എണ്ണിയാലൊടുങ്ങാത്ത ഇത്തരം സൗന്ദര്യ സംരക്ഷണ ഉൽപ്പന്നങ്ങളിൽ എത്രയെണ്ണം യഥാർത്ഥത്തിൽ നമുക്കാവശ്യമുണ്ട്? അടിസ്ഥാന ചർമ്മ സംരക്ഷണത്തിന് (basic skincare) നമുക്കാവശ്യം വെറും അഞ്ചിൽ താഴെ ഉൽപ്പന്നങ്ങൾ മാത്രമാണ്.
ക്ലെൻസർ
ചർമ്മം വൃത്തിയാക്കുന്ന കാര്യത്തിലേക്ക് വരുമ്പോൾ പലരുടെയും മനസ്സിൽ ആദ്യമെത്തുന്നത് കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പ് ആയിരിക്കും. ശരീരത്തിൽ ഉപയോഗിക്കുന്ന അതേ സോപ്പ് തന്നെ മുഖത്തും ഉരച്ച് കഴുകുകയാണ് സാധാരണ രീതി. എന്നാൽ ഇങ്ങനെ ചെയ്യുന്നത് മുഖ ചർമ്മം കൂടുതൽ വരണ്ടുപോകാൻ കാരണമാകും. അതുകൊണ്ട് മുഖം കഴുകാൻ എപ്പോഴും നല്ലത് നല്ലൊരു ക്ലെൻസർ തിരഞ്ഞെടുക്കുന്നതാണ്. ക്ലെൻസർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. നിങ്ങളുടെ ചർമ്മം ഏത് തരം ആണെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.
എണ്ണമയം കൂടുതൽ ഉള്ള ചർമ്മം (Oily Skin) ആണെങ്കിൽ ചർമ്മത്തിലെ എണ്ണമയം നിയന്ത്രിക്കുന്ന തരത്തിലുള്ള ഫേസ് വാഷ് / ക്ലെൻസർ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കറ്റാർ വാഴ ജെൽ, ടീ ട്രീ ഓയിൽ തുടങ്ങിയ ചേരുവകൾ അടങ്ങിയ ക്ലെൻസറുകൾ എണ്ണമയമുള്ള ചർമ്മത്തിന് മികച്ചതാണ്. ഇത് കൂടാതെ സാലിസിലിക് ആസിഡ് പോലുള്ള ചേരുവ അടങ്ങിയ ക്ലെൻസർ എണ്ണമയത്തെ നിയന്ത്രിക്കും.
വരണ്ട ചർമ്മം (Dry Skin) ആണ് നിങ്ങളുടേതെങ്കിൽ വളരെ മൃദുവായ ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കേണ്ടത്. അശ്രദ്ധമായി തിരഞ്ഞെടുക്കുന്ന ഉൽപ്പന്നങ്ങൾ നിങ്ങളുടെ ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും. ചർമ്മത്തെ കൂടുതൽ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്ന ഹൈലുറോണിക് ആസിഡ് അല്ലെങ്കിൽ സെറമൈഡ് അടങ്ങിയ ഉത്പന്നം വരണ്ട ചർമ്മക്കാർക്ക് നല്ലതാണ്. സാലിസിലിക്ക് ആസിഡ് ഉൽപ്പന്നങ്ങൾ വരണ്ട ചർമ്മക്കാർ ഒരിക്കലും തിരഞ്ഞെടുക്കരുത്. കാരണം ഇത് നിങ്ങളുടെ ചർമ്മത്തെ ഒന്ന് കൂടി വരണ്ടതാക്കും.
സാധാരണ ചർമ്മം (Normal Skin) ഉള്ളവർക്ക് ചർമ്മം അധികം വരണ്ടതായോ അല്ലെങ്കിൽ എണ്ണമയമുള്ളതായോ ആയിരിക്കില്ല. ഇത്തരം ചർമ്മത്തിൽ മുഖക്കുരു പ്രശ്നങ്ങളും അധികം ഉണ്ടാകില്ല. ഒരു ലോഷൻ പോലുള്ള ഫേഷ്യൽ ക്ലെൻസർ ആയിരിക്കും ഇത്തരക്കാർക്ക് നല്ലത്. കൂടാതെ വിറ്റാമിൻ സി, കെമിക്കൽ എക്സ്ഫോളിയന്റ്, റെറ്റിനോൾ, സാലിസിലിക്ക് ആസിഡ് തുടങ്ങിയ ചേരുവകൾ അടങ്ങിയ ക്ലെൻസറുകളും ഉപയോഗിക്കുന്നത് ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്ത് നിർത്താൻ സഹായിക്കുകയും ആരോഗ്യമുള്ളതാക്കുകയും ചെയ്യും.
കോമ്പിനേഷൻ സ്കിൻ (Combination Skin) എന്നത് ചർമ്മത്തിൽ വരൾച്ചയും എണ്ണമയവും ഒരേ സമയം തന്നെ കാണപ്പെടുന്ന സ്ഥിതിയാണ്. ഇത്തരം ചർമ്മത്തിനും അധികം പരിരക്ഷ ആവശ്യമാണ്. കോമ്പിനേഷൻ ചർമ്മത്തിന് ഒരു ജെൽ – ബേസ്ഡ് ക്ലെൻസർ ആയിരിക്കും കൂടുതൽ അനുയോജ്യം.
സെൻസിറ്റീവ് സ്കിൻ (Sensitive Skin) ആണെങ്കിൽ ചർമ്മത്തിൽ തടിപ്പ്, ചൊറിച്ചിൽ, ചുവപ്പ് നിറം തുടങ്ങിയ അവസ്ഥകളൊക്കെ പെട്ടന്നുണ്ടാകാം. പല ബാഹ്യ ഘടകങ്ങൾ മൂലവും പെട്ടന്ന് ചർമ്മത്തിൽ പ്രതിപ്രവർത്തനമുണ്ടാകും. വളരെ വീര്യം കുറഞ്ഞ ലോഷൻ പോലുള്ള ക്ലെൻസറുകൾ ആണ് ഇത്തരം ചർമ്മത്തിന് നല്ലത്.
ഒഴിവാക്കേണ്ട ചില ചർമ്മസംരക്ഷണ തെറ്റുകൾ ഇവയാണ്
മോയിസ്ചറൈസർ
മുഖം വൃത്തിയാക്കിയാൽ ഇനി ചെയ്യേണ്ടത് ഒരു മോയിസ്ചറൈസർ ഉപയോഗിക്കുകയാണ്. ഫേസ് സിറം ഉപയോഗിക്കുന്നവരാണെങ്കിൽ മോയിസ്ചറൈസർ പുരട്ടുന്നതിന് മുമ്പായി അത് പുരട്ടാം. സിറം ഉപയോഗിക്കുന്നില്ലെങ്കിലും മോയിസ്ചറൈസർ നിർബന്ധമാണ്. മോയിസ്ചറൈസർ ഉപയോഗത്തിലും ക്ലെൻസർ തിരഞ്ഞെടുക്കുന്ന കാര്യത്തിലെന്നപോലെ ചർമ്മ സ്ഥിതി മനസിലാക്കേണ്ടതുണ്ട്.
എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ഓയിൽ-ഫ്രീ മോയിസ്ചറൈസർ വേണം തിരഞ്ഞെടുക്കാൻ. സാലിസിലിക്ക് ആസിഡ്, നിയാസിനാമൈഡ് ഇവയൊക്കെ ചേർന്ന മോയ്സചറൈസറുകൾ എണ്ണമയമുള്ള ചർമ്മത്തെ പ്രതിരോധിക്കാൻ സഹായിക്കും. ജെൽ ബേസ്ഡ് മോയിസ്ചറൈസർ എണ്ണമയമുള്ള ചർമ്മത്തിന് അനുയോജ്യമാണ്.
വരണ്ട ചർമ്മമാണെങ്കിൽ ഹൈലുറോണിക് ആസിഡ്, ഗ്ലിസറിൻ, ഗ്ലൈക്കോൾ തുടങ്ങിയവ അടങ്ങിയ മോയ്സചറൈസറുകൾ പരിഗണിക്കാം. കാരണം ഇവ ചർമ്മത്തെ ഈർപ്പമുള്ളതാക്കി നിർത്താൻ സഹായിക്കുന്നു.
സാധാരണ ചർമ്മമുള്ളവർക്കും കോമ്പിനേഷൻ സ്കിൻ ഉള്ളവർക്കും വാട്ടർ-ബേസ്ഡ് മോയിസ്ചറൈസർ ആണ് ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ ഏറ്റവും മികച്ചത്. ലൈറ്റ് വെയ്റ്റ് മോയ്സചറൈസറുകൾ തിരഞ്ഞെടുക്കാം.
സെൻസിറ്റീവ് ചർമ്മമാണെങ്കിൽ അലോ വേര പോലെ ചർമ്മത്തിന് ദോഷകരമല്ലാത്ത, ചൊറിച്ചിലോ തടിപ്പോ ഒന്നും ഉണ്ടാക്കാത്ത ചേരുവകൾ ചേർന്ന മോയിസ്ചറൈസർ വേണം തിരഞ്ഞെടുക്കാൻ. വാങ്ങുമ്പോൾ ലേബൽ ശ്രദ്ധിക്കുക. പത്തിലധികം ചേരുവകൾ അടങ്ങിയിട്ടുള്ള മോയിസ്ചറൈസർ ആണെങ്കിൽ ഒഴിവാക്കുന്നതാകും നല്ലത്.
സൺസ്ക്രീൻ
മോയിസ്ചറൈസർ പുരട്ടി കഴിഞ്ഞാൽ ഇനി വേണ്ടത് മികച്ച ഒരു സൺസ്ക്രീൻ ആണ്. നിങ്ങൾ പകൽ പുറത്തേയ്ക്ക് ഇറങ്ങുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഏത് കാലാവസ്ഥയിലാണെങ്കിലും സൺസ്ക്രീൻ നിർബന്ധമായും പുരട്ടേണ്ടതുണ്ട്. വെയിൽ കൊണ്ട് ചർമ്മം കരുവാളിക്കാതിരിക്കാനാണ് സൺസ്ക്രീൻ പുരട്ടേണ്ടത് എന്നാണ് പലരുടെയും ധാരണ. എന്നാൽ ചർമ്മത്തെ കരുവാളിപ്പിൽ നിന്ന് സംരക്ഷിക്കാൻ മാത്രമല്ല, നിങ്ങൾക്ക് ഒരുപക്ഷെ അറിയാത്ത ഇവയെല്ലാം സൺസ്ക്രീൻ പുരട്ടുന്നത് വഴി ലഭിക്കുന്ന ഗുണങ്ങളാണ്.
സൺസ്ക്രീൻ നൽകുന്ന ഗുണങ്ങൾ
> അപകടകരമായ സൂര്യ രശ്മികൾ ചർമ്മത്തെ ദോഷകരമായി ബാധിക്കുമെന്നറിയാമല്ലോ! പതിവായി ഇത്തരം UVA, UVB രശ്മികൾ ഏൽക്കുന്നത് സ്കിൻ ക്യാൻസർ വരെ ഉണ്ടാകാൻ കാരണമായേക്കാം.
> ഇത്തരം സൂര്യകിരണങ്ങൾ ഏൽക്കുന്നത് ചർമ്മത്തിൽ വരകളും ചുളിവുകളും എളുപ്പത്തിൽ ഉണ്ടാകുന്നതിന് കാരണമാകുന്നു. കൂടാതെ ഇത് വളരെ പെട്ടന്ന് ചർമ്മത്തിന് പ്രായക്കൂടുതൽ തോന്നിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.
> സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ഒരു പരിധി വരെ സൺസ്ക്രീൻ സഹായിക്കും.
> ഒരുപാട് നേരം വെയിലേറ്റാൽ സ്വാഭാവികമായും ചർമ്മത്തിന്റെ നിറവും മങ്ങും. ചർമ്മം കരുവാളിച്ച് പോകാതിരിക്കാൻ നിർബന്ധമായും സൺസ്ക്രീൻ പുരട്ടുക.
> സൺസ്ക്രീൻ പൂർണ്ണമായും അതിന്റെ ഗുണങ്ങൾ ചർമ്മത്തിന് നൽകണമെങ്കിൽ മൂന്ന് മണിക്കൂർ ഇടവിട്ട് ഇത് പുരട്ടണം.
സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
> ഒരു ബ്രോഡ് – സ്പെക്ട്രം സൺസ്ക്രീൻ (broad-spectrum sunscreen) തിരഞ്ഞെടുക്കാം. ഇത് അപകടകരമായ അൾട്രാവയലറ്റ് എ, ബി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും.
> കുറഞ്ഞത് SPF 30 എങ്കിലുമുള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. അതെ സമയം വളരെ കൂടുതൽ SPF ഉള്ള സൺസ്ക്രീൻ ഒഴിവാക്കുക. ഉദാഹരണത്തിന്, SPF 60 എന്നൊക്കെ അവകാശപ്പെടുന്ന സൺസ്ക്രീനുകൾ ചർമ്മത്തിന് അധിക പ്രൊട്ടക്ഷൻ നൽകുന്നില്ല.
> നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സൺസ്ക്രീനിന്റെ ചേരുവകൾ പരിശോധിക്കുക. സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഡയോക്സൈഡ് തുടങ്ങിയ ചേരുവകൾ അടങ്ങിയ സൺസ്ക്രീൻ കൂടുതൽ ഫലങ്ങൾ ഉറപ്പാക്കുന്നു. മിനറൽ-ബേസ്ഡ് സൺസ്ക്രീനിൽ ഉപയോഗിക്കുന്ന ചേരുവകളാണിവ.
> ചുണ്ടുകൾക്കും സൺസ്ക്രീൻ പ്രൊട്ടക്ഷൻ നൽകാൻ മറക്കരുത്. SPF ചേർന്ന ലിപ് ബാമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
> പല തരത്തിലുള്ള സൺസ്ക്രീനുകൾ ഇന്ന് ലഭ്യമാണ്. ലോഷൻ പോലുള്ള സൺക്രീൻ ആണ് ഏറ്റവും സാധാരണം. ഇത് കൂടാതെ സ്പ്രേ, പൗഡർ, സ്റ്റിക്ക് എന്നിങ്ങനെ വിവിധ രൂപങ്ങളിൽ സൺക്രീൻ ഇന്ന് വിപണിയിലുണ്ട്. അനുയോജ്യമായത് തിരഞ്ഞെടുക്കുക.
അത്കൊണ്ട് തന്നെ ചെറിയ കാര്യങ്ങൾ കണ്ടെത്താൻ നിങ്ങൾ പറയുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തുക. എന്നാൽ നിങ്ങൾ ഇതിനുപകരം ചെയ്യേണ്ട പല കാര്യങ്ങളും നോക്കിയും കണ്ടും പറയാൻ നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ ചേർക്കാൻ നോക്കിയിരിക്കുന്നത് എന്തുകൊണ്ടും പ്രധാനമാണ്. അങ്ങനെയെങ്കിൽ
ഇതൊക്കെ എങ്ങനെ സഹിക്കാനാകും ഇതിന്റെ കൂടെ തന്നെ ചിന്തിച്ച കാര്യങ്ങൾ നമുക്ക് ഇല്ലെങ്കിൽ ത്തിനെതിരെ കണ്ടെത്താൻ ഐ ഫൗണ്ട ദി സൗണ്ടസ് ഏറെ ഇതിന്റെ കൂടെ തന്നെ ചെറിയ പ്രസ്ഥാനമാണ്. ഇല്ലെങ്കിൽ ഇതിന്റെ കൂടെ തന്നെ നിങ്ങൾ