നാരങ്ങ നീര്
ചായ വെച്ച് കറപിടിച്ച പാത്രം ആദ്യം തന്നെ കുറച്ച് സോപ്പ് വെള്ളത്തില്‍ മുക്കി വെക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇത് എടുത്ത് കുറച്ച് നാരങ്ങനീരും അതിലേയ്ക്ക് കുറച്ച് ഉപ്പ് പൊടി, അതുപോലെ കുറച്ച് ഡിഷ് വാഷ് ലിക്വിഡ് ചേര്‍ത്ത് മിക്‌സ് ചെയ്ത് അത് ഒരു സക്രബര്‍ ഉപയോഗിച്ച് ഈ മിശ്രിതത്തില്‍ മുക്കി പാത്രത്തില്‍ നന്നായി തേച്ച് പിടിപ്പിച്ച് ഒന്ന് പതുക്കെ സ്‌ക്രബ് ചെയ്യുക. അതിന് ശേഷം 20 മിനിറ്റ് വെച്ചതിന് ശേഷം പാത്രം നിങ്ങള്‍ക്ക് കഴുകി എടുക്കാവുന്നതാണ്. ഇത്തരത്തില്‍ മാസത്തില്‍ ഒരിക്കല്‍ ചെയ്താല്‍ മതിയാകും. ഇടയ്ക്കിടയ്ക്ക് ചെയ്യുന്നത് പാത്രത്തില്‍ പോറല്‍ വീഴുന്നതിന് കാരണമാണ്.
സാരിക്കൊപ്പം മാലയും കമ്മലും സ്റ്റൈല്‍ ചെയ്യാന്‍
സാരിക്ക് ഇണങ്ങും വിധം ഓക്‌സിഡൈസ്ഡ് ആഭരണങ്ങൾ ഇങ്ങനെ ധരിച്ചാലോ?
ബേക്കിംഗ് സോഡ
പാത്രങ്ങളിലേയും അതുപോലെ തന്നെ കപ്പിലേയും കറ കളയാന്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് വേഗത്തില്‍ തന്നെ പാത്രങ്ങള്‍ വൃത്തിയാക്കി എടുക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ്. ഇതിനായി ആദ്യം തന്നെ ബേക്കിംഗ് സോഡ എടുത്ത് അതില്‍ കുറച്ച് വെള്ളവും ചേര്‍ത്ത് നല്ലപോലെ പേയ്സ്റ്റ് പരുവത്തില്‍ ആക്കണം. അതിന് ശേഷം ഏത് പാത്രത്തിലെ കറയാണോ കളയേണ്ടത് അതില്‍ നന്നായി പുരട്ടണം. ഒരു ബ്രഷ് ഉപയോഗിച്ച് പുരട്ടുന്നതാണ് നല്ലത്. ബ്രഷ് ഉപയോഗിച്ച് ഒന്ന് ഉരച്ചതിന് ശേഷം നിങ്ങള്‍ക്ക് 10 മിനിറ്റ് വെക്കാവുന്നതാണ്. അതിന് ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. പാത്രത്തില്‍ നിന്നും കറയെല്ലാം നീങ്ങിയിട്ടുണ്ടാകും. കറ പോയിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും ഇതേ മെത്തേഡ് ഉപയോഗിക്കാവുന്നതാണ്.
വിനാഗിരി
പാത്രങ്ങളിലെ കറയെല്ലാം നീക്കം ചെയ്യാന്‍ വിനാഗിരി വളരെ നല്ലതാണ്. ഇതിനായി നിങ്ങള്‍ക്ക് വിനാഗിരിയും അതുപോലെ തന്നെ വെള്ളവും തുല്ല്യമായ അളവില്‍ എടുത്ത് അതിലേയ്ക്ക് ഗ്ലാസ്സ്, അല്ലെങ്കില്‍ പാത്രം മുക്കി വെക്കുക. ഒരു അര മണിക്കൂര്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് ഈ പാത്രം സോപ്പിട്ട് കഴുകി എടുക്കാവുന്നതാണ്. ഇത്തര്തതില്‍ ചെയ്യുന്നത് സത്യത്തില്‍ വേഗത്തില്‍ തന്നെ കറകളഞ്ഞ് പാത്രം പുതുപുത്തനായി ഇരിക്കുന്നതിന് സഹായിക്കും.
ഉപ്പ്
ഉപ്പും പൊടി ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുന്നതും പാത്രങ്ങളിലെ കറ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. പ്രത്യേകിച്ച് ചായക്കറ നീക്കം ചെയ്യാന്‍ ഉപ്പ് നല്ലതാണ്. ഇതിനായി കുറച്ച് ഉപ്പും സോപ്പും ചര്‍ത്ത് മിക്‌സ് ചെയ്ത് ഇത് ഒരു ബ്രഷ് ഉപയോഗിച്ച് പാത്രത്തിന്റെ കറയുള്ള ഭാഗത്ത് പുരട്ടണം. ഒന്ന് സക്രബ് ചെയ്തതിന് ശേഷം ഒരു 15 മിനിറ്റ് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് പാത്രം കഴുകി എടുക്കാവുന്നതാണ്.
കറപിടിക്കാതിരിക്കാന്‍
കറ വരുന്നതിനേക്കാളും നല്ലതാണ് കറ പിടിക്കാതെ ശ്രദ്ധിക്കുന്നത്. പലരും ചായ വെക്കുമ്പോള്‍ ചായപ്പൊടി ഇട്ട് നന്നായി കുറേ നേരം തിളപ്പിക്കുന്നത് കാണാം. ഇത്തരത്തില്‍ അമിതമായി തിളപ്പിക്കുന്നത് സത്യത്തില്‍ പാത്രത്തില്‍ ചായയുടെ കറ പിടിക്കുന്നത് കാരണമാണ്. പാല്‍ പൊന്തി വരുമ്പോള്‍ അല്ലെങ്കില്‍ വെള്ളം തിളച്ച് വരുമ്പോള്‍ പൊടിയിട്ട് ഒന്ന് തിളപ്പിച്ച് തീ അണയ്ക്കുക. ചായപ്പൊടി അമിതമായി തിളപ്പിച്ച് കുടിക്കുന്നത് അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാണ്.
ചിലര്‍ ചായ കുടിച്ച് കപ്പ്, അല്ലെങ്കില്‍ ഗ്ലാസ്സ് വെറുതേ വെള്ളത്തില്‍ കഴുകി എടുക്കുന്നത് കാണാം. എന്നാല്‍, വെറുതേ വെള്ളത്തില്‍ കഴുകുന്നതിന് പകരം, കുറച്ച് സോപ്പ് തേച്ച് കഴുകി വൃത്തിയാക്കി വെച്ചാല്‍ ഗ്ലാസ്സില്‍ കറ പിടിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, ചിലര്‍ സ്റ്റീല്‍ കപ്പ് വലുതാണെങ്കില്‍ വേറെ പാത്രം എടുക്കാനുള്ള മടിയ്ക്ക് ആ കപ്പ് ഇന്‍ഡക്ഷന്‍ കുക്കറില്‍,അല്ലെങ്കില്‍ ഗ്യാസ് അടുപ്പില്‍ വെച്ച് ചൂടാക്കുന്നത് കാണാം. സത്യത്തില്‍ ഇത്തരത്തില്‍ ചൂടാക്കുമ്പോള്‍ ചായ ഈ കപ്പ് പുകയാനും ചായയുടെ കറയും ചേര്‍ന്ന് കപ്പില്‍ നിറവ്യത്യാസം വരാനും കാരണമാണ്. അതിനാല്‍ ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
അതുപോലെ ചായ തയ്യാറാക്കാന്‍ പാല്‍ തിളപ്പിക്കുമ്പോള്‍ ഇടയ്ക്ക് ടീസ്പൂണ്‍ ഉപയോഗിച്ച് ഒന്ന് ഇളക്കി കൊടുക്കുക. ഇത് പാല്‍ പാത്രത്തിന്റെ അടിയില്‍ പിടിക്കുന്നത് തടയാന്‍ സഹായിക്കും. ഇല്ലെങ്കില്‍ അടിയില്‍ പിടിച്ച പാലും അതിന്റെ കൂടെ ചായപ്പൊടിയും വരുമ്പോള്‍ പാത്രത്തിന്റെ മുക്കിലും മൂലയിലും കറ പിടിക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തരം കറകള്‍ കൂടുതലായാല്‍ പോകാനും എളപ്പമല്ല.