണ് നസീം അജാസ് ഷെയ്ഖ് കഴിയുന്നത്. ഓഹരിവിപണിയിലെ നിക്ഷേപം നഷ്ടമായതിനെ തുടർന്നാണ് അദ്ദേഹം യുഎഇയിൽ എത്തിയത്. 2008ലാണ് അദ്ദേഹം എത്തുന്നത്.
Bus strike in kozhikode: വടകര, തൊട്ടിൽപ്പാലം, തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്
Also Read: മക്കയിൽ കനത്ത മഴ; കനത്ത കാറ്റും മഴയും, മക്ക ക്ലോക്ക് ടവറിന് മിന്നലേറ്റു
50,000 ദിർഹം സമ്മാനം ലഭിച്ചതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ട്. മുംബൈയിൽ അടുത്തിടെ ഒരു വീട് വാങ്ങിയിരുന്നു. ഇതിന്റെ ലോൺ അടക്കാനാണ് ഈ പണം ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഒരു വലിയ ഭാരം ആണ് താൻ ഇപ്പോൾ ഇറക്കി വെക്കാൻ പോകുന്നത്. പതിയ ഗൾഫിൽ നിന്നും നാട്ടിലേക്ക് പോകാൻ ആണ് തീരുമാനം വയസ്സായ അമ്മയ്ക്കൊപ്പം അച്ഛനൊപ്പവും താമസിക്കാൻ ആണ് ഇപ്പോഴത്തെ തീരുമാനമെന്ന് നസീം പറഞ്ഞതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ എമിറേറ്റ്സ് ഡ്രോ അക്കൗണ്ടുകളിൽ ലൈവ് ആയി ഡ്രോ കാണാം. വിവരങ്ങൾക്ക് – 800 7777 7777. സന്ദർശിക്കാം www.emiratesdraw.com എല്ലാ സോഷ്യൽ മീഡിയയിൽ @emiratesdraw ഫോളോ ചെയ്യാം.
യുഎഇ പൗരനായ മജീദ് സുൽത്താൻ ഒരു റിയൽ എസ്റ്റേറ്റ് കമ്പനി നടത്തുന്നുണ്ട്. 45 വയസുക്കാരനാണ് അദ്ദേഹം. എമിറേറ്റ്സ് ഡ്രോയുടെ തുടക്കം മുതൽ അദ്ദേഹം മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. മെഗാ7 വഴി 10,000 ദിർഹം മജീദിന് ലഭിച്ചിരുന്നു. തിനിക്ക് ലഭിച്ച പണത്തിൽ നിന്നും ഒരു പങ്ക് കാരുണ്യപ്രവർത്തികൾക്കായി മാറ്റിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക