Authored by അഞ്ജലി എം സി | Samayam Malayalam | Updated: 24 Aug 2023, 5:06 pm
നമ്മളുടെ ശരീരഭാരം കുറയ്ക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതില്‍ തന്നെ ഒരു മാര്‍ഗ്ഗമാണ് കുരുമുളകിന്റെ ഉപയോഗം. കുരുമുളക് ശരിയായ രീതിയില്‍ നമ്മള് കഴിച്ചാല്‍ അത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ഇത് എങ്ങിനെ കഴിക്കണം? ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
-
മെറ്റബോളിസം
നമ്മളുടെ ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിച്ചാല്‍ മാത്രമാണ് ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുക. കുരുമുളകില്‍ പെപ്പറൈന് എന്ന ഘടകം അടങ്ങിയിരിക്കുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ ശരീരത്തില്‍ നിന്നും കൊഴുപ്പ് വേഗത്തില്‍ കുറയ്ക്കാനും ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുണ്ട്.
-
ദഹനം
കൃത്യമായി ദഹനം നടന്നില്ലെങ്കില്‍ അത് നമ്മളുടെ ശരീരഭാരത്തേയും കാര്യമായി ബാധിക്കും. കാരണം, ദഹനം കൃത്യനല്ലെങ്കില് അത് വയറ്റില്‍ ഗ്യാസ് നിറയ്ക്കും. അതുപോലെ തന്നെ രക്ത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിപ്പിക്കാനും തകാരണമാണ്. പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നത് അമിതമായിട്ടുള്ള ശരീരഭാരത്തിലേയ്ക്കും നയിക്കും. എന്നാല്‍, കുരുമുളക് കഴിക്കുന്നത് നമ്മളുടെ ദഹനം കൃത്യമായി നടക്കുന്നതിന് സഹായിക്കുകയും അതിലൂടെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയനത്രിക്കുകയും അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
-
വിശപ്പ് കുറയ്ക്കുന്നു
കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പെപ്പറൈന് സത്യത്തില്‍ വിശപ്പിനെ കുറയ്ക്കുകയും ഇത് അമിതമായി കഴിക്കാനുള്ള പ്രവണത കുറയ്ക്കുകയും ചെയ്യുന്നു.
-
പോഷകങ്ങള്‍
നമ്മള് കഴിക്കുന്ന ആഹാരത്തില്‍ നിന്നും കൃത്യമായി പോഷകങ്ങള്‍ നമ്മളുടെ ശരീരത്തില്‍ എത്തണം. കൃത്യമായി എത്തിയില്ലെങ്കില്‍ അതും അമിതവണ്ണത്തിന് ഒരു കാരണമാണ്. എന്നാല്‍, കുരുമുളക് കഴിക്കുന്ന ആഹാരത്തില്‍ നിന്നും പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ സഹായിക്കുന്നു.
-
കഴിക്കേണ്ട വധം
കുരുമുളക് കഴിക്കുന്നതിനും കുറച്ച് രീതികളുണ്ട്. വേണമെങ്കില്‍ നിങ്ങള്‍ക്ക് കുരുമുളക് ചതച്ച് അതില്‍ രണ്ട് തുളസിയും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്. ഇത് ഇടയ്ക്കിടയ്ക്ക് കുടിക്കാവുന്നതാണ്. അതുപോലെ തന്നെ കുരുമുളകിട്ട് വെള്ളം തിളപ്പിച്ച് അത് കുടിക്കുന്നതും നല്ലതാണ്.
-
ശ്രദ്ധിക്കേണ്ട കാര്യം
കുരുമുളക് വെറും വയറ്റില്‍ കഴിക്കരുത്. ഇത് വയര്‍ ആളികത്തുന്നതിന് കാരണമാണ്. അതുപോലെ തന്നെ, ചിലര്‍ക്ക് ഇത് നെഞ്ചെരിച്ചില്‍ പോലെയുള്ള പ്രശ്നങ്ങള്‍കക് കാരണമാകാം. അതിനാല്‍, വെറും വയറ്റില്‍ കഴിക്കരുത്. അതുപോലെ, കുരുമുളക് ചേര്‍ക്കുമ്പോള്‍ അമിതമായി ചേര്‍ക്കാതിരിക്കാനും ശ്രദ്ധിക്കുക. വെള്ളം തിളപ്പിക്കാന്‍ കാല് ടീസ്പൂണ്‍ കുരുമുളക് ഇട്ടാല്‍ മതിയാകും.അ തുപോലെ തന്നെ കറികളിലും കുരുമുളക് ചേര്‍ക്കാം.